ലോഞ്ചിങ്ങിനു തയ്യാറെടുത്ത് ഐക്യൂ Z11 ടർബോ; പ്രധാന സവിശേഷതകൾ പുറത്ത്
Photo Credit: iQOO
ഈ മാസം ചൈനയിൽ ഐക്യുഒ ഇസഡ് 11 ടർബോ പുറത്തിറക്കുമെന്ന് ഐക്യുഒ സ്ഥിരീകരിച്ചു.
വിവോയുടെ സബ് ബ്രാൻഡായ ഐക്യൂവിൽ നിന്നുള്ള പുതിയ സ്മാർട്ട്‌ഫോണായി ഐക്യൂ Z11 ടർബോ ഈ മാസം അവസാനം ചൈനയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക ലോഞ്ചിന് മുമ്പ്, കമ്പനി ഫോണിനെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ പങ്കുവെച്ചു. പ്രതീക്ഷിക്കുന്ന വില, ലഭ്യമായ കളർ ഓപ്ഷനുകൾ, പ്രോസസർ, ഡിസൈൻ, പൊടി-ജല പ്രതിരോധം എന്നിവയ്ക്കുള്ള ഫോണിന്റെ ഐപി റേറ്റിംഗ് തുടങ്ങിയ വിശദാംശങ്ങൾ ഐക്യൂ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ, ഒരു മുതിർന്ന കമ്പനി എക്സിക്യൂട്ടീവ് ഫോണിൻ്റെ സാങ്കേതികമായ കൂടുതൽ വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഐക്യൂ Z11 ടർബോയുടെ ബാറ്ററി കപ്പാസിറ്റിയും ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമാണ് അദ്ദേഹം സ്ഥിരീകരിച്ചത്. ഔദ്യോഗിക വിശദാംശങ്ങൾക്ക് പുറമേ, അറിയപ്പെടുന്ന ഒരു ടിപ്‌സ്റ്റർ ഓൺലൈനിൽ ലീക്കായ ചില വിവരങ്ങളും പങ്കിട്ടു. ഈ സ്മാർട്ട്‌ഫോണിന്റെ റിയർ ക്യാമറ സെറ്റപ്പും ലോഞ്ചിൽ വാഗ്ദാനം ചെയ്തേക്കാവുന്ന വ്യത്യസ്ത റാം, ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളും ലീക്കുകളിൽ ഉൾപ്പെടുന്നു. ഈ വിശദാംശങ്ങൾ ഫോണിൽ നിന്നും എന്താണു പ്രതീക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് ധാരണ നൽകുന്നു.
ഐക്യൂ Z11 ടർബോ ജനുവരിയിൽ ചൈനയിൽ പുറത്തിറങ്ങുമെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഫോണിന്റെ വില 2,500 യുവാനും 3,000 യുവാനും (അതായത് ഏകദേശം 32,000 രൂപയ്ക്കും 38,000 രൂപയ്ക്കും) ഇടയിലായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നിലവിൽ, വിവോ ചൈനയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴി ചൈനയിൽ സ്മാർട്ട്‌ഫോൺ പ്രീ-ഓർഡറിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉപകരണത്തിന്റെ കളർ ഓപ്ഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങളും ഐക്യുഒ പങ്കുവെച്ചു. നീല നിറത്തിലുള്ള കാങ്‌ലാങ് ഫ്ലോട്ടിംഗ് ലൈറ്റ്, പിങ്ക് നിറത്തിലുള്ള ഹാലോ പൗഡർ, എക്‌സ്ട്രീം നൈറ്റ് ബ്ലാക്ക്, സ്കൈ വൈറ്റ് എന്നിവയുൾപ്പെടെ നാല് നിറങ്ങളിൽ ഐക്യൂ Z11 ടർബോ ലഭ്യമാകും.
വരാനിരിക്കുന്ന Z11 ടർബോ സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള നിരവധി പ്രധാന വിവരങ്ങൾ ലോഞ്ചിങ്ങിനു മുന്നോടിയായി ഐക്യൂ വെളിപ്പെടുത്തിയിട്ടുണ്ട്. ഐക്യൂ പ്രൊഡക്റ്റ് മാനേജർ സിംഗ് ചെങ്ങിന്റെ അഭിപ്രായത്തിൽ, ഫോൺ 7,600mAh ബാറ്ററിയുമായി വരും. കമ്പനിയുടെ "ഡയറക്ട്-ഡ്രൈവ് പവർ സപ്ലൈ 2.0" ടെക്നോളജി ഉപയോഗിച്ച് 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും ഇത് പിന്തുണയ്ക്കും. ഫോണിന്റെ ബോഡി 7.9mm കനവും ഏകദേശം 202 ഗ്രാം ഭാരവും ഉള്ളതായിരിക്കും.
ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ ഐക്യൂ Z11 ടർബോയിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കുമെന്ന് പങ്കിട്ടു. പിൻഭാഗത്ത്, 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറ ഉൾപ്പെടുമെന്ന് പറയപ്പെടുന്നു, അതേസമയം ഉയർന്ന റെസല്യൂഷനുള്ള ഫോട്ടോകൾക്കും വീഡിയോകൾക്കുമായി മെയിൻ റിയർ ക്യാമറ 200 മെഗാപിക്സൽ "അൾട്രാ-ക്ലിയർ" സെൻസറായിരിക്കും. 12GB + 256GB, 12GB + 512GB, 16GB + 256GB, 16GB + 512GB, 16GB + 1TB എന്നിങ്ങനെ ഒന്നിലധികം റാമിലും സ്റ്റോറേജ് കോമ്പിനേഷനുകളിലും ഈ ഫോൺ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു, എന്നിരുന്നാലും ഈ വിശദാംശങ്ങൾ കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മികച്ച പെർഫോമൻസിനും എഫിഷ്യൻസിക്കുമായി നൂതനമായ 3nm പ്രോസസ്സിൽ നിർമ്മിച്ച ക്വാൽകോമിന്റെ ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസറാണ് ഐക്യൂ Z11 ടർബോയ്ക്ക് കരുത്ത് പകരുന്നത്. 6.59 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ 1.5K റെസല്യൂഷൻ വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട്‌ഫോണിൽ ഒരു മെറ്റൽ ഫ്രെയിം, ഒരു ഗ്ലാസ് ബാക്ക് പാനൽ, പ്രീമിയം ലുക്കിനായി റൗണ്ടഡ് കോർണറുകൾ എന്നിവ ഉണ്ടാകും. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ സഹായിക്കുന്ന IP68, IP69 റേറ്റിംഗുകളും ഇതിന് ഉണ്ടായിരിക്കും. സുരക്ഷയ്ക്കായി, ഐക്യൂ Z11 ടർബോയിൽ അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനറും ഉൾപ്പെടുത്തിയിട്ടുണ്ട്.
ces_story_below_text
പരസ്യം
പരസ്യം
New Life Is Strange Game From Square Enix Leaked After PEGI Rating Surfaces