സ്വകാര്യ കമ്പനികളോട് ഏറ്റുമുട്ടാൻ ബിഎസ്എൻഎൽ ഒരുങ്ങുന്നു

സ്വകാര്യ കമ്പനികളോട് ഏറ്റുമുട്ടാൻ ബിഎസ്എൻഎൽ ഒരുങ്ങുന്നു

Photo Credit: BSNL

സേവനം ഒരു ആഡ്-ഓൺ ആയി നൽകുമോ അതോ നിലവിലുള്ള പ്ലാനുകൾക്കൊപ്പം നൽകുമോ എന്നത് വ്യക്തമല്ല

ഹൈലൈറ്റ്സ്
  • വയസാറ്റാണ് സാറ്റലൈറ്റ് കണക്റ്റിവിറ്റി സർവീസ് വികസിപ്പിച്ചെടുത്തത്
  • ഇന്ത്യൻ മൊബൈൽ കോൺഗ്രസ് 2024-ൽ ഇത് അവതരിപ്പിച്ചു
  • ഒക്ടോബറിൽ തന്നെ ഈ സേവനം ബിഎസ്എൻഎൽ പരിശോധിച്ചു തുടങ്ങിയിരുന്നു
പരസ്യം

ഇന്ത്യയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ മൊബൈൽ ഡിവൈസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന സാറ്റലൈറ്റ് അധിഷ്ഠിത സേവനം ആരംഭിച്ചു. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ (DoT) അവതരിപ്പിച്ച ഈ "സാറ്റലൈറ്റ്-ടു-ഡിവൈസ്" സേവനം ഇന്ത്യയിൽ ആദ്യമായാണ്. യുഎസിലെ കാലിഫോർണിയ ആസ്ഥാനമായുള്ള കമ്മ്യൂണിക്കേഷൻ കമ്പനിയായ വിയാസറ്റുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. വിദൂരവും എത്തിച്ചേരാൻ പ്രയാസമുള്ളതുമായ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പോലും കണക്റ്റിവിറ്റി കൊണ്ടുവരാൻ ഈ പുതിയ സേവനത്തിലൂടെ ബിഎസ്എൻഎൽ ലക്ഷ്യമിടുന്നു. ഇന്ത്യൻ മൊബൈൽ കോൺഗ്രസ് (IMC) 2024-ലാണ് ബിഎസ്എൻഎൽ ഈ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചത്. ഈ സേവനം നൽകുന്നതിനു മുന്നോടിയായുള്ള പരീക്ഷണങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളിലെയും മറ്റ് ഒറ്റപ്പെട്ട പ്രദേശങ്ങളിലെയും ആളുകൾക്ക് മൊബൈൽ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഈ സേവനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ ഡയറക്റ്റ് ടു ഡിവൈസ് സർവീസ് അവതരിപ്പിച്ച് ബിഎസ്എൻഎൽ:

സാമൂഹ്യമാധ്യമമായ എക്സിലെ (മുൻപ് ട്വിറ്റർ) ഔദ്യോഗിക DoT ഇന്ത്യ അക്കൗണ്ടിലൂടെയാണ് ഈ പുതിയ സേവനം പ്രഖ്യാപിച്ചത്. സാറ്റലൈറ്റ് കണക്റ്റിവിറ്റി ഒരു പുതിയ സാങ്കേതികവിദ്യയല്ല; ഐഫോൺ 14 സീരീസിൽ ആപ്പിളാണ് ആദ്യമായി ഇത് അവതരിപ്പിച്ചത്. എന്നാൽ, ഇന്ത്യയിൽ, സാധാരണ ഉപയോക്താക്കൾക്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനിലേക്ക് ആക്സസ് ലഭിച്ചിട്ടില്ലായിരുന്നു. ഇത് പ്രധാനമായും അടിയന്തര സേവനങ്ങൾ, സൈന്യം, മറ്റ് പ്രധാന ഏജൻസികൾ എന്നിവർക്കാണ് ഉപയോഗിക്കാൻ കഴിയുക.

ഇപ്പോൾ പുതിയ ഡയറക്ട്-ടു-ഡിവൈസ് സേവനത്തിലൂടെ, ബിഎസ്എൻഎൽ അവരുടെ എല്ലാ ഉപയോക്താക്കൾക്കും സാറ്റലൈറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. ഇതിനർത്ഥം ഉപയോക്താക്കൾക്ക് വിദൂര പ്രദേശങ്ങളിൽ പോലും കണക്റ്റിവിറ്റി ലഭിക്കുമെന്നു തന്നെയാണ്. ഉദാഹരണത്തിന്, സ്പിതി താഴ്‌വരയിലെ ചന്ദ്രതാൾ തടാകത്തിലേക്ക് ട്രെക്കിംഗ് നടത്തുന്ന ആളുകൾക്കോ രാജസ്ഥാനിലെ വിദൂരമായ പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കോ പ്രിയപ്പെട്ടവരുമായി സമ്പർക്കം പുലർത്താൻ ഈ സേവനം ഉപയോഗപ്രദമാകും.

വൈഫൈ, നെറ്റ്‌വർക്ക് ഇല്ലെങ്കിലും കോളുകൾ ചെയ്യാം:

സെല്ലുലാർ നെറ്റ്‌വർക്കോ വൈഫൈയോ ലഭ്യമല്ലെങ്കിൽപ്പോലും അടിയന്തര കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ച പുതിയ സേവനം. അത്തരം സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് SoS സന്ദേശങ്ങൾ അയയ്‌ക്കാനും UPI പേയ്‌മെൻ്റുകൾ നടത്താനും കഴിയും. എന്നിരുന്നാലും, അവർ നടത്തിയ പ്രസ്താവനയിലെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. അടിയന്തര സാഹചര്യങ്ങൾക്ക് പുറത്തുള്ള സാധാരണ കോളുകളും മെസേജുകളും സാധ്യമാകുമോ എന്ന കാര്യം ബിഎസ്എൻഎൽ വ്യക്തമായി പറയുന്നില്ല.

ഈ സേവനം നോൺ ടെറസ്ട്രിയൽ നെറ്റ്‌വർക്ക് (എൻടിഎൻ) കണക്റ്റിവിറ്റി ഉപയോഗിച്ച് ടു-വേ കമ്മ്യൂണിക്കേഷനെ പിന്തുണയ്ക്കുമെന്ന് ഇതു നിർമിക്കാൻ ബിഎസ്എൻഎലുമായി സഹകരിച്ച് പ്രവർത്തിച്ച വിയാസാറ്റ് കഴിഞ്ഞ മാസം ഒരു പത്രക്കുറിപ്പിൽ വിശദീകരിച്ചിരുന്നു. ഇന്ത്യ മൊബൈൽ കോൺഗ്രസ് 2024-ൽ നടത്തിയ ഒരു പെർഫോമൻസിൽ വിയാസാറ്റ് 36,000 കിലോമീറ്റർ ദൂരത്തിലുള്ള അവരുടെ ജിയോസ്റ്റേഷണറി എൽ-ബാൻഡ് ഉപഗ്രഹങ്ങളിലൊന്നിലേക്ക് സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നു.

ബിഎസ്എൻഎല്ലും വിയാസാറ്റും ഒക്ടോബറിൽ തന്നെ ഈ സേവനം ടെസ്റ്റു ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അതിനു ശേഷം ഒരു മാസത്തിനുള്ളിൽ തന്നെ ഇത് ഉപയോക്താക്കൾക്കായി ആരംഭിക്കുകയും ചെയ്തു. എന്നിരുന്നാലും, ഇതു സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. സാറ്റലൈറ്റ് കണക്റ്റിവിറ്റി ആക്‌സസ് ചെയ്യാൻ ഉപയോക്താക്കൾ എന്താണ് ചെയ്യേണ്ടതെന്ന് ബിഎസ്എൻഎൽ വ്യക്തമാക്കിയിട്ടില്ല. നിലവിലുള്ള പ്ലാനുകളിൽ ഈ ഫീച്ചർ ഉൾപ്പെടുത്തുമോ അതോ ഉപയോക്താക്കൾക്ക് ഇത് ഉപയോഗിക്കുന്നതിന് പ്രത്യേക പ്ലാനുകൾ വേണമോ എന്നതും വ്യക്തമല്ല.

Comments
കൂടുതൽ വായനയ്ക്ക്: BSNL, BSNL Satellite Connectivity
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »