സാംസങ്ങ് ഗാലക്സി A35 5G-ക്ക് വമ്പൻ വിലക്കുറവ്; ഫ്ലിപ്കാർട്ട് ഓഫറിൻ്റെ വിവരങ്ങൾ
ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ദിന വിൽപ്പന ആരംഭിക്കാൻ ഒരുങ്ങുന്നു.
ഫ്ലിപ്കാർട്ട് റിപ്പബ്ലിക് ഡേ സെയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ്, സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടെ നിരവധി പ്രൊഡക്റ്റുകളിൽ വമ്പൻ വിലക്കുറവ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ജനുവരി 17-ന് സെയിൽ ഔദ്യോഗികമായി ആരംഭിക്കും. സെയിൽ ആരംഭിക്കുന്നതിന് മുമ്പു തന്നെ, സാംസങ്ങ് ഗാലക്‌സി A35 ഫ്ലിപ്കാർട്ടിൽ വലിയ കിഴിവോടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 32,999 രൂപയെന്ന വിലയിലാണ് ഫോൺ ലോഞ്ച് ചെയ്തത്, എന്നാൽ നിലവിലെ വിലക്കുറവും ലഭ്യമായ ബാങ്ക് ഓഫറുകളും ഉപയോഗിച്ച്, വാങ്ങുന്നവർക്ക് 15,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ഇത് സ്വന്തമാക്കാനാകും. അങ്ങിനെ വെബ്‌സൈറ്റിലെ ഏറ്റവും താങ്ങാനാവുന്നതും ജനപ്രിയവുമായ മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ ഒന്നായി ഇതു മാറിയേക്കും. ഫ്ലിപ്കാർട്ടിലെ പ്രൊഡക്റ്റ് പേജിൽ ഈ ഓഫർ കാണാൻ കഴിയും. ഗാലക്‌സി A35-നുള്ള ഈ ഓഫർ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ ആദ്യകാല ഡീലുകളിൽ ഒന്നാണ്. 6.7 ഇഞ്ച് 120Hz AMOLED ഡിസ്പ്ലേയുമായി വരുന്ന സാംസങ്ങ് ഗാലക്‌സി A35-നു കരുത്തു നൽകുന്നതു സ്നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്പാണ്.
32,999 രൂപ വിലയുണ്ടായിരുന്ന സാംസങ്ങ് ഗാലക്‌സി A35 ഇപ്പോൾ ഫ്ലിപ്കാർട്ടിൽ 14,500 രൂപ കിഴിവിൽ ലഭ്യമാണ്. ഇതിലൂടെ ഫോണിൻ്റെ വില 18,999 രൂപയായി കുറയുന്നു. ഈ കിഴിവിന് പുറമേ, ഫ്ലിപ്കാർട്ട് എസ്‌ബിഐ അല്ലെങ്കിൽ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചു വാങ്ങുന്നവർക്ക് 4,000 രൂപ വരെ എക്സ്ട്രാ 5% ക്യാഷ്ബാക്ക് ലഭിക്കും. പ്രതിമാസം 3,167 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നു. മുഴുവൻ തുക കയ്യിലില്ലാത്തവർക്ക് ഫോൺ സ്വന്തമാക്കാൻ ഇത് അവസരം നൽകും.
പഴയ ഫോൺ മാറ്റിവാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, ഫ്ലിപ്കാർട്ടിന്റെ എക്‌സ്‌ചേഞ്ച് പ്രോഗ്രാം 15,350 രൂപ വരെ എക്സ്ട്രാ ബോണസ് നൽകുന്നു. കൃത്യമായ എക്‌സ്‌ചേഞ്ച് തുക തീരുമാനിക്കുന്നത് ട്രേഡ് ചെയ്യപ്പെടുന്ന ഉപകരണത്തിന്റെ ബ്രാൻഡ്, മോഡൽ, അവസ്ഥ എന്നിവയെ ആശ്രയിച്ചാണ്. ഈ ഓഫറുകൾ ഗാലക്‌സി A35-നെ ഫ്ലിപ്കാർട്ടിന്റെ റിപ്പബ്ലിക് ഡേ പ്രമോഷനുകളിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണുകളിൽ ഒന്നാക്കി മാറ്റുന്നു.
സാംസങ്ങ് ഗാലക്‌സി A35 5G-യിൽ 6.7 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയുണ്ട്, ഇത് 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്നു. സ്‌ക്രീൻ 1,900nits വരെ പീക്ക് ബ്രൈറ്റ്നസിൽ എത്തുന്നതിനാൽ സൂര്യപ്രകാശത്തിൽ പോലും കാണാൻ എളുപ്പമാകും. അകത്ത്, അഡ്രിനോ 710 ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസറാണ് ഫോണിനു കരുത്ത് നൽകുന്നത്. ഇത് 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു.
ആൻഡ്രോയിഡ് 15 ഔട്ട് ഓഫ് ദി ബോക്‌സിലാണു ഫോൺ പ്രവർത്തിക്കുന്നത്. ആറ് വർഷത്തെ സെക്യൂരിറ്റി പാച്ചുകൾക്കൊപ്പം ഭാവിയിൽ ആറ് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഇതിനു ലഭിക്കുമെന്നു കമ്പനി പറയുന്നു. ഗാലക്‌സി A35-ന് 5,000mAh ബാറ്ററിയുണ്ട്, ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
സാംസങ്ങ് ഗാലക്സി A35 സ്മാർട്ട്‌ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണുള്ളത്. ഇതിൽ 50MP മെയിൻ ക്യാമറ, വിശാലമായ ഷോട്ടുകൾക്കായി 8MP അൾട്രാ-വൈഡ് ലെൻസ്, ക്ലോസ്-അപ്പ് ഫോട്ടോഗ്രാഫിക്കായി 5MP മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയുമുണ്ട്.
ces_story_below_text
പരസ്യം
പരസ്യം
Redmi Note 15 Pro 5G India Launch Seems Imminent After Smartphone Appears on Geekbench