മോട്ടോ ബഡ്സ് 2 പ്ലസ് ഉടനെയെത്തും; ലീക്കായ ചിത്രങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ
മോട്ടോ ബഡ്‌സ്+ ഇയർബഡുകൾ (ചിത്രത്തിൽ) ചാർജിംഗ് കേസിനുള്ളിൽ തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്നു.
വളർന്നുവരുന്ന തങ്ങളുടെ ഓഡിയോ ലൈനപ്പിന്റെ ഭാഗമായി പുതിയ ട്രൂ വയർലെസ് ഇയർബഡ്സ് പുറത്തിറക്കാൻ മോട്ടറോള പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു മുമ്പ് 2024 ഏപ്രിലിൽ തിരഞ്ഞെടുത്ത ആഗോള വിപണികളിൽ മോട്ടോ ബഡ്‌സ്+ കമ്പനി പുറത്തിറക്കിയിരുന്നു. തുടർന്ന് മെയ് മാസത്തിൽ ഇവ ഇന്ത്യയിലും ലോഞ്ച് ചെയ്തു. "സൗണ്ട് ബൈ ബോസ്" ബ്രാൻഡിംഗും മികച്ച ഫീച്ചറുകളും കാരണം ഈ ഇയർബഡുകൾ പ്രീമിയം സെഗ്‌മെന്റിൽ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോൾ, പുതിയ ലീക്കുകൾ സൂചിപ്പിക്കുന്നത് മോട്ടോ ബഡ്സ് 2 പ്ലസ് എന്ന പേരിൽ ഉടൻ തന്നെ ഇതിൻ്റെ പിൻഗാമിയെ മോട്ടോറോള അവതരിപ്പിച്ചേക്കുമെന്നാണ്. വരാനിരിക്കുന്ന ഇയർബഡുകളുടെ ഡിസൈൻ, കളർ ഓപ്ഷനുകൾ എന്നിവയെക്കുറിച്ച് അടുത്തിടെ പുറത്തുവന്ന റെൻഡറുകൾ സൂചന നൽകുന്നു. മോട്ടോറോള ഈ പ്രൊഡക്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ലീക്കായ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് ഓഡിയോ ട്യൂണിംഗിനായി ബോസുമായുള്ള പങ്കാളിത്തം കമ്പനി തുടരുമെന്നാണ്. മോട്ടോ ബഡ്സ് 2 പ്ലസിൻ്റെ ചാർജിംഗ് കേയ്സിൻ്റെ ഡിസൈനിൽ മാറ്റങ്ങൾ ഉണ്ടായേക്കാം, അതേസമയം ഇയർബഡുകൾ പരിചിതമായ ഡിസൈനിൽ തന്നെയാണു കാണപ്പെടുന്നത്.
ടിപ്‌സ്റ്ററായ ഇവാൻ ബ്ലാസ് (@evleaks) ഓൺലൈനിൽ പങ്കിട്ട ലീക്ക്ഡ് റെൻഡറുകൾ മോട്ടോ ബഡ്സ് 2 പ്ലസ് എങ്ങിനെയാണെന്ന സൂചന നൽകുന്നു. ഓവൽ ആകൃതിയിലുള്ള ചാർജിംഗ് കേസിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സിലിക്കൺ ഇയർ ടിപ്പുകളുള്ള സ്റ്റെം-സ്റ്റൈൽ ട്രൂ വയർലെസ് ഇയർബഡുകളാണു ചിത്രങ്ങളിൽ കാണുന്നത്. കേസിന്റെ മുൻവശത്ത് മോട്ടറോള ബാറ്റ്‌വിംഗ് ലോഗോയും "സൗണ്ട് ബൈ ബോസ്" എന്ന വാചകവും ഉണ്ട്, ഇത് മോട്ടോറോള ബോസുമായുള്ള സഹകരണം തുടരുന്നുവെന്ന് സൂചിപ്പിക്കുന്നു.
ശ്രദ്ധേയമായ ഒരു മാറ്റം ചാർജിംഗ് കേയ്സിൻ്റെ ഡിസൈനാണ്. ഹൊറിസോണ്ടൽ ലേഔട്ട് ഉണ്ടായിരുന്ന മോട്ടോ ബഡ്‌സ് പ്ലസിൽ നിന്ന് വ്യത്യസ്തമായി, മോട്ടോ ബഡ്സ് 2 പ്ലസിൻ്റെ കേയ്സിൽ വെർട്ടിക്കൽ പൊസിഷനിലാണ് ഇയർബഡ്‌സുകൾ സൂക്ഷിക്കുക. ഇത് കേയ്സിന് അൽപ്പം ഉയരവും പെബിൾ പോലുള്ള രൂപവും നൽകുന്നു. ലീക്കായ ചിത്രങ്ങളിൽ ഔട്ടർ ഡിസൈനിൽ വലിയ മാറ്റങ്ങളൊന്നുമില്ല. ഇയർബഡുകൾ മുൻ മോഡലിന് സമാനമായി തന്നെയാണു കാണപ്പെടുന്നത്.
മോട്ടോ ബഡ്സ് 2 പ്ലസ് രണ്ട് കളർ ഓപ്ഷനുകളിലാണ് കാണിച്ചിരിക്കുന്നത്. ഒരു വേരിയന്റിന് ലൈറ്റ് ബ്ലൂ ഇന്റീരിയർ ഉള്ള വൈറ്റ് കളറിലുള്ള പുറംഭാഗം ഉണ്ട്. രണ്ടാമത്തെ വേരിയൻ്റ് ബ്ലൂ-ഗ്രേ നിറത്തിലുള്ള ഇന്റീരിയറുള്ള ഡാർക്ക് ബ്ലൂ നിറത്തിൽ കാണപ്പെടുന്നു. രണ്ട് വേരിയൻ്റുകളിലും, ഇയർബഡുകൾ ചാർജിംഗ് കേസിന്റെ പുറത്തെ നിറവുമായി പൊരുത്തപ്പെടുന്നതാണ്. ഇവയുടെ ലോഞ്ച് തീയതിയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ മോട്ടറോള ഇതുവരെ ഒരു വിവരവും പങ്കുവെച്ചിട്ടില്ല.
പ്രീമിയം TWS വിഭാഗത്തിൽ മോട്ടോ ബഡ്‌സ്+ എത്തിയത് ശക്തമായ സവിശേഷതകളോടെയാണ്. 11mm വൂഫറും 6mm ട്വീറ്ററും ഉൾപ്പെടെ ഡ്യുവൽ ഡൈനാമിക് ഡ്രൈവറുകൾ അവയിൽ സജ്ജീകരിച്ചിരിക്കുന്നു. ഇയർബഡ്സ് 46dB വരെ ആക്ടീവ് നോയ്‌സ് ക്യാൻസലേഷനെ പിന്തുണയ്ക്കുകയും ട്രാൻസ്പരൻസി, അഡാപ്റ്റീവ്, നോയ്‌സ് ക്യാൻസലേഷൻ തുടങ്ങി ഒന്നിലധികം ലിസണിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
മോട്ടോ ബഡ്‌സ് പ്ലസിൽ ഡോൾബി അറ്റ്‌മോസ്, ഡോൾബി ഹെഡ് ട്രാക്കിംഗ്, ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ എന്നിവയ്‌ക്കൊപ്പം "സൗണ്ട് ബൈ ബോസ്" ട്യൂണിംഗും ഉൾപ്പെടുന്നു. വ്യക്തമായ കോളുകൾക്കായി ഈ ഇയർബഡുകളിൽ എൻവിറോൺമെൻ്റൽ നോയ്‌സ് ക്യാൻസലേഷനുള്ള ട്രിപ്പിൾ മൈക്രോഫോൺ സിസ്റ്റം ഉണ്ട്. ഇതിനു ചാർജിംഗ് കേയ്സ് ഉൾപ്പെടുമ്പോൾ 38 മണിക്കൂർ വരെയും ANC ഓഫാക്കിയാൽ ഒറ്റ ചാർജിൽ എട്ട് മണിക്കൂർ വരെയും ബാറ്ററി ലൈഫ് റേറ്റു ചെയ്യുന്നു. 10 മിനിറ്റ് നേരത്തെ ചാർജ് മൂന്ന് മണിക്കൂർ വരെ പ്ലേബാക്ക് നൽകും.
ചാർജിംഗ് കേസ് USB ടൈപ്പ്-സി, വയർലെസ് ചാർജിംഗ് എന്നിവയെ പിന്തുണയ്ക്കുന്നു. ഇയർബഡുകൾക്ക് IP54 റേറ്റിംഗും, കേയ്സിന് IPX4 റേറ്റിംഗുമുണ്ട്. ബ്ലൂടൂത്ത് 5.3-യെ പിന്തുണയ്ക്കുന്ന ഇവയ്ക്ക് 42.8 ഗ്രാം ഭാരവുമുണ്ട്. മോട്ടോ ബഡ്‌സ്+ ഇന്ത്യയിൽ 9,999 രൂപയ്ക്ക് ലോഞ്ച് ചെയ്തു, മോട്ടോ ബഡ്‌സ് 2 പ്ലസിനും സമാനമായ വില ആയിരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
പരസ്യം
പരസ്യം
Samsung Galaxy Watch 9 (44mm, LTE)
Starts from ₹44,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹37,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
CMF Buds Neo True Wireless Stereo (TWS) Earphones
Starts from ₹1,999
Amazfit Cheetah 2 Ultra
Starts from ₹54,999
JBL Tune 780NC Wireless Headphones
Starts from ₹7,999
Vivo X500 Pro Max Display Details Officially Teased Ahead of Launch