റിയൽമിയുടെ പുതിയ P സീരീസ് ഫോൺ 10,000mAh ബാറ്ററിയുമായി എത്തുന്നു
Photo Credit: Realme
10,000mAh ബാറ്ററിയുള്ള ഒരു സ്മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള പദ്ധതികൾ റിയൽമി സ്ഥിരീകരിച്ചു.
ചൈനീസ് സ്മാർട്ട്‌ഫോൺ ബ്രാൻഡായ റിയൽമി 2025 ഡിസംബറിൽ ഇന്ത്യയിൽ റിയൽമി P4x 5G എന്ന ഫോൺ അവതരിപ്പിച്ചിരുന്നു. ദീർഘനേരം ഉപയോഗിക്കാൻ കഴിയുന്നതിനു വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വലിയ 7,000mAh ബാറ്ററിയാണ് ഈ ഫോണിൻ്റെ പ്രധാന പ്രത്യേകത. കൂടാതെ 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും ഇത് പിന്തുണയ്ക്കുന്നു. അതിനിടയിൽ, ഇന്ത്യയിലെ ഉപയോക്താക്കൾക്കു വേണ്ടി, പി സീരീസിന് കീഴിൽ പുതിയൊരു സ്മാർട്ട്‌ഫോൺ കൊണ്ടുവരാൻ കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. വരാനിരിക്കുന്ന മോഡലിന് ഇതുവരെ ഔദ്യോഗികമായി പേരിട്ടിട്ടില്ല, പക്ഷേ ഈ മാസം അവസാനം ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ പറയുന്നു. ഈ ഫോൺ അടുത്തിടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തിരുന്നു, ഫോൺ ഇന്ത്യയിൽ റിലീസിന് തയ്യാറെടുക്കുന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. റിപ്പോർട്ട് അനുസരിച്ച്, പുതിയ റിയൽമി P സീരീസ് ഫോൺ നേരത്തെ പുറത്തിറങ്ങിയ P4x 5G-യെക്കാൾ വലിയ ബാറ്ററിയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
RMX5107 എന്ന മോഡൽ നമ്പറുള്ള ഒരു പുതിയ റിയൽമി സ്മാർട്ട്‌ഫോണിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (BIS) അംഗീകാരം നൽകിയിട്ടുണ്ടെന്ന് പ്രശസ്ത ടിപ്‌സ്റ്ററായ യോഗേഷ് ബ്രാർ X-ലെ ഒരു പോസ്റ്റിലൂടെ റിപ്പോർട്ട് ചെയ്തു. സാധാരണയായി ഈ അംഗീകാരം അർത്ഥമാക്കുന്നത് ഫോൺ ഇന്ത്യയിൽ വിൽക്കാൻ തയ്യാറെടുത്തു എന്നാണ്. ജനുവരി അവസാനത്തോടെ ഈ ഫോൺ രാജ്യത്ത് ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റിയൽമി പുറത്തിറക്കാൻ പോകുന്ന പുതിയ ഫോൺ 10,000mAh ബാറ്ററിയുമായി വരുമെന്നു റിപ്പോർട്ടുകൾ പറയുന്നു. ഇത് ശരിയാണെങ്കിൽ, ഇന്ത്യയിൽ വിൽക്കുന്ന റിയൽമി സ്മാർട്ട്‌ഫോണുകളിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററിയായി ഇത് മാറും. എന്നിരുന്നാലും, ഈ വിശദാംശങ്ങളൊന്നും റിയൽമി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല, കൂടാതെ ഈ മോഡലിനെക്കുറിച്ച് കമ്പനി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തുവരാൻ സാധ്യതയുണ്ട്.
നേരത്തെ, ഇതേ RMX5107 മോഡൽ നമ്പറുള്ള ഒരു റിയൽമി ഫോൺ ടെലിഗ്രാമിൽ കണ്ടിരുന്നു. ആ ലിസ്റ്റിലും 10,000mAh ബാറ്ററിയാണ് പരാമർശിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 7.0-ലാണ് ഫോൺ പ്രവർത്തിക്കുന്നതെന്ന് പറയപ്പെടുന്നു. കൂടാതെ, ഫോണിന്റെ സെറ്റിങ്ങ്സിലുള്ള “എബൗട്ട് ഡിവൈസ്” വിഭാഗം കാണിക്കുന്ന ഒരു ചിത്രം ചോർന്നു. ഈ ചിത്രം സൂചിപ്പിക്കുന്നത് ഫോണിന് 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജും വാഗ്ദാനം ചെയ്യാൻ കഴിയുമെന്നാണ്.
റിയൽമി P4x 5G-യെ അപേക്ഷിച്ച് വളരെ വലിയ ബാറ്ററിയുമായി പുതിയ റിയൽമി P സീരീസ് സ്മാർട്ട്‌ഫോൺ വരുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി P4x 5G ഫോൺ 2025 ഡിസംബറിലാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്, 6GB റാമും 128GB സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന മോഡലിന് 15,499 രൂപ പ്രാരംഭ വിലയുണ്ട്.
റിയൽമി P4x 5G ഫോണിൽ വലിയ 7,000mAh ബാറ്ററിയുണ്ട്, വേഗത്തിലുള്ള റീചാർജിംഗിനായി ഇതു 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 6nm ഡിസൈനിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ ഒക്ടാ കോർ പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 50 മെഗാപിക്സൽ മെയിൻ ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഈ ഫോണിൻ്റെ പ്രധാന സവിശേഷതയാണ്.
ces_story_below_text
പരസ്യം
പരസ്യം
Redmi Note 15 Pro 5G India Launch Seems Imminent After Smartphone Appears on Geekbench