Photo Credit: Vivo
വിവോ അടുത്തിടെ അവരുടെ X200 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ കമ്പനി സീരീസിലെ മറ്റൊരു മോഡലായ വിവോ X200 അൾട്രാ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. വിവോ X100 അൾട്രായുടെ പിൻഗാമിയായ ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ലെങ്കിലും, കഴിഞ്ഞ ദിവസം ലീക്കായ വിവരങ്ങൾ അതിൻ്റെ ക്യാമറകളെക്കുറിച്ചുള്ള ചില വിശദാംശങ്ങൾ വെളിപ്പെടുത്തുകയുണ്ടായി. ലീക്കായ വിവരങ്ങൾ അനുസരിച്ച്, വിവോ X200 അൾട്രാ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് വരുന്നത്. 200 മെഗാപിക്സൽ മെയിൻ സെൻസറാണ് ഇതിൻ്റെ ഹൈലൈറ്റ്. ക്യാമറ യൂണിറ്റ് സെക്കൻഡിൽ 120 ഫ്രെയിംസുള്ള (എഫ്പിഎസ്) 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. വിവോ ഈ സവിശേഷതകൾ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ലീക്കായി പുറത്തു വന്ന സവിശേഷതകൾ സൂചിപ്പിക്കുന്നത് X200 അൾട്രാ സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്നാണ്. കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പിന്നാലെ വരുമെന്ന് പ്രതീക്ഷിക്കുന്നു.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ, ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ എന്ന പേരിലുള്ള ടിപ്സ്റ്ററാണ് വിവോ X200 അൾട്രായെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ഇതിന് ട്രിപ്പിൾ റിയർ ക്യാമറകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 മെഗാപിക്സൽ പ്രധാന ക്യാമറ, 50 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, 200 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ എന്നിവയായിരിക്കും ക്യാമറ യൂണിറ്റിൽ ഉണ്ടാവുക. പ്രധാന ക്യാമറയ്ക്ക് വൈഡ് ലെൻസും സെക്കണ്ടറി ക്യാമറയ്ക്ക് അൾട്രാ വൈഡ് ലെൻസും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. 200 മെഗാപിക്സൽ ക്യാമറ സാംസങ്ങിൻ്റെ ISOCELL HP9 സെൻസറുമായി വരാനാണ് സാധ്യത.
വിവോ X200 അൾട്രായുടെ ക്യാമറ യൂണിറ്റ് 120fps വേഗതയിൽ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുമെന്ന് പറയപ്പെടുന്നു. ഇതിൻ്റെ പ്രധാന ക്യാമറയ്ക്ക് വലിയ അപ്പേർച്ചറും വിപുലമായ ആൻ്റി-ഷേക്ക് ഫീച്ചറുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവോയുടെ ഏറ്റവും പുതിയ ഇൻ-ഹൗസ് ഇമേജിംഗ് ചിപ്പും ഇതിൽ ഉൾപ്പെടും.
വിവോ X100 അൾട്രാ സീസ് ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റവുമായാണ് അവതരിപ്പിച്ചത്. 1 ഇഞ്ച് വലിപ്പമുള്ള 50 മെഗാപിക്സൽ സോണി LYT-900 സെൻസർ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, ISOCELL HP9 സെൻസറുള്ള 200 മെഗാപിക്സൽ APO സൂപ്പർ ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 4K മൂവി-സ്റ്റൈൽ പോർട്രെയ്റ്റ് വീഡിയോകൾ ഷൂട്ട് ചെയ്യുന്നതിന് ഇത് ബ്ലൂപ്രിൻ്റ് ഇമേജിംഗ് ചിപ്പ് V3+ ഉപയോഗിക്കുന്നു.
സീസ് ബ്രാൻഡഡ് ട്രിപ്പിൾ പിൻ ക്യാമറകൾ ഉൾക്കൊള്ളുന്ന X200 സീരീസ് ഫോണുകൾ വിവോ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. വിവോ X200 പ്രോയിൽ 50 മെഗാപിക്സൽ സോണി LYT-818 സെൻസർ (OIS-നൊപ്പം), 50-മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ (ഓട്ടോഫോക്കസ് ഉള്ളത്), 200-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ (ISOCELL HP9 സെൻസർ, OIS, കൂടാതെ 3.7x ഒപ്റ്റിക്കൽ സൂം എന്നിവയുള്ളത്) എന്നിവയുണ്ട്. V3+ ഇമേജിംഗ് ചിപ്പും ഇതിൽ ഉൾപ്പെടുന്നു.
സ്റ്റാൻഡേർഡ് വിവോ X200 മോഡലിൽ OIS പിന്തുണയുള്ള, 1/1.56-ഇഞ്ച് വലിപ്പമുള്ള 50 മെഗാപിക്സൽ സോണി IMX921 സെൻസർ, 50 മെഗാപിക്സൽ JN1 സെൻസർ, 3x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ സോണി IMX882 ടെലിഫോട്ടോ സെൻസർ എന്നിവയുണ്ട്.
പരസ്യം
പരസ്യം