Photo Credit: Amazon
ഡിസ്കൗണ്ട് സെയിലുകൾ ഇഷ്ടപ്പെടാത്തവർ ആയി ആരാണുണ്ടാവുക. തങ്ങൾ ആഗ്രഹിക്കുന്ന ഉൽപന്നങ്ങൾ കൂടുതൽ കുറഞ്ഞ വിലക്കു ലഭിക്കും എന്നതിനാൽ ഡിസ്കൗണ്ട് സെയിൽസ് ആരംഭിക്കാൻ വേണ്ടി കാത്തിരിക്കുന്നവർ നിരവധി പേരുണ്ട്. ഇ-കൊമേഴ്സ് സ്ഥാപനങ്ങൾ വലിയ രീതിയിൽ ചുവടുറപ്പിച്ചതോടെ അവരുടെ ഓഫർ സെയിൽ സമയം നോക്കിയാണ് ഇപ്പോൾ ഏവരും കാത്തിരിക്കുന്നത്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനമാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ. 2024 വർഷത്തെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഇ-കൊമേഴ്സ് ഭീമൻമാരായ ആമസോൺ പ്രഖ്യാപിച്ചു കഴിഞ്ഞു. സെയിൽ ആരംഭിക്കുന്ന തീയ്യതി ഏതാണെന്ന് കൃത്യമായി അറിയിച്ചിട്ടില്ലെങ്കിലും ഇതിൽ നൽകുന്ന ഡീൽസ്, ഡിസ്കൗണ്ട്സ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനി വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. ലാപ്ടോപുകൾക്ക് 45 ശതമാനം വരെയും ഇലക്ട്രോണിക് ഉൽപന്നങ്ങൾക്ക് 75 ശതമാനം വരെയും ഡിസ്കൗണ്ട് ഈ ഓഫറിലൂടെ നേടാൻ കഴിയും. പ്രൈം മെമ്പേഴ്സിനും SBI കാർഡ് ഉപയോഗിക്കുന്നവർക്കും മറ്റുള്ള ആനുകൂല്യങ്ങളും സ്വന്തമാക്കാം.
ആമസോണിൻ്റെ സമർപ്പിത മൈക്രോസൈറ്റിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2024 ൽ പ്രൊഡക്റ്റുകൾക്കു ലഭിക്കുന്ന ഡിസ്കൗണ്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇലക്ട്രോണിക് ഉൽപന്നങ്ങൾ, ഹോം അപ്ലയൻസസ്, മൊബൈൽസ്, ഗെയിമിംഗ് ഉപകരണങ്ങൾ എന്നിവക്കു പുറമെ മറ്റുള്ള ലൈഫ്സ്റ്റൈൽ പ്രൊഡക്റ്റുകളും ഈ സെയിലിൽ ഉൾപ്പെടുന്നു.
ലോകോത്തര ബ്രാൻഡുകളായ ആപ്പിൾ, സാംസങ്ങ്, ഡെൽ, അമേസ്ഫിറ്റ്, സോണി, ഷവോമി തുടങ്ങിയവയുടെ നിരവധി ഉൽപന്നങ്ങൾ ഡിസ്കൗണ്ട് തുകയിൽ ലഭ്യമാകും. ഇതിനു പുറമെ ബോട്ട് ഉൾപ്പെടെയുള്ള ഇന്ത്യൻ ബ്രാൻഡുകളുടെ ഉൽപന്നങ്ങൾക്കും ഈ സമയത്തു വില കുറയുമെന്നു പ്രതീക്ഷിക്കുന്നു. അലക്സ, ഫയർ ടിവി, കിൻഡിൽ തുടങ്ങിയ നിരവധി ഉൽപന്നങ്ങൾക്കും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഡിസ്കൗണ്ട് ലഭിക്കും.
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലഭിക്കുന്ന ഓഫറുകൾക്കു പുറമെ SBI ക്രഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് 10 ശതമാനം വരെ കിഴിവ് ഉൽപന്നങ്ങൾക്കു സ്വന്തമാക്കാൻ അവസരമുണ്ട്. ഇ-കൊമേഴ്സ് ഭീമന്മാരും SBI ബാങ്കും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമായാണ് ഈ ഓഫറുകൾ ലഭിക്കുന്നത്. ടാബ്‌ലറ്റുകൾക്ക് 60 ശതമാനം വരെ ഓഫർ, മൊബൈൽ ഫോണും അതിൻ്റെ അനുബന്ധ സാധനങ്ങൾക്കും 40 ശതമാനം വരെ ഓഫർ, ഹെഡ്ഫോണുകൾക്ക് 70 ശതമാനം വരെ ഓഫർ, സ്മാർട്ട് ടിവികൾക്കും പ്രൊജക്റ്ററുകൾക്കും 60 ശതമാനം വരെ ഓഫർ, ഗെയിമിംഗ് ഉൽപന്നങ്ങൾ, മറ്റുള്ളവ എന്നിവക്ക് 70 ശതമാനം വരെ ഓഫർ എന്നിങ്ങനെ അവർക്ക് ആസ്വദിക്കാൻ കഴിയും.
ഇലക്ട്രോണിക് ഉൽപന്നങ്ങൾക്കു മാത്രമല്ല ഓഫറുകൾ നൽകുന്നത്. ആമസോൺ പ്രഖ്യാപിച്ചതു പ്രകാരം ഫ്ലൈറ്റ് ടിക്കറ്റുകൾ, ട്രെയിനിൻ്റെയും ബസിൻ്റെയും ടിക്കറ്റുകൾ, ഹോട്ടൽ ബുക്കിംഗുകൾ തുടങ്ങി യാത്രയുമായി ബന്ധപ്പെട്ട നിരവധി ബുക്കിംഗുകൾക്കും ഡിസ്കൗണ്ടുകൾ ലഭ്യമാകും.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ നടക്കുന്ന തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രധാന എതിരാളിയായ ഫ്ലിപ്കാർട്ടിൻ്റെ ബിഗ് ബില്യൺ ഡേയ്സ് സെയിലിനോട് അടുത്ത ദിവസങ്ങളിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ്. ആമസോൺ പ്രൈം മെമ്പർഷിപ്പ് ഉള്ളവർക്ക് നേരത്തെ തന്നെ ആനുകൂല്യങ്ങൾ ലഭിക്കും. ക്യാഷ്ബാക്ക് ഓഫറുകൾ, നോ കോസ്റ്റ് EMI ഓഫറുകൾ, ആമസോൺ പേയും പേ ലേറ്റർ സംവിധാനവും ഉപയോഗിച്ചുള്ള ഓഫറുകൾ, കൂപ്പൺ ഡിസ്കൗണ്ടുകൾ തുടങ്ങിയവയും ഈ സെയിലിൽ ലഭിക്കും.
പരസ്യം
പരസ്യം