സാംസങ്ങ് ഗാലക്സി Z ഫ്ലിപ്പ് ഫോണിന് ആമസോണിൽ വമ്പൻ വിലക്കുറവ്; വിവരങ്ങൾ അറിയാം
ആമസോണിൽ സാംസങ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6 ന്റെ വില 43,000 രൂപയിലധികം കുറഞ്ഞു.
ഒരു യഥാർത്ഥ ഫ്ലാഗ്ഷിപ്പ് ലെവൽ അനുഭവം നൽകുന്ന ഫ്ലിപ്പ്-സ്റ്റൈൽ സ്മാർട്ട്‌ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സാംസങ്ങ് ഗാലക്സി Z ഫ്ലിപ്പ് 6 മികച്ചൊരു ഓപ്ഷനാണ്. 1,09,999 രൂപയെന്ന പ്രാരംഭ വിലയിലാണ് ഈ ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്, എന്നാൽ ഇപ്പോൾ ഇത് ഡിസ്കൗണ്ട് വിലയിൽ ലഭ്യമാണ്. ആമസോണിൽ 43,000 രൂപയിൽ കൂടുതൽ വിലക്കിഴിവിൽ ഫോൺ സ്വന്തമാക്കാൻ കഴിയും. ഇത്രയും കുറഞ്ഞ വിലയിൽ ഉയർന്ന നിലവാരമുള്ള സവിശേഷതകളുള്ള ഫോൺ സ്വന്തമാക്കാൻ ഇതൊരു സുവർണാവസരം തന്നെയാണ്. ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 6-ൽ 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X മെയിൻ ഡിസ്‌പ്ലേ, FHD+ റെസല്യൂഷൻ 120Hz റിഫ്രഷ് റേറ്റിനുള്ള പിന്തുണ എന്നിവയുണ്ട്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഫോൺ വരുന്നത്. സ്റ്റൈലിഷായി തോന്നുന്ന പ്രീമിയം ബിൽഡ് ക്വാളിറ്റി ഇത് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, പ്രൊഡക്റ്റിവിറ്റി വർദ്ധിപ്പിക്കുന്ന ഗാലക്‌സി Al ഫീച്ചറുകളും ഈ ഫോണിൽ ഉൾപ്പെടുന്നു.
സാംസങ്ങ് ഗാലക്സി Z ഫ്ലിപ്പ് 6 ഇന്ത്യയിൽ ആദ്യം ലോഞ്ച് ചെയ്തത് 1,09,999 രൂപയെന്ന പ്രാരംഭ വിലയ്ക്കാണ്. നിലവിൽ, ഈ ഫ്ലിപ്പ്-സ്റ്റൈൽ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ആമസോണിൽ 66,885 രൂപയ്ക്ക് ലഭ്യമാണ്. 43,114 രൂപയുടെ നേരിട്ടുള്ള കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്. ഈ കുറഞ്ഞ വിലയ്ക്ക് പുറമേ, എച്ച്ഡിഎഫ്‌സി ബാങ്ക് അല്ലെങ്കിൽ സ്കാപ്പിയ ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുമ്പോൾ 1,500 രൂപ എക്സ്ട്രാ ഡിസ്കൗണ്ട് ലഭിക്കും.
ഫോൺ വാങ്ങാനുള്ള ചെലവ് കൂടുതൽ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ആമസോൺ ഒരു എക്സ്ചേഞ്ച് പ്രോഗ്രാമും വാഗ്ദാനം ചെയ്യുന്നു. ഈ പ്രോഗ്രാമിലൂടെ, ഉപയോക്താക്കൾക്ക് അവരുടെ പഴയ സ്മാർട്ട്‌ഫോൺ കൈമാറി 44,450 രൂപ വരെ കിഴിവു നേടാനും കഴിയും. ഫോണിൻ്റെ കൃത്യമായ എക്സ്ചേഞ്ച് മൂല്യം മൂല്യം പഴയ ഫോണിൻ്റെ ബ്രാൻഡ്, മോഡൽ, പ്രായം, മൊത്തത്തിലുള്ള അവസ്ഥ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
മികച്ച സ്ക്രോളിംഗിനും ദൃശ്യങ്ങൾക്കും വേണ്ടി FHD+ റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും വാഗ്ദാനം ചെയ്യുന്ന വലിയ 6.7 ഇഞ്ച് ഡൈനാമിക് AMOLED 2X മെയിൻ ഡിസ്‌പ്ലേയാണ് സാംസങ്ങ് ഗാലക്സി Z ഫ്ലിപ്പ് 6-ൽ ഉള്ളത്. 60Hz റിഫ്രഷ് റേറ്റുള്ള 3.4 ഇഞ്ച് സൂപ്പർ AMOLED ഔട്ടർ കവർ സ്‌ക്രീൻ ഫോണിൽ ഉൾപ്പെടുന്നു. ഫോൺ തുറക്കാതെ തന്നെ നോട്ടിഫിക്കേഷൻ, ടൈം, ആപ്പുകൾ എന്നിവ പരിശോധിക്കാൻ ഈ സ്ക്രീൻ ഉപയോഗിക്കാം. ദൈനംദിന ജോലികൾ, ഗെയിമിംഗ്, മൾട്ടിടാസ്കിംഗ് എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ക്വാൽകോം 8 ജെൻ 3 ചിപ്‌സെറ്റാണ് ഈ ഫോൾഡബിൾ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.
ഫോട്ടോഗ്രാഫിക്കായി, സാംസങ്ങ് ഗാലക്സി Z ഫ്ലിപ്പ് 6-ൽ 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും വിശാലമായ ദൃശ്യങ്ങൾ പകർത്തുന്നതിനായി 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10 മെഗാപിക്സൽ ക്യാമറയുണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്നതും വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതുമായ 4,000mAh ബാറ്ററിയാണ് ഈ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ces_story_below_text
പരസ്യം
പരസ്യം
New Life Is Strange Game From Square Enix Leaked After PEGI Rating Surfaces