വിലക്കുറവിൻ്റെ ഉത്സവകാലം ആമസോൺ ഗ്രേറ്റ് സമ്മർ സെയിൽ 2025-ലൂടെ
ഗ്രേറ്റ് സമ്മർ സെയിൽ 2025-നുള്ള പ്രത്യേക മൈക്രോസൈറ്റ് വഴി ആമസോൺ ഡീലുകൾ വെളിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. സ്മാർട്ട്‌ഫോണുകൾക്കും ആക്‌സസറികൾക്കും 40% വരെയും ടാബ്‌ലെറ്റുകൾക്ക് 60% വരെയും കിഴിവ് ഈ സെയിലിൽ ലഭിക്കും. കൂടാതെ, വീട്ടുപകരണങ്ങൾ, സ്മാർട്ട് ടിവികൾ, പ്രൊജക്ടറുകൾ എന്നിവയ്ക്ക് 65% വരെയും കിഴിവ് ലഭിക്കും. യാത്രാ ബുക്കിംഗുകളിൽ ഉപഭോക്താക്കൾക്ക് 40% വരെ കിഴിവ് ലഭിക്കും. ആപ്പിൾ, ഐക്യു, വൺപ്ലസ്, സാംസങ്, റിയൽമി, ഷവോമി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള മൊബൈൽ ഫോണുകളും ആക്‌സസറികളും വിലക്കുറവിൽ ലഭ്യമാകും. സാംസങ് ഗാലക്‌സി S24 അൾട്രാ, ഐഫോൺ 15, വൺപ്ലസ് 13R എന്നിവയുൾപ്പെടെ ചില ഹാൻഡ്‌സെറ്റുകൾക്ക് ഇതിനകം തന്നെ കിഴിവുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.