ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ൽ പ്രമുഖ ടാബ്‌ലറ്റുകൾക്കുള്ള ഓഫറുകൾ അറിയാം
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025: പ്രൈം അംഗങ്ങൾക്ക് 24 മണിക്കൂർ നേരത്തെയുള്ള ആക്‌സസ് ലഭിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ്ങ് ഉത്സവങ്ങളിൽ ഒന്നായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 സെപ്റ്റംബർ 23-ന് ആരംഭിക്കാൻ പോവുകയാണ്. നിരവധി പ്രൊഡക്റ്റുകൾ ഡിസ്കൗണ്ടിലും ഓഫറിലും ലഭിക്കുന്നതാണ് ഈ ഫെസ്റ്റിവൽ സെയിൽ. ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, ഹെഡ്‌ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പോലുള്ള ഇനങ്ങൾ സെയിൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. നിരവധി ബ്രാൻഡുകളുടെ ഉൽപന്നങ്ങൾ ലഭ്യമാകും എന്നതിനാൽ തന്നെ തങ്ങൾക്കിഷ്ടപ്പെട്ട ഗാഡ്ജറ്റുകൾ വാങ്ങാൻ ഇതൊരു നല്ല അവസരമാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ഒരു ദിവസം മുമ്പ് തന്നെ ആമസോൺ പ്രൈം അംഗങ്ങൾക്ക് ഷോപ്പിംഗ് ആരംഭിക്കാൻ കഴിയുമെന്ന പ്രത്യേകത കൂടിയുണ്ട്. സെപ്റ്റംബർ 22-ന് തന്നെ പ്രൈം അംഗങ്ങൾക്ക് ഓഫർ സെയിലിലേക്ക് ആക്സസ് ലഭിക്കും. ചില പ്രൊഡക്റ്റുകൾക്കുള്ള ആദ്യകാല ഡീലുകളെ സംബന്ധിച്ച വിവരങ്ങൾ ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്. ഐപാഡ് 11 അടക്കം പ്രമുഖ ബ്രാൻഡുകളുടെ ടാബ്‌ലറ്റുകൾ ഈ സെയിൽ സമയത്ത് വലിയ വിലക്കുറവിൽ ലഭ്യമാകും.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് തന്നെ, ചില ടാബ്‌ലെറ്റുകള്‍ വിലക്കുറവിൽ ലഭ്യമാണ്. സാംസങ് ഗാലക്‌സി ടാബ് S9 ലിസ്റ്റ് ചെയ്തിരിക്കുന്നത് 35,999 രൂപയ്ക്കാണ്. ഇതിൻ്റെ യഥാര്‍ത്ഥ വിലയായ 81,999 രൂപയില്‍ നിന്ന് വലിയ ഡിസ്കൗണ്ട് ഇപ്പോഴുണ്ട്. ഷവോമി പാഡ് 7-നും കിഴിവ് ലഭിക്കുന്നു, ലോഞ്ച് വില 39,999 രൂപയായിരുന്ന ടാബ് ഇപ്പോള്‍ 30,999 രൂപയ്ക്ക് ലഭ്യമാണ്. A16 ചിപ്പുള്ള ഐപാഡ് 11 വില്‍പ്പനയുടെ ഭാഗമായതിനാല്‍ ആപ്പിള്‍ ആരാധകര്‍ക്കും പ്രതീക്ഷയോടെ കാത്തിരിക്കാം. 59,900 രൂപ വിലയുള്ള ഐപാഡ് എയര്‍ 3 വിൽക്കുക 50,000 രൂപയില്‍ താഴെയുള്ള വിലയ്ക്കായിരിക്കും എന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും, കൃത്യമായ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഈ വിലക്കുറവുകള്‍ക്കൊപ്പം, വാങ്ങുന്നവര്‍ക്ക് ബാങ്ക് ഓഫറുകളിലൂടെ കൂടുതൽ ആനുകൂല്യങ്ങള്‍ ആസ്വദിക്കാം. എസ്‌ബിഐ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും, കൂടാതെ ആമസോണ്‍ പേ ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും എക്‌സ്‌ക്ലൂസീവ് ഓഫറുകള്‍ നേടാം. പഴയ ടാബ്‌ലെറ്റുകൾ എക്സ്ചേഞ്ച് ചെയ്ത് കൂടുതൽ പണം ലാഭിക്കാനുള്ള സൗകര്യവും നോ-കോസ്റ്റ് ഇഎംഐ പ്ലാനുകളും ലഭ്യമാണ്.
വൺപ്ലസ് പാഡ് 3 ലിസ്റ്റ് ചെയ്തിരിക്കുന്നത് 49,999 രൂപയ്ക്കാണെങ്കിലും 47,999 രൂപയെന്ന സെയിൽ വിലയ്ക്ക് ഇതു ലഭ്യമാണ്. സാംസങ്ങ് ഗാലക്സി ടാബ് S9-ന്റെ യഥാർത്ഥ വില 81,999 രൂപയാണ്. സെയിലിൻ്റെ ഭാഗമായി ഇത് വെറും 35,999 രൂപയ്ക്ക് സ്വന്തമാക്കാം.
A16 ചിപ്പുള്ള ആപ്പിളിന്റെ ഐപാഡ് 11-ന്റെ യഥാർത്ഥവില 34,900 രൂപയാണ്, ഇത് 33,999 രൂപയ്ക്ക് സ്വന്തമാക്കാനാകും. റെഡ്മി പാഡ് പ്രോ 5G ലിസ്റ്റ് ചെയ്തിരിക്കുന്ന വില 29,999 രൂപയാണ്, സെയിലിൻ്റെ ഭാഗമായി 25,906 രൂപയ്ക്ക് ഇതു ലഭ്യമാകും.
ലെനോവോ ടാബ് M11 വിത്ത് പെൻ 31,000 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ ഇത് വെറും 13,990 രൂപയ്ക്കു ലഭ്യമാണ്. സാംസങ്ങ് ഗാലക്സി ടാബ് S9 FE-യുടെ വില 44,999 രൂപയാണെങ്കിലും 34,999 രൂപയ്ക്ക് ഇത് വാങ്ങാം. ഷവോമി പാഡ് 7-ന്റെ വില 39,999 രൂപയാണ്. എന്നാൽ 30,999 രൂപയ്ക്ക് ഇതു സ്വന്തമാക്കാം.
പരസ്യം
പരസ്യം