ഓഫർ പ്രൈസിൽ വൺപ്ലസ് പാഡ് 2 സ്വന്തമാക്കാം

ഓഫർ പ്രൈസിൽ വൺപ്ലസ് പാഡ് 2 സ്വന്തമാക്കാം

Photo Credit: OnePlus

OnePlus Pad 2 comes in a Nimbus Gray colourway

ഹൈലൈറ്റ്സ്
  • 13 മെഗാപിക്സൽ മെയിൻ ക്യാമറയാണ് വൺപ്ലസ് പാഡ് 2 ടാബ്‌ലറ്റിനുള്ളത്
  • ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയ ഓക്സിജൻ OS 14-ലാകും ഇതു പ്രവർത്തിക്കുക
  • 67W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 9150mAh ബാറ്ററിയാണ് ഇതിലുള്ളത്
പരസ്യം

നിരവധി മികച്ച സവിശേഷതകളോടെയാണ് വൺപ്ലസ് പാഡ് 2 എന്ന ടാബ്‌ലറ്റ് 2024 ജൂലൈയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. സുഗമമായ പ്രകടനം ഉറപ്പു നൽകി, ക്യാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസറാണ് ഈ ടാബ്‌ലെറ്റിനു കരുത്തു നൽകുന്നത്. 67W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 9,510mAh ബാറ്ററിയാണ് ഇതിനുള്ളത്. മികച്ച ദൃശ്യഭംഗി ഉറപ്പു നൽകുന്ന ‘3K റെസല്യൂഷനോടു കൂടിയ വലിയ 12.1 ഇഞ്ച് LCD സ്‌ക്രീനാണ് ടാബ്‌ലെറ്റിൻ്റെ മറ്റൊരു സവിശേഷത. സ്റ്റൈലിഷ് നിംബസ് ഗ്രേ നിറത്തിൽ ലഭ്യമാകുന്ന ഈ ടാബ്‌ലറ്റിന് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് അല്ലെങ്കിൽ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നീ ഓപ്ഷനുകളാണുള്ളത്. വൺപ്ലസ് സ്റ്റൈലോ 2 സ്റ്റൈലസ്, വൺപ്ലസ് സ്മാർട്ട് കീബോർഡ് എന്നിവയുമായി ഇതു പെയർ ചെയ്ത് നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്താം. ദീപാവലി പ്രമാണിച്ച് വൺപ്ലസ് പാഡ് 2 ടാബ്‌ലെറ്റ് പരിമിത കാലത്തേക്ക് ഡിസ്കൗണ്ട് തുകക്ക് ലഭ്യമാണ്.

വൺപ്ലസ് പാഡ് 2 ടാബ്‌ലറ്റിൻ്റെ ഇന്ത്യയിലെ വിലയും ഡിസ്കൗണ്ടുകളും ഓഫറുകളും:

വൺപ്ലസ് പാഡ് 2 ഇന്ത്യയിൽ ലോഞ്ച് ചെയ്‌ത വില 8GB + 128GB മോഡലിന് 39,999 രൂപയും 12GB + 256GB മോഡലിന് 42,999 രൂപയുമാണ്. ഇപ്പോൾ, നവംബർ 6 അർദ്ധരാത്രി വരെയുള്ള പരിമിതമായ സമയത്തേക്ക് ഈ ടാബ്‌ലറ്റിനു ഡിസ്കൗണ്ട് ലഭ്യമാണ്. 8GB + 128GB വേരിയൻ്റിന് 37999 രൂപയും 12GB + 256GB വേരിയൻ്റിന് 40,999 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആമസോൺ വഴിയോ വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റ് വഴിയോ ഈ വിലയ്ക്ക് നിങ്ങൾക്ക് ടാബ്‌ലറ്റ് വാങ്ങാം.

ഈ ഓഫർ കാലയളവിൽ, മറ്റുള്ള അധിക ആനുകൂല്യങ്ങളും ഉണ്ട്. ഐസിഐസിഐ, ആർബിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഡിസ്കൗണ്ട് തുകക്കു പുറമെ 3000 രൂപ വരെ കിഴിവു ലഭിക്കും. ഇതിനു പുറമെ പ്രതിമാസം 4555 രൂപയിൽ ആരംഭിക്കുന്ന ഒമ്പത് മാസത്തെ നോ-കോസ്റ്റ് EMI ഓപ്‌ഷനുമുണ്ട്. കൂടാതെ നിങ്ങൾ പഴയൊരു ഡിവൈസ് ട്രേഡ് ചെയ്യുകയാണെങ്കിൽ 5000 രൂപ വരെയും ഡിസ്കൗണ്ട് ലഭിക്കും.

വൺപ്ലസ് പാഡ് 2 ടാബ്‌ലറ്റിൻ്റെ പ്രധാന സവിശേഷതകൾ:

144Hz റീഫ്രഷ് റേറ്റ്, 303ppi പിക്സൽ ഡെൻസിറ്റി, 900nits പീക്ക് ബ്രൈറ്റ്നസ് ലെവൽ, ഡോൾബി വിഷൻ സപ്പോർട്ട് എന്നിവയുള്ള 12.1 ഇഞ്ച് 3K (2,120 x 3,000 പിക്സലുകൾ) LCD ഡിസ്പ്ലേയാണ് ഈ ടാബ്‌ലറ്റിലുള്ളത്. 12GB വരെയുള്ള LPDDR5X റാമും 256GB വരെയുള്ള UFS 3.1 സ്‌റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറാണ് ഈ ടാബ്‌ലറ്റിനു കരുത്ത് നൽകുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ OS 14-ലാണ് ഇത് പ്രവർത്തിക്കുന്നത്.

വൺപ്ലസ് പാഡ് 2 ടാബ്‌ലറ്റിൽ 13 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉണ്ടാകും. ഇത് ബ്ലൂടൂത്ത് 5.4, വൈ-ഫൈ 7, ഡ്യുവൽ-ബാൻഡ് വൈ-ഫൈ എന്നിവയെ പിന്തുണയ്ക്കുന്നു, കൂടാതെ യുഎസ്ബി ടൈപ്പ്-സി പോർട്ടുമുണ്ട്.

വൺപ്ലസ് പാഡ് 2-വിൻ്റെ ബാറ്ററി ശേഷി 9,510mAh ആണ്, ഇത് 67W SuperVOOC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഹൈ-റെസ് സർട്ടിഫൈഡ് സിക്‌സ് സ്പീക്കർ സിസ്റ്റം ഉപയോഗിച്ച് ഇതു ശബ്ദ നിലവാരം വർധിപ്പിക്കുന്നു. കൂടാതെ ടാബ്‌ലെറ്റിൽ ഫേഷ്യൽ റെക്കഗ്നിഷനും ഉണ്ട്. ഇതിൻ്റെ വലിപ്പം 268.66 x 195.06 x 6.49 മില്ലി മീറ്ററും ഭാരം 584 ഗ്രാമും ആണ്.

Comments
കൂടുതൽ വായനയ്ക്ക്: OnePlus Pad 2, OnePlus Pad 2 price in India, OnePlus Pad 2 specifications
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »