ലാപ്ടോപ്പുകൾക്ക് മികച്ച ഡീലുകളുമായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026; ഓഫറുകളെ കുറിച്ച് അറിയാം
Photo Credit: Amazon
ആമസോൺ ഇന്ത്യ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ പ്രഖ്യാപിച്ചു, 2026 ജനുവരി 16 ന് ആരംഭിക്കും.
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 ജനുവരി 16-ന് ഇന്ത്യയിൽ ആരംഭിക്കുമെന്നു ഏതാനും ദിവസങ്ങൾക്കു മുൻപു കമ്പനി പ്രഖ്യാപിച്ചു. ആമസോൺ ബ്ലാക്ക് ഫ്രൈഡേ സെയിൽ 2025-ന് ശേഷം ആമസോൺ രാജ്യത്ത് ആദ്യമായി നടത്തുന്ന വലിയ സെയിൽ ഇവൻ്റാണിത്. വിൽപ്പനയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഈ പരിപാടിയിൽ കുറഞ്ഞ വിലയ്ക്കു ലഭിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആമസോൺ ഇതിനകം പങ്കുവയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന നിരവധി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളെ കമ്പനി പ്രത്യേകം എടുത്തു കാണിക്കുന്നു. ഏസർ, അസൂസ്, ലെനോവോ, ഡെൽ, എച്ച്പി തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ലാപ്‌ടോപ്പുകൾ വാങ്ങുന്നവർക്ക് വമ്പൻ ഓഫറുകൾ പ്രതീക്ഷിക്കാം. വ്യത്യസ്തമായ ആവശ്യങ്ങൾക്കു വേണ്ടിയുള്ള വ്യത്യസ്തമായ മോഡലുകളിൽ ലാപ്‌ടോപ്പുകൾ ലഭ്യമാകും. ലാപ്‌ടോപ്പുകൾക്കു പുറമെ സ്‌മാർട്ട്‌ഫോണുകൾ, വെയറബിളുകൾ, സ്മാർട്ട് ഹോം ഡിവൈസുകൾ എന്നിവയിലും കിഴിവുകൾ ഉൾപ്പെടും. സ്മാർട്ട് വാച്ചുകൾ, വയർലെസ് ഗാഡ്‌ജെറ്റുകൾ, കണക്റ്റഡ് ഹോം ഡിവൈസസ് തുടങ്ങിയ ഇനങ്ങളിൽ ഷോപ്പർമാർക്ക് ഡീലുകൾ കണ്ടെത്താനാകും.
2026-ലെ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ കുറഞ്ഞ വിലയ്ക്ക് പുതിയ ലാപ്‌ടോപ്പ് വാങ്ങാൻ മികച്ച സമയമായിരിക്കും. പ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള ജനപ്രിയ ലാപ്‌ടോപ്പ് മോഡലുകൾ ഓഫർ വിലയ്ക്ക് ഈ സെയിലിൽ ലഭിക്കും. പ്രധാന ഡീലുകളിൽ ഒന്ന് ഇന്റൽ i3 13th ജനറേഷൻ പ്രോസസർ കരുത്തു നൽകുന്ന HP 15 സീരീസ് ലാപ്‌ടോപ്പിലായിരിക്കും, ഇത് 15,000 രൂപ വരെ കിഴിവോടെ വിൽക്കും. ഇത് വിദ്യാർത്ഥികൾക്കും ഓഫീസ് ഉപയോക്താക്കൾക്കും ദിവസേനയുള്ള ജോലികൾക്കും മികച്ച ഓപ്ഷനാക്കി മാറ്റുന്നു.
മറ്റൊരു പ്രധാന ഓഫർ അസൂസ് TUF A15 (2025) ഗെയിമിംഗ് ലാപ്‌ടോപ്പിലായിരിക്കും. ഈ മോഡലിൽ ഒരു Nvidia GeForce RTX 3050 GPU, AMD Ryzen 7 7445HS പ്രോസസർ എന്നിവയുണ്ട്. സെയിൽ സമയത്ത്, ഗെയിമിംഗ് കേന്ദ്രീകരിച്ചുള്ള ഈ ഫോൺ വാങ്ങുന്നവർക്ക് 14,000 രൂപ വരെ ലാഭിക്കാൻ കഴിയും.
ഇവയ്‌ക്കൊപ്പം, ആമസോൺ മറ്റ് പ്രീമിയം ലാപ്‌ടോപ്പുകളുടെയും വില കുറയ്ക്കും. ഇന്റൽ കോർ അൾട്രാ 5 പ്രോസസർ ഉള്ള ലെനോവോ യോഗ സ്ലിം 7, അസൂസ് വിവോബുക്ക് 16 മോഡൽ, ഇന്റൽ കോർ അൾട്രാ 5 ചിപ്പ് ഉള്ള ഏസർ ആസ്പയർ ഗോ 14 എന്നിവയ്ക്ക് വിലക്കുറവ് ലഭിക്കും.
ആമസോൺ രണ്ട് ബജറ്റ് ഫ്രണ്ട്‌ലി ലാപ്ടോപ് മോഡലുകളെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇന്റൽ കോർ i3 13th ജനറേഷൻ പ്രോസസറുള്ള ലെനോവോ ഐഡിയപാഡ് സ്ലിം ലാപ്‌ടോപ്പ് 40,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭ്യമാകും, ഇത് സാധാരണ വിലയായ 53,790 രൂപയിൽ നിന്ന് വളരെ കുറവാണ്. അതുപോലെ, ഇതേ പ്രോസസറുള്ള ഡെൽ ഇൻസ്പിറോൺ ലാപ്‌ടോപ്പും സെയിൽ സമയത്ത് 40,000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ലഭ്യമാകും.
ഈ സെയിലിൽ കാണിച്ചിരിക്കുന്ന ലാപ്‌ടോപ്പ് വിലകളിൽ ഇതിനകം തന്നെ ക്യാഷ്ബാക്ക് ഓഫറുകൾ, എക്സ്ചേഞ്ച് ബോണസുകൾ, ബാങ്ക് ഡിസ്‌കൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു. നേരിട്ടുള്ള വിലക്കുറവിനു പുറമെ വാങ്ങുന്നവർക്ക് അധിക ലാഭം നേടാൻ ഇതിലൂടെ കഴിയും.
ഇന്റൽ കോർ i3 13th ജനറേഷൻ പ്രോസസറുള്ള HP 15 ലാപ്‌ടോപ്പിന്റെ പതിവ് ലിസ്റ്റ് വില 52,721 രൂപയാണ്, എന്നാൽ സെയിൽ സമയത്ത് ഇത് 37,990 രൂപയ്ക്ക് ലഭ്യമാകും. 83,990 രൂപ വിലയുള്ള അസൂസ് TUF A15 (2025) ഗെയിമിംഗ് ലാപ്‌ടോപ്പ് 69,990 രൂപയെന്ന കുറഞ്ഞ വിലയ്ക്ക് വിൽക്കും. മറ്റൊരു പ്രീമിയം ഓപ്ഷനായ, ഇൻ്റൽ കോർ അൾട്രാ 5 ഉള്ള ലെനോവ യോഗ സ്ലിം 7-ന് 1,13,290 രൂപ ലിസ്റ്റ് വിലയുണ്ട്, എന്നാൽ സെയിൽ സമയത്ത് 79,990 രൂപയ്ക്ക് ഇത് ലഭിക്കും.
ഇൻ്റൽ കോർ i5 പ്രോസസറുള്ള അസൂസ് വിവോബുക്ക് 16-ന് സാധാരണയായി 84,990 രൂപയാണ് വില, എന്നാൽ അതിന്റെ സെയിൽ വില 56,990 രൂപയായിരിക്കും. ഇൻ്റൽ കോർ അൾട്ര 5 ഉള്ള ഏസർ ആസ്പയർ ഗോ 14-ന് 72,999 രൂപയാണ് സാധാരണ വില, ഇത് സെയിൽ കാലയളവിൽ 49,990 രൂപയ്ക്ക് ലഭ്യമാണ്. ഇന്റൽ കോർ i5 13th ജനറേഷൻ ഉള്ള ഏസർ ആസ്പയറിന്റെ സാധാരണ വില 77,999 രൂപയാണ്, എന്നാൽ വിൽപ്പന സമയത്ത് ഇത് 49,990 രൂപയ്ക്ക് ലഭ്യമാണ്.
ഇന്റൽ കോർ i3 13th ജനറേഷൻ പ്രോസസർ നൽകുന്ന ലെനോവോ ഐഡിയപാഡ് സ്ലിമിന്റെ ലിസ്റ്റ് വില 53,790 രൂപയാണ്, ഇപ്പോൾ ഇത് 39,990 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്റൽ കോർ i3 13th ജനറേഷൻ ഉള്ള ഡെൽ ഇൻസ്പിറോണിന്റെ യഥാർത്ഥ വില 49,518 രൂപയാണ്, ഇതു 39,990 രൂപയെന്ന കുറഞ്ഞ വിലയിൽ വിൽക്കുന്നു.
ഇന്റൽ കോർ അൾട്രാ 5 ഉള്ള ഏസർ ആസ്പയർ ഗോയുടെ ലിസ്റ്റ് വില 72,999 രൂപയാണ്, അതിന്റെ വിൽപ്പന വില 59,990 രൂപയായി കുറച്ചിരിക്കുന്നു. ഇന്റൽ കോർ അൾട്രാ 5 ഉള്ള അസൂസ് വിവോബുക്കിൻ്റെ വില 1,09,990 രൂപയിൽ നിന്നും 79,990 രൂപയായിട്ടുണ്ട്.
ces_story_below_text
പരസ്യം
പരസ്യം
Redmi Note 15 Pro 5G India Launch Seems Imminent After Smartphone Appears on Geekbench