Al സവിശേഷതകൾ കൊണ്ട് ഞെട്ടിക്കാൻ ഇൻഫിനിക്സ് നോട്ട് 50 സീരീസ് എത്തുന്നു
ഇൻഫിനിക്സ് നോട്ട് 50 സീരീസ് സ്മാർട്ട്‌ഫോണുകൾ മാർച്ച് 3-ന് ഇന്തോനേഷ്യയിൽ അവതരിപ്പിക്കും. മറ്റൊരു പോസ്റ്റിൽ ലോഞ്ചിനെക്കുറിച്ച് നേരത്തെ സൂചന നൽകിയതിന് ശേഷം കമ്പനി ഇക്കാര്യം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പ്രഖ്യാപിച്ചു. എത്ര മോഡലുകൾ നോട്ട് 50 സീരീസിൻ്റെ ഭാഗമാകുമെന്ന് ഇൻഫിനിക്സ് വെളിപ്പെടുത്തിയിട്ടില്ല.പുതിയ നോട്ട് 50 സീരീസ് AI ഫീച്ചറുകളെ പിന്തുണയ്ക്കുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമ്പനി പരാമർശിച്ചിട്ടുണ്ട്. ഒരു മോഡലിൻ്റെ റിയർ ക്യാമറ സെറ്റപ്പ് എങ്ങിനെയാകും എന്നതും പോസ്റ്റിൽ കാണിക്കുന്നു. ഔദ്യോഗിക ലോഞ്ചിന് മുമ്പ് ഫോണുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.