മോട്ടറോള റേസർ ഫോൾഡ് പ്രഖ്യാപിച്ചു; ഫോണിൻ്റെ ചില സവിശേഷതകൾ അറിയാം
Photo Credit: Motorola
മോട്ടറോള റേസർ ഫോൾഡ് രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും.
ലെനോവോയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ മോട്ടറോള ബുധനാഴ്ച നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ (CES) 2026-ൽ അവരുടെ പുതിയ ഫോണായ റേസർ ഫോൾഡ് അവതരിപ്പിച്ചു. കമ്പനിയുടെ ഫോൾഡബിൾ ഫോൺ ലൈനപ്പിലെ പുതിയ എൻട്രിയാണ് റേസർ ഫോൾഡ്. ഇതുവരെ, മോട്ടറോളയിൽ നിന്നുള്ള ഫോൾഡബിൾ ഫോൺ റേസർ ഫ്ലിപ്പ് മാത്രം ആയിരുന്നു. ഈ വിഭാഗത്തിൽ ബ്രാൻഡിന്റെ രണ്ടാമത്തെ ഫോണായി റേസർ ഫോൾഡ് മാറുന്നു. കമ്പനിയുടെ ആദ്യത്തെ ബുക്ക്-സ്റ്റൈൽ ഫോൾഡബിൾ ഫോൺ കൂടിയാണ് മോട്ടറോള റേസർ ഫോൾഡ്. ഒരു വലിയ 8.1 ഇഞ്ച് ഇൻ്റേണൽ ഡിസ്‌പ്ലേ മോട്ടറോള റേസർ ഫോൾഡിൽ ഉണ്ട്. ഈ ഫോൺ 6.6 ഇഞ്ച് ഔട്ടർ കവർ സ്‌ക്രീനുമായി വരുന്നു. അതിനാൽ ഉപയോക്താക്കൾക്ക് ഫോൺ തുറക്കാതെ തന്നെ ആപ്പുകളും വിവരങ്ങളും ആക്‌സസ് ചെയ്യാനാകും. ഹാൻഡ്‌സെറ്റ് മോട്ടോ പെൻ അൾട്രാ സ്റ്റൈലസ് ഇൻപുട്ടിനെയും പിന്തുണയ്ക്കുന്നു. കൂടാതെ, ദൈനംദിന ജോലികളെയും മറ്റും സഹായിക്കുന്നതിന് ഓൺ-ഡിവൈസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകളും ഈ ഫോണിൽ ഉൾപ്പെടുന്നു.
മോട്ടറോള റേസർ ഫോൾഡ് പാന്റോൺ ബ്ലാക്ക്‌നെഡ് ബ്ലൂ, പാന്റോൺ ലില്ലി വൈറ്റ് എന്നീ രണ്ടു നിറങ്ങളിൽ ലഭ്യമാണ്. ഡിസൈനിൻ്റെ കാര്യത്തിൽ, സ്മൂത്തായ കർവ്ഡ് എഡ്ജുകളും ഫോൾഡബിൾ സ്ട്രക്ച്ചറിനെ പിന്തുണയ്ക്കുന്ന ഒരു ഹിഞ്ചും ഫോണിനുണ്ട്. റിയർ ക്യാമറ മൊഡ്യൂൾ നിലവിൽ മോട്ടറോള വാഗ്ദാനം ചെയ്യുന്ന മറ്റ് സ്മാർട്ട്‌ഫോണുകൾക്ക് സമാനമായ ഒരു ഡിസൈൻ സ്‌റ്റൈൽ പിന്തുടരുന്നു.
ഔട്ടർ ഡിസ്‌പ്ലേയിൽ, ഫ്രണ്ട് ക്യാമറയ്‌ക്കായി സ്‌ക്രീനിന്റെ മധ്യഭാഗത്ത് ഒരു ഹോൾ-പഞ്ച് കട്ട്ഔട്ട് സ്ഥാപിച്ചിരിക്കുന്നു. ഫോൺ തുറക്കുമ്പോൾ, ഇന്നർ ഡിസ്‌പ്ലേയുടെ മൂലയിൽ ഒരു സെൽഫി ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.
മോട്ടറോള റേസർ ഫോൾഡിൽ 2K റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്ന ഒരു വലിയ 8.1 ഇഞ്ച് LTPO ഇന്റേണൽ ഡിസ്‌പ്ലേ സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഫോണിന്റെ പുറത്ത് 6.6 ഇഞ്ച് എക്‌സ്റ്റേണൽ സ്‌ക്രീനുമുണ്ടാകും.
ഫോട്ടോഗ്രാഫിക്കായി, ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ 50 മെഗാപിക്സൽ സോണി LYTIA മെയിൻ ക്യാമറ, 3x ഒപ്റ്റിക്കൽ സൂമിനെ പിന്തുണയ്ക്കുന്ന 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, കവർ ഡിസ്‌പ്ലേയിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്, അതേസമയം അകത്തെ മെയിൻ സ്‌ക്രീനിൽ 20-മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ്. റേസർ ഫോൾഡ് ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നുവെന്ന് മോട്ടറോള പറയുന്നു.
നിരവധി ഓൺ-ഡിവൈസ് AI സവിശേഷതകളും ഈ ഫോണിൽ ലഭ്യമാണ്. ക്യാച്ച് മി അപ്പ് എന്ന് വിളിക്കപ്പെടുന്ന അവയിലൊന്ന് സന്ദേശങ്ങളുടെയും കോളുകളുടെയും ചെറിയ സംഗ്രഹങ്ങൾ സൃഷ്ടിക്കുന്നു, അതിനാൽ ഉപയോക്താക്കൾ ഓരോ നോട്ടിഫിക്കേഷനും പ്രത്യേകം പരിശോധിക്കേണ്ടതില്ല. മറ്റൊരു സവിശേഷതയായ നെക്സ്റ്റ് മൂവ്, സ്‌ക്രീനിൽ കാണിക്കുന്നതിനെ അടിസ്ഥാനമാക്കി പേഴ്സണലൈസ്ഡ് സജഷൻസ് വാഗ്ദാനം ചെയ്യുന്നു. അടുത്തതായി വരാൻ സാധ്യതയുള്ള കാര്യങ്ങൾ ശുപാർശ ചെയ്യുന്നതിനും, കൂടുതൽ വിവരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനും, ക്രമേണ അവരുടെ ഉപയോഗവുമായി പൊരുത്തപ്പെടുന്നതിനും വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റേസർ ഫോൾഡ് മോട്ടോ പെൻ അൾട്രാ സ്റ്റൈലസ് ഇൻപുട്ടിനെ പിന്തുണയ്ക്കുന്നുവെന്ന് മോട്ടറോള സ്ഥിരീകരിച്ചു. എന്നിരുന്നാലും, സ്റ്റൈലസ് ബോക്സിൽ ഉൾപ്പെടുത്തുമോ അതോ പ്രത്യേകം വിൽക്കുമോ എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ബാറ്ററി വലുപ്പം, പ്രോസസർ, അളവുകൾ തുടങ്ങിയ ഫോണിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ ഇതുവരെ മോട്ടറോള വെളിപ്പെടുത്തിയിട്ടില്ല. ഇതിനു പുറമെ റേസർ ഫോൾഡിന്റെ വിലയും ലഭ്യതയും സ്ഥിരീകരിക്കാനുണ്ട്.
ces_story_below_text
പരസ്യം
പരസ്യം
New Life Is Strange Game From Square Enix Leaked After PEGI Rating Surfaces