ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2025 ഇന്ത്യയിൽ എല്ലാ ഉപയോക്താക്കൾക്കുമായി ജനുവരി 13, ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ചു. അതേസമയം, പ്രൈം അംഗങ്ങൾക്ക് നേരത്തെ തന്നെ ആക്സസ് ലഭിച്ചിട്ടുണ്ട്. പ്രസ്തുത സമയത്തിനു 12 മണിക്കൂർ മുൻപാണ് പ്രൈം അംഗങ്ങൾക്ക് ആക്സസ് ലഭിച്ചത്. സെയിലിൽ വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വ്യക്തിഗത ഗാഡ്ജെറ്റുകൾ എന്നിവ ‘ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളിൽ വിലക്കിഴിവിൽ നേടാം. നിങ്ങൾക്ക് ആവശ്യമുള്ള ഇനങ്ങൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള മികച്ച അവസരമാണിത്. സ്മാർട്ട്ഫോണുകൾ, ഹെഡ്ഫോണുകൾ, ഗെയിമിംഗ് ലാപ്ടോപ്പുകൾ എന്നിവയിൽ ലഭ്യമായ ചില മികച്ച ഡീലുകൾ നേരത്തെ പങ്കിട്ടിരുന്നു. ഇപ്പോൾ, സെയിൽ സമയത്ത് ടാബ്ലെറ്റ് ഉൽപന്നങ്ങൾക്കുള്ള മികച്ച ഡീലുകളുടെ വിശദമായ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ജോലി, വിനോദം, പഠന ആവശ്യങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ ജനപ്രിയ ബ്രാൻഡുകൾക്കും മോഡലുകൾക്കുമുള്ള കിഴിവുകൾ ഇതിൽ ഉൾപ്പെടുന്നു.
തിരഞ്ഞെടുത്ത ചില സെയിലുകളിൽ എസ്ബിഐ ഉപഭോക്താക്കൾക്ക് 14,000 രൂപ വരെയുള്ള 10% ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്കും അധിക ആനുകൂല്യങ്ങൾ ആസ്വദിക്കാം. കൂടാതെ, നിലവിലെ സെയിൽ സമയത്ത് എല്ലാ ഷോപ്പർമാർക്കും 5,000 രൂപ വരെ റിവാർഡുകൾ നേടാനാകും. ചില ഇനങ്ങൾ നോ-കോസ്റ്റ് EMI ഓപ്ഷനുകളോടെയാണ് വരുന്നത്. ഈ കിഴിവുകളും പേയ്മെൻ്റ് ഓപ്ഷനുകളും സംബന്ധിച്ച വിശദാംശങ്ങൾ ഉൽപ്പന്നങ്ങളുടെ പേജുകളിൽ ലഭ്യമാണ്. ചുവടെ സൂചിപ്പിച്ചിരിക്കുന്ന സെയിൽ വിലകളിൽ ഈ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നുണ്ട്.
1. വൺപ്ലസ് പാഡ് 2 (12GB + 256GB)
ലോഞ്ച് വില: 42,999 രൂപ
സെയിൽ വില: 37,999 രൂപ
2. ഷവോമി പാഡ് 6 (8GB + 256GB)
ലോഞ്ച് വില: 28,999 രൂപ
സെയിൽ വില: 19,499 രൂപ
3. ഹോണർ പാഡ് 9
ലോഞ്ച് വില: 24,999 രൂപ
സെയിൽ വില: 18,499 രൂപ
4. വൺപ്ലസ് പാഡ് ഗോ
ലോഞ്ച് വില: 21,999 രൂപ
സെയിൽ വില: 16,999 രൂപ
5. ലെനോവോ ടാബ് പ്ലസ്
ലോഞ്ച് വില: 22,999 രൂപ
സെയിൽ വില: 16,499 രൂപ
6. സാംസങ്ങ് ഗാലക്സി ടാബ് A9+
ലോഞ്ച് വില: 20,999 രൂപ
സെയിൽ വില: 12,499 രൂപ
7. ലെനോവോ ടാബ് M11 (പെൻ ഉൾപ്പെടെ)
ലോഞ്ച് വില: 22,000 രൂപ
സെയിൽ വില: 12,749 രൂപ
8. റെഡ്മി പാഡ് എസ്ഇ
ലോഞ്ച് വില: 14,999 രൂപ
സെയിൽ വില: 12,599 രൂപ
പരസ്യം
പരസ്യം