ഇന്ത്യൻ വിപണിയിലേക്ക് വിവോ T4 ലൈറ്റ് 5G-യുടെ എൻട്രിയുണ്ടാകും

വിവോ T4 ലൈറ്റ് 5G ഈ മാസം അവസാനത്തോടെ ഇന്ത്യയിലെത്തും

ഇന്ത്യൻ വിപണിയിലേക്ക് വിവോ T4 ലൈറ്റ് 5G-യുടെ എൻട്രിയുണ്ടാകും

Photo Credit: Vivo

വിവോ ടി4 ലൈറ്റ് 5ജിയിൽ 6,000 എംഎഎച്ച് ബാറ്ററി ലഭിക്കും

ഹൈലൈറ്റ്സ്
  • കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിവോ T3 ലൈറ്റ് 5G-യുടെ പിൻഗാമിയായാണ് വിവോ T4 ലൈ
  • മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്പ്സെറ്റ് ഇതിനു കരുത്തു നൽകുമെന്നു പ്രതീക്ഷ
  • ഈ മാസം അവസാനമാകും വിവോ T4 ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുക
പരസ്യം

ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് വിവോ. മികച്ച ഫോണുകൾ പുറത്തിറക്കുകയും മികച്ച സർവീസ് നൽകുന്നതുമാണ് അതിനു കാരണം. ഇപ്പോൾ വിവോ തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണായ വിവോ T4 ലൈറ്റ് 5G ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വിവോ തങ്ങളുടെ ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റിൽ ഫോണിന്റെ വിവരങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. വിവോ T4 ലൈറ്റ് 5G-യുടെ വില ഏകദേശം 10,000 രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഫോൺ ഫ്ലിപ്കാർട്ടിൽ വാങ്ങാൻ ലഭ്യമാകും. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വിവോ T3 ലൈറ്റ് 5G-യുടെ പിൻഗാമിയായിരിക്കും ഈ പുതിയ മോഡൽ. മുൻ മോഡലിനെ അപേക്ഷിച്ച് കുറച്ചു കൂടി വലിയ ബാറ്ററിയുമായി T4 ലൈറ്റ് 5G വരുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറും ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് തീയതിയും സവിശേഷതകളും ഉൾപ്പെടെ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വിവോ T4 ലൈറ്റ് 5G ഫോണിൻ്റെ ലോഞ്ചിങ്ങ് ഉടനെയുണ്ടാകും:

വിവോ T4 ലൈറ്റ് 5G ഫോണിൻ്റെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട സൂചനകൾ കമ്പനി തന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നൽകുന്നുണ്ട്. 10,000 രൂപയുടെ ഉള്ളിലായിരിക്കും ഈ ഫോണിന് ഇന്ത്യയിൽ വില വരികയെന്നാണു പ്രതീക്ഷിക്കുന്നത്. ലോഞ്ചിങ്ങിനു ശേഷം ഫ്ലിപ്കാർട്ടിലൂടെയാകും ഈ ഫോൺ വാങ്ങാൻ കഴിയുക. ഫ്ലിപ്കാർട്ട് ഈ ഫോണിൻ്റെ വരവു പ്രമാണിച്ച് അവരുടെ സൈറ്റിൽ പുതിയൊരു പേജ് തന്നെ സൃഷ്ടിച്ചിട്ടുണ്ട്. വിവോ ഇന്ത്യ ഒഫീഷ്യൽ സൈറ്റിലും ഈ ഫോണിനു വേണ്ടി മാത്രമായി ഒരു പേജ് ഒരുക്കിയിരിക്കുന്നു.

വിവോ T4 ലൈറ്റ് 5G ഫോണിൻ്റെ ബാറ്ററിയും പ്രതീക്ഷിക്കുന്ന സവിശേഷതകളും:

വിവോ T4 ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിവോ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. അടുത്തിടെ ലീക്കായി പുറത്തുവന്ന വിവരങ്ങൾ പ്രകാരം, ഈ മാസം അവസാനത്തോടെ ഫോൺ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ട്.

വിവോ T4 ലൈറ്റ് 5G ഫോണിൻ്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് അതിലുള്ള 6,000mAh ബാറ്ററിയാണ്, 10,000 രൂപ വിലയുള്ള ഫോണുകളിൽ ഇത്രയും വലിയ ബാറ്ററിയുമായി വരുന്ന ആദ്യ ഫോണായിരിക്കും വിവോ T4 ലൈറ്റ് 5G. കഴിഞ്ഞ വർഷത്തെ വിവോ T3 ലൈറ്റ് 5G-യെ അപേക്ഷിച്ചു നോക്കുമ്പോൾ ഇതൊരു മികച്ച അപ്ഗ്രേഡാണ്. വിവോ T3 ലൈറ്റ് 5G 5,000mAh ബാറ്ററിയുമായാണ് ലോഞ്ച് ചെയ്തിരുന്നത്.

ഈ വിലയിൽ 1000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ലെവൽ വാഗ്ദാനം ചെയ്യുന്ന ആദ്യ ഫോണും T4 ലൈറ്റ് 5G ആയിരിക്കും, അതായത് സ്‌ക്രീൻ തിളക്കമുള്ളതും
കൂടിയ സൂര്യപ്രകാശത്തിൽ പോലും കാണാൻ എളുപ്പവുമായിരിക്കും. പെർഫോമൻസും കസ്റ്റമർ എക്സ്പീരീയൻസും മെച്ചപ്പെടുത്തുന്നതിന് AI അടിസ്ഥാനമാക്കിയുള്ള നിരവധി സവിശേഷതകൾ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

പൂർണ്ണമായ സ്പെസിഫിക്കേഷനുകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റുമായി ഈ ഫോൺ വരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഇതിന് മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈൻ ആയിരിക്കാനും സാധ്യതയുണ്ട്.

ജൂൺ 18-ന് ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന ഐക്യൂ Z10 ലൈറ്റ് 5G-യും വിവോ T4 ലൈറ്റ് 5G-യും സമാനമായ സവിശേഷതകൾ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യൂ Z10 ലൈറ്റും മീഡിയാടെക് ഡൈമെൻസിറ്റി 6300 പ്രോസസറുമായാണ് വരുന്നത്. ഇതിന് പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP64 റേറ്റഡ് ബിൽഡ് ആണുള്ളത്. 50 മെഗാപിക്സൽ മെയിൽ ക്യാമറയുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുമായി വരുന്ന ഈ ഫോൺ 8 ജിബി റാമും 256 ജിബി സ്റ്റോറേജും വാഗ്ദാനം ചെയ്യും.

T4 ലൈറ്റ് 5G ഫ്ലിപ്പ്കാർട്ട് വഴി വിൽക്കുമെന്ന് വിവോ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് നേരത്തെ പറഞ്ഞുവല്ലോ. വെറും 10,000 രൂപയുടെ ഉള്ളിലാകും ഇതിനു വിലയെന്നതിനാൽ ബജറ്റ് നിരക്കിലുള്ള സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് ഇതു മികച്ച ഓപ്ഷനാകും. ബാറ്ററി കപ്പാസിറ്റി 6000mAh ആണെന്നതും ആളുകളെ വളരെയധികം ആകർഷിക്കും.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 4,000 ലുമൻസ് എൽഇഡി പ്രൊജക്റ്റർ പതിനായിരത്തിൽ കുറഞ്ഞ വിലയ്ക്ക്; പോർട്രോണിക്സ് ബീം 540 ഇന്ത്യയിലെത്തി
  2. ആമസോണിലും ഫ്ലിപ്കാർട്ടിലും ഐഫോൺ 16-ന് വമ്പൻ വിലക്കുറവ്
  3. വൺപ്ലസ് 13 സീരീസ് ഫോണുകളിൽ തകർപ്പൻ അപ്ഡേറ്റ്; പ്ലസ് മൈൻഡ് ഫീച്ചർ എത്തും
  4. മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണി സാംസങ്ങിൻ്റെ കയ്യിലാകും; സാംസങ്ങ് ഗാലക്സി F36 5G ഇന്ത്യയിലേക്ക്
  5. ടോപ് ക്ലാസ് ഫീച്ചറുകളുമായി വിവോ X200 FE ഇന്ത്യയിലെത്തി
  6. വിവോയുടെ പുതിയ അവതാരം; വിവോ X ഫോൾഡ് 5 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  7. ഫ്ലിപ് ഫോണുമായി സാംസങ്ങ്; ഗാലക്സി Z ഫ്ലിപ് 7 ഇന്ത്യയിലെത്തി
  8. ഫോൾഡബിൾ ഫോണുകളിലെ രാജാവ്; സാംസങ്ങ് ഗാലക്സി Z ഫോൾഡ് 7 ഇന്ത്യയിൽ ലോഞ്ച് ചെയ്തു
  9. മടിച്ചു നിൽക്കേണ്ട; സാംസങ്ങ് ഗാലക്സി ബഡ്സ് 3 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ചൊരു അവസരമില്ല
  10. ഐഫോൺ ബാറ്ററികളിലെ തലതൊട്ടപ്പനുമായി ഐഫോൺ 17 പ്രോ മാക്സ് എത്തുന്നു
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »