ഐക്യൂ Z11 ടർബോ ലോഞ്ച് തീയ്യതി സ്ഥിരീകരിച്ചു; വിശദമായ വിവരങ്ങൾ അറിയാം
Photo Credit: iQOO
ജനുവരി 15-ന് ഐക്യൂ Z11 ടർബോയുടെ ലോഞ്ചിങ്ങ്; ഫോണിൻ്റെ വിശേഷങ്ങൾ അറിയാം
തങ്ങളുടെ പുതിയ സ്മാർട്ട്ഫോണായ ഐക്യൂ Z11 ടർബോ ജനുവരി മൂന്നാം വാരത്തിൽ ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് ഐക്യൂ പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് സ്മാർട്ട്ഫോൺ ബ്രാൻഡ് ഇക്കാര്യം സ്ഥിരീകരിച്ചത്. ലോഞ്ച് ടൈംലൈനിനൊപ്പം, ഗെയിമിംഗ് പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനും സുഗമമായ ഗെയിംപ്ലേ നൽകുന്നതിനും ഡിസൈൻ ചെയ്തിരിക്കുന്ന ഒരു ഡെഡിക്കേറ്റഡ് Q2 ഇ-സ്പോർട്സ് ചിപ്പും ഇതിലുണ്ടാകുമെന്ന് കമ്പനി വെളിപ്പെടുത്തി. ഐക്യൂ Z11 ടർബോ ഇതിനകം ചൈനയിൽ പ്രീ-ഓർഡർ ചെയ്യാൻ ലഭ്യമാണ്, ഇതു നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ വിൽക്കും. ഫോണിന്റെ ബാറ്ററി ശേഷിയെയും ചാർജിംഗ് സപ്പോർട്ടിനെ കുറിച്ചു മുള്ള പ്രധാന വിവരങ്ങൾ ഒരു ഐക്യൂ എക്സിക്യൂട്ടീവ് അടുത്തിടെ പങ്കിട്ടിരുന്നു.
2025 നവംബറിൽ ഔദ്യോഗികമായി പുറത്തിറക്കിയ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഈ ഫോണിനു കരുത്തു നൽകുകയെന്നു നേരത്തെ പ്രഖ്യാപിച്ചതാണ്. ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ഐക്യൂ Z11 ടർബോ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിലേക്ക് ഈ ഫോൺ എത്തുമെന്നു തന്നെയാണു പ്രതീക്ഷ.
ജനുവരി 15-ന് പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക്, അതായത് ഇന്ത്യൻ സമയം വൈകുന്നേരം 4:30-ന് ചൈനയിൽ ഐക്യൂ Z11 ടർബോ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് വിവോയുടെ സബ് ബ്രാൻഡായ ഐക്യൂ സ്ഥിരീകരിച്ചു. വെയ്ബോയിലെ ഒരു പോസ്റ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, വിവോ ചൈന ഓൺലൈൻ സ്റ്റോർ വഴി ചൈനയിൽ പ്രീ-ഓർഡറുകൾ ഇതിനകം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
നേരത്തെ, ഫോണിൻ്റെ കളർ ഓപ്ഷനുകളും കമ്പനി വെളിപ്പെടുത്തിയിരുന്നു. നീല നിറത്തിൽ കാണപ്പെടുന്ന കാങ്ലാങ് ഫ്ലോട്ടിംഗ് ലൈറ്റ്, പിങ്ക് നിറത്തിൽ കാണപ്പെടുന്ന ഹാലോ പൗഡർ, എക്സ്ട്രീം നൈറ്റ് ബ്ലാക്ക്, സ്കൈ വൈറ്റ് എന്നിവയുൾപ്പെടെ നാല് ഷേഡുകളിൽ ഐക്യൂ Z11 ടർബോ ലഭ്യമാകും. ഈ പേരുകൾ ചൈനീസ് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്തതാണ്.
ചൈനീസ് വിപണിയിൽ ഐക്യൂ Z11 ടർബോയുടെ വില CNY 2,500-നും CNY 3,000-നും ഇടയിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 32,000 മുതൽ 38,000 ഇന്ത്യൻ രൂപയാണ്.
ഐക്യൂ പ്രൊഡക്റ്റ് മാനേജർ സിംഗ് ചെങ് അടുത്തിടെ വെയ്ബോയിലെ ഒരു പോസ്റ്റിലൂടെ ഐക്യൂ Z11 ടർബോയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കിട്ടു. വിശദാംശങ്ങൾ അനുസരിച്ച്, സ്മാർട്ട്ഫോൺ വലിയ 7,600mAh ബാറ്ററിയുമായി വരും. ഫോൺ 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കും. ചൈനീസ് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്തതു പ്രകാരം "ഡയറക്ട്-ഡ്രൈവ് പവർ സപ്ലൈ 2.0" എന്ന ഫീച്ചറും ഈ ഫോണിൽ ഉൾപ്പെടുത്തും. ഫോണിന് 7.9mm കനവും ഏകദേശം 202 ഗ്രാം ഭാരവുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ക്വാൽകോമിന്റെ ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഈ ചിപ്സെറ്റ് 3nm പ്രോസസ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് സാധാരണയായി മികച്ച പ്രകടനത്തിനും പവർ എഫിഷ്യൻസിക്കും സഹായിക്കുന്നു. മുൻവശത്ത്, 1.5K റെസല്യൂഷനോടു കൂടിയ 6.59 ഇഞ്ച് ഡിസ്പ്ലേയായിരിക്കും ഫോണിനുണ്ടാവുക.
ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ,ഐക്യൂ ഇസഡ് 11 ടർബോയിൽ 200 മെഗാപിക്സൽ മെയിൻ റിയർ ക്യാമറ ഉണ്ടായിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, ഇത് "അൾട്രാ-ക്ലിയർ" സെൻസർ എന്നറിയപ്പെടുന്നു. ഹാൻഡ്സെറ്റിന് ഗ്ലാസ് ബാക്ക് പാനലുമായി സംയോജിപ്പിച്ച ഒരു മെറ്റൽ ഫ്രെയിം ഉണ്ടായിരിക്കും. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം വാഗ്ദാനം ചെയ്യുന്നതിനായി IP68, IP69 റേറ്റിംഗുകളുമായി ഫോൺ വരുമെന്നും ഐക്യൂ പ്രസ്താവിച്ചു. ഇതു കൂടാതെ, ഫോണിൽ 8 മെഗാപിക്സൽ സെക്കൻഡറി റിയർ ക്യാമറയും 32 മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഉൾപ്പെടുമെന്ന് ഒരു ടിപ്പ്സ്റ്റർ അവകാശപ്പെട്ടു.
12 ജിബി + 256 ജിബി, 12 ജിബി + 512 ജിബി, 16 ജിബി + 256 ജിബി, 16 ജിബി + 512 ജിബി, ടോപ്പ്-എൻഡ് 16 ജിബി + 1 ടിബി വേരിയന്റ് എന്നിവയുൾപ്പെടെ ഒന്നിലധികം റാം, സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഉപകരണം ലഭ്യമാകുമെന്ന് സൂചനയുണ്ട്.
ces_story_below_text
പരസ്യം
പരസ്യം
Amazon Great Republic Day Sale 2026 Date Announced: See Bank Discounts, Offers