സ്മാർട്ട്ഫോണുകൾക്കു വമ്പൻ വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026; പ്രധാനപ്പെട്ട ഓഫറുകൾ അറിയാം

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ൽ സ്മാർട്ട്ഫോണുകൾക്കു ലഭ്യമായ മികച്ച ഓഫറുകൾ

സ്മാർട്ട്ഫോണുകൾക്കു വമ്പൻ വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026; പ്രധാനപ്പെട്ട ഓഫറുകൾ അറിയാം

Photo Credit: Amazon

ആമസോൺ ഇന്ത്യ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ പ്രഖ്യാപിച്ചു, 2026 ജനുവരി 16 ന് ആരംഭിക്കും.

ഹൈലൈറ്റ്സ്
  • സെപ്തംബറിൽ ഇന്ത്യയിലെത്തിയ ഐഫോൺ 17 പ്രോ ഓഫറിൽ ലഭ്യമാണ്
  • ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 15-നും വിലക്കിഴിവുണ്ട്
  • വിലക്കിഴിവിനു പുറമെ ബാങ്ക് ഓഫറുകളും നൽകുന്നു
പരസ്യം

വിലക്കുറവിൻ്റെ മേളയായ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 ആരംഭിക്കാൻ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം തയ്യാറെടുക്കുകയാണ്. ജനുവരി 16-ന് ആരംഭിക്കുന്ന വിൽപ്പന ഫ്ലിപ്കാർട്ടിന്റെ റിപ്പബ്ലിക് ഡേ സെയിൽ 2026-ന് സമാന്തരമായി നടക്കും. രണ്ട് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകൾക്കിടയിൽ ശക്തമായ മത്സരം സൃഷ്ടിക്കുന്നതാണ് ഈ സെയിൽ ഇവൻ്റ്. അതുകൊണ്ടു തന്നെ, ഈ പരിപാടിയിൽ ഇന്ത്യയിലെ ഷോപ്പർമാർക്ക് നിരവധി ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിൽ മികച്ച ഡീലുകൾ കണ്ടെത്താൻ കഴിയും. സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടെലിവിഷനുകൾ, ക്യാമറകൾ, വയർലെസ് സ്പീക്കറുകൾ, TWS ഇയർബഡുകൾ, സ്മാർട്ട് വാച്ചുകൾ, ഫിറ്റ്‌നസ് ബാൻഡുകൾ, സ്പീക്കറുകൾ, സ്മാർട്ട് ഹോം ഡിവൈസസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായുള്ള ആമസോൺ, ഈ വരാനിരിക്കുന്ന ഓഫറുകളിൽ ചിലത് തങ്ങളുടെ വെബ്‌സൈറ്റിലും ആപ്പിലും ലിസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ലിസ്റ്റ് ചെയ്ത പ്രൊഡക്റ്റുകൾ പരിശോധിക്കാനും, നേരത്തെയുള്ള ഡീലുകൾ കാണാനും, സെയിൽ ലൈവ് ആകുന്നതിനു മുൻപ് അവരുടെ പ്രിയപ്പെട്ട ഇനങ്ങൾ വിഷ്‌ലിസ്റ്റുകളിൽ ചേർക്കാനും ഇതിലൂടെ കഴിയും.

സ്മാർട്ട്ഫോണുകൾക്ക് മികച്ച ഡീലുകളുമായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026:

2026-ലെ ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ അൾട്രാ പ്രീമിയം, പ്രീമിയം, മിഡ്-റേഞ്ച്, ബജറ്റ് വിഭാഗങ്ങളിലുള്ള സ്മാർട്ട്‌ഫോണുകൾ കുറഞ്ഞ വിലയ്ക്ക് വ
ലഭ്യമാകുമെന്ന് ആമസോൺ അറിയിച്ചു. ആപ്പിൾ, സാംസങ്ങ്, വൺപ്ലസ്, റിയൽമി, റെഡ്മി, ഐക്യൂ തുടങ്ങിയ നിരവധി ബ്രാൻഡുകളുടെ ഫോണുകളിൽ ഓഫറുകൾ ലഭിക്കും.

എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് നൽകുമെന്ന് ആമസോൺ സ്ഥിരീകരിച്ചിട്ടുണ്ട്. മുഴുവൻ തുകയും ഒരേസമയം അടയ്ക്കാൻ ആഗ്രഹിക്കാത്ത ആളുകൾക്ക് ഇഎംഐ ഓപ്ഷനുകൾ ഉണ്ടാകും. സെയിൽ സമയത്ത് ആമസോൺ പ്രൈം അംഗങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് ഡീലുകൾ ലഭിക്കും, കൂടാതെ ചില പ്രൊഡക്റ്റുകൾക്ക് ക്യാഷ്ബാക്ക് നൽകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഐഫോൺ 17 പ്രോ, വൺപ്ലസ് 15, വൺപ്ലസ് 15R, ഐക്യൂ 15 തുടങ്ങിയ പുതിയ സ്മാർട്ട്‌ഫോണുകൾ സെയിൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് വിൽക്കും. 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ പുറത്തിറക്കിയ ഐഫോൺ 17 പ്രോ ആപ്പിളിന്റെ A19 പ്രോ ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. ഇതിന് 48 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറയും സെന്റർ സ്റ്റേജുള്ള 18 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

വൺപ്ലസ് 15, ഐക്യൂ 15 എന്നിവ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ഒക്ടാ-കോർ ചിപ്‌സെറ്റുമായി വരുന്നു. വൺപ്ലസ് 15R സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പിൽ പ്രവർത്തിക്കുന്നു, ഇതിൽ 7,400mAh ബാറ്ററിയുമുണ്ട്. അതേസമയം വൺപ്ലസ് 15-ന് 7,300mAh സിലിക്കൺ-കാർബൺ ബാറ്ററിയുമുണ്ട്. റിയൽമി നാർസോ 90x 5G, റെഡ്മി നോട്ട് 15 5G എന്നിങ്ങനെ അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ച ഫോണുകളും ഓഫറിൽ ലഭ്യമാണ്.

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ൽ സ്മാർട്ട്ഫോണുകൾക്കുള്ള മികച്ച 10 ഡീലുകൾ:

ഐഫോൺ 17 പ്രോ 1,34,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുള്ള ഫോണാണ്, ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026-ൽ ഇത് 1,25,400 രൂപയ്ക്ക് വിൽക്കുന്നു. വൺപ്ലസ് 15-ന്റെ സാധാരണ വില 76,999 രൂപയും സെയിലിലെ വില 68,999 രൂപയുമാണ്. ഐ ക്യൂ 15-ന്റെ യഥാർത്ഥ വില 76,999 രൂപയാണെങ്കിലും 65,999 രൂപയ്ക്ക് സെയിലിൽ ലഭ്യമാണ്.

സാംസങ് ഗാലക്‌സി S25 അൾട്രയ്ക്കും ഓഫറുണ്ട്. സാധാരണയായി 1,29,999 രൂപ വിലയുള്ള ഫോൺ ഇപ്പോൾ 1,19,999 രൂപയ്ക്ക് ലഭ്യമാണ്. ഐഫോൺ 15-ന്റെ ലിസ്റ്റ് വില 59,900 രൂപയും, അതിനു ആമസോൺ സെയിലിലെ വില 50,249 രൂപയുമാണ്.

54,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത വൺപ്ലസ് 15R, സെയിലിൽ 44,999 രൂപയ്ക്ക് വിൽക്കുന്നു. ഐക്യൂ നിയോ 10 5G-യുടെ സാധാരണ വില 1,29,999 രൂപയാണ്. 38,999 രൂപ വിലയുള്ള വൺപ്ലസ് നോർദ് CE 5-ന്റെ വില 28,999 രൂപയും സെയിലിലെ വില 22,999 രൂപയുമാണ്.

26,999 രൂപ വിലയുള്ള റെഡ്മി നോട്ട് 15 5G ഈ സെയിൽ സമയത്ത് 20,999 രൂപയ്ക്ക് വിൽക്കും. റിയൽമി നാർസോ 90x 5G-യുടെ ലിസ്റ്റ് വില 16,999 രൂപയാണ്, സെയിൽ സമയത്ത് ഇത് 12,749 രൂപയ്ക്ക് ലഭ്യമാകും.

ces_story_below_text

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 14,000 രൂപയോളം വിലക്കിഴിവിൽ സാംസങ്ങ് ഗാലക്സി A35 സ്വന്തമാക്കാം; ഫ്ലിപ്കാർട്ടിലെ ഓഫറിൻ്റെ വിവരങ്ങൾ
  2. ഇയർബഡ്സിനും സ്മാർട്ട് വാച്ചിനും വമ്പൻ വിലക്കുറവ്; ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026-ൽ വെയറബിൾസിനുള്ള ഓഫറുകൾ അറിയാം
  3. ലാപ്ടോപ്പുകൾ വിലക്കിഴിവിൽ വാങ്ങാൻ ഇതു സുവർണാവസരം; ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026-ലെ ഓഫറുകൾ അറിയാം
  4. സ്മാർട്ട്ഫോണുകൾക്കു വമ്പൻ വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് റിപബ്ലിക്ക് ഡേ സെയിൽ 2026; പ്രധാനപ്പെട്ട ഓഫറുകൾ അറിയാം
  5. 10,000mAh ബാറ്ററിയുമായി റിയൽമി P സീരീസ് ഫോൺ; BIS വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട ഫോൺ ഇന്ത്യയിൽ ഉടനെയെത്തും
  6. മെലിഞ്ഞ ഗെയിമിങ്ങ് ഫോണെത്തുന്നു; റെഡ്മാജിക് 11 എയർ ജനുവരി 20-ന് പുറത്തിറങ്ങും
  7. സാംസങ്ങ് ഗാലക്സി S26 സീരീസ് ഫോണുകൾ വിൽപ്പനക്കെത്താൻ വൈകും; റിലീസ് മാർച്ചിലെന്നു റിപ്പോർട്ടുകൾ
  8. വമ്പൻ വിലക്കുറവിൽ ആപ്പിൾ ഐഫോൺ 16 പ്ലസ്; ഓൺലൈൻ പ്ലാറ്റ്ഫോമിലെ ഓഫറിനെ കുറിച്ചറിയാം
  9. വമ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ 2026 എത്തുന്നു; സ്മാർട്ട്ഫോണുകൾക്കുള്ള മികച്ച ഡീലുകൾ അറിയാം
  10. ഇത്രയും വിലക്കുറവിൽ സാംസങ്ങ് ഗാലക്സി S24 അൾട്ര സ്വന്തമാക്കാൻ ഇതു സുവർണാവസരം; ഫ്ലിപ്കാർട്ട് ഓഫറിൻ്റെ വിവരങ്ങൾ അറിയാം
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »