Photo Credit: iQOO
പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഐക്യൂ ഉടൻ തന്നെ ഐക്യൂ Z10 Turbo, ഐക്യൂ Z10 ടർബോ പ്രോ എന്നീ രണ്ട് പുതിയ സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചേക്കാം. ഈ ഫോണുകളുടെ പ്രോട്ടോടൈപ്പുകൾ ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് വെബ്‌സൈറ്റിൽ കണ്ടെത്തിയിട്ടുണ്ട്. ഐക്യൂ Z10 ടർബോ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8400 ചിപ്‌സെറ്റാണ് നൽകുന്നത്. മറുവശത്ത്, ഐക്യൂ Z10 ടർബോ പ്രോ സ്‌നാപ്ഡ്രാഗൺ 8s എലീറ്റ് പ്രോസസറുമായി വരാം. ഇക്കാര്യങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഗീക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച്, രണ്ട് ചിപ്‌സെറ്റുകളും ശ്രദ്ധേയമായ പെർഫോമൻസും കോർ കോൺഫിഗറേഷനുകളും പ്രദർശിപ്പിക്കുന്നുണ്ട്. കമ്പനിയിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും, ഈ മോഡലുകളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഗീക്ക്ബെഞ്ച് വിശദാംശങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയും. ലിസ്റ്റിംഗ് കൃത്യമാണെങ്കിൽ, ഐക്യൂ Z10 ടർബോ, Z10 ടർബോ പ്രോ എന്നിവ ഉടൻ വിപണിയിലെത്താം.
V2452A, V2453A എന്നീ മോഡൽ നമ്പറുകളുള്ള രണ്ട് വിവോ സ്മാർട്ട്‌ഫോണുകൾ അടുത്തിടെ ഗീക്ക്ബെഞ്ചിൽ മൈസ്മാർട്ട്പ്രൈസ് കണ്ടെത്തി. V2452A എന്ന മോഡൽ നമ്പർ ഐക്യൂ Z10 ടർബോ ആണെന്നും V2453A എന്ന മോഡൽ നമ്പർ Z10 ടർബോ പ്രോ ആണെന്നും വിശ്വസിക്കപ്പെടുന്നു.
ഗീക്ക്ബെഞ്ച് ലിസ്റ്റിംഗ് അനുസരിച്ച്, സിംഗിൾ കോർ ടെസ്റ്റിൽ V2452A മോഡൽ നമ്പർ 1,593 പോയിൻ്റും മൾട്ടി-കോർ ടെസ്റ്റിൽ 6,455 പോയിൻ്റും നേടി. 2.10GHz അടിസ്ഥാന വേഗതയുള്ള ഒക്ടാ-കോർ പ്രോസസർ, 3.0GHz-ൽ പ്രവർത്തിക്കുന്ന മൂന്ന് കോറുകൾ, 3.25GHz-ൽ ക്ലോക്ക് ചെയ്യുന്ന ഒരു പ്രധാന കോർ എന്നിവ ഫോണിൻ്റെ സവിശേഷതയാണെന്ന് ലിസ്റ്റിംഗ് വെളിപ്പെടുത്തുന്നു. മീഡിയടെക് ഡൈമെൻസിറ്റി 8400 ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നതെന്ന് ഈ വേഗതകൾ സൂചിപ്പിക്കുന്നുണ്ട്. ഫോൺ 12 ജിബി റാമുമായി വരുമെന്നും ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു.
മോഡൽ നമ്പർ V2453A ഉള്ള ഒരു ഡിവൈസ് സിംഗിൾ-കോർ ടെസ്റ്റുകളിൽ 1,960 പോയിൻ്റുകളും മൾട്ടി-കോർ ടെസ്റ്റുകളിൽ 5,764 പോയിൻ്റുകളും നേടിയിട്ടുണ്ട്. ഇത് ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്നുവെന്നും 12 ജിബി റാമുണ്ടെന്നും ലിസ്റ്റിംഗ് കാണിക്കുന്നു.
"സൺ" എന്ന രഹസ്യനാമമുള്ള ഒരു മദർബോർഡ്, "വാൾട്ട്" എന്ന പേരിലുള്ള ഗവർണർ, അഡ്രിനോ 825 ജിപിയു എന്നിവ ഈ ഉപകരണത്തിൽ ഉൾപ്പെടുന്നു. ഇതിൻ്റെ സിപിയു സജ്ജീകരണത്തിൽ 3.21GHz-ൽ ഒരു പ്രൈം കോർ, 3.01GHz-ൽ മൂന്ന് കോറുകൾ, 2.80GHz-ൽ രണ്ട് കോറുകൾ, 2.20GHz-ൽ രണ്ട് കോറുകൾ എന്നിവ ഉൾപ്പെടുന്നു. ഈ സിപിയു വേഗത ഇത് സ്‌നാപ്ഡ്രാഗൺ 8s എലീറ്റ് ചിപ്‌സെറ്റ് ആയിരിക്കാനുള്ള സാധ്യതകൾ വ്യക്തമാക്കുന്നു.
സ്നാപ്ഡ്രാഗൺ 8s എലീറ്റിന് കഴിഞ്ഞ വർഷത്തെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിന് സമാനമായ സജ്ജീകരണമുണ്ടാകുമെന്ന് കരുതാം. കഴിഞ്ഞ വർഷത്തെ സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്പിൻ്റെ നവീകരിച്ച പതിപ്പായി 2025-ൻ്റെ തുടക്കത്തിൽ ഇത് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ചിപ്‌സെറ്റ് ഫ്ലാഗ്ഷിപ്പ് സ്‌നാപ്ഡ്രാഗൺ 8 എലീറ്റിൻ്റെ ശക്തി കുറഞ്ഞ പതിപ്പായിരിക്കാം. സ്നാപ്ഡ്രാഗൺ 8s എലീറ്റ് ചിപ്‌സെറ്റ് നൽകുന്ന ആദ്യത്തെ ഫോൺ ഷവോമി സിവി 5 ആകുമെന്നും പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം