ബഹളങ്ങളൊന്നുമില്ലാതെ എത്തിയ വിവോ Y18i സ്മാർട്ട്ഫോണിൻ്റെ വിശേഷങ്ങൾ

ബഹളങ്ങളൊന്നുമില്ലാതെ എത്തിയ വിവോ Y18i സ്മാർട്ട്ഫോണിൻ്റെ വിശേഷങ്ങൾ
ഹൈലൈറ്റ്സ്
  • Funtouch OS 14 ആണ് വിവോ Y18i സ്മാർട്ട്ഫോണിലുള്ളത്
  • ഡ്യുവൽ റിയർക്യാമറ വിവോ Y18i നൽകുന്നു
  • 5000 mAh ബാറ്ററിയാണു ഹാൻഡ് സെറ്റിലുള്ളത്
പരസ്യം
സമീപകാലത്ത് സ്മാർട്ട്ഫോൺ പ്രേമികളുടെ പ്രധാനപ്പെട്ട ചോയ്സുകളിൽ ഒന്നായി മാറിയ ചൈനീസ് സ്മാർട്ട്ഫോൺ കമ്പനിയായ വിവോയുടെ ഏറ്റവും പുതിയ മോഡലായ വിവോ Y18i ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടു. സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ലഭ്യമാകുന്ന വിവോ Y18i മറ്റു ഫോണുകളെ അപേക്ഷിച്ച് വലിയ ബഹളങ്ങളും ആരവങ്ങളും ഒന്നുമില്ലാതെയാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തിയിരിക്കുന്നത്.

6.56 ഇഞ്ച് HD+ ഡിസ്പ്ലേയിൽ രണ്ട് നിറങ്ങളിൽ ലഭ്യമാകുന്ന വിവോ Y18i സ്മാർട്ട്ഫോണിൽ Unisoc T612 ചിപ്പ്സെറ്റാണുള്ളത്. 4GB RAMഉം 64GB ഇൻ്റേണൽ സ്റ്റോറേജും ഇതിലുണ്ട്. 13 മെഗാപിക്സൽ വരുന്ന പ്രൈമറി ഷൂട്ടറടക്കമുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പും 5000 mAh ബാറ്ററിയും വിവോ Y18i ലുണ്ട്. ലോഞ്ചിനെക്കുറിച്ച് വിവോ യാതൊരു അറിയിപ്പും നൽകിയില്ലെങ്കിലും കമ്പനിയുടെ ഇന്ത്യൻ വെബ്സൈറ്റിൽ ഫോണിൻ്റെ മോഡൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

വിവോ Y18i സ്മാർട്ട്ഫോണിൻ്റെ ഇന്ത്യയിലെ വിലവിവരങ്ങൾ:


4GB RAM + 64GB ഇൻ്റേണൽ സ്റ്റോറേജുള്ള ഒരൊറ്റ മോഡൽ മാത്രമായാണ് വിവോ Y18i ഇന്ത്യയിൽ വിൽപ്പനക്കു വന്നിരിക്കുന്നത്. ഇതിന് 7999 രൂപയാണ് വില. ജെം ഗ്രീൻ, സ്പേസ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഇതു ലഭ്യമാകും. ഓഫ്‌ലൈനായും ഈ സ്മാർട്ട്ഫോൺ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവോ Y18i ൻ്റെ മറ്റു സവിശേഷതകൾ:


ആൻഡ്രോയ്‌ഡ് 14 ബേസ്ഡായ FunTouch OS 14 ആണ് വിവോ Y18i സ്മാർട്ട്ഫോണിലുള്ളത്. 6.56 ഇഞ്ച് HD+ (1612x720) LCD ഡിസ്പ്ലേ വിത്ത് 90Hz റിഫ്രഷ് റേറ്റ് സജ്ജീകരിച്ചിരിക്കുന്ന ഹാൻഡ്സെറ്റിൽ ഡ്യുവൽ സിം ഉപയോഗിക്കാൻ കഴിയും. Unisoc T612 ചിപ്സെറ്റുള്ള സ്മാർട്ട്ഫോണിൽ 4GB RAM + 64GB സ്റ്റോറേജാണുള്ളത്. ഈ ഇൻ ബിൽട്ട് RAM 8GB വരെയാക്കി വർദ്ധിപ്പിക്കാൻ കഴിയും.

ദൃശ്യങ്ങൾ പകർത്തുന്നതിനായി വിവോ Y18i സ്മാർട്ട്ഫോണിൽ ഡ്യുവൽ ക്യാമറയാണുള്ളത്. ഇതിനോടു ചേർന്നു തന്നെ ഫ്ലാഷ്ലൈറ്റും സജ്ജീകരിച്ചിരിക്കുന്നു. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 0.08 മെഗാപിക്സൽ സെക്കൻഡറി സെൻസറുമാണ് ക്യാമറാ യൂണിറ്റിലുള്ളത്. 5 മെഗാപിക്സൽ സെൻസറുള്ള മറ്റൊരു ക്യാമറ സെൽഫികൾക്കും വീഡിയോ കോൾ ചെയ്യുന്നതിനുമായി മുൻവശത്തുണ്ട്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 64GB വരെ വർദ്ധിപ്പിക്കാൻ കഴിയുന്ന ഓൺബോർഡ് സ്റ്റോറേജും ഈ സ്മാർട്ട്ഫോൺ നൽകുന്നു.

വൈഫൈ, ബ്ലൂടൂത്ത് 5.1, GPS, BeiDou, GLONASS, Galileo, QZSS, OTG, FM റേഡിയോ, USB 2.0 പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകളാണ് വിവോ Y18i സ്മാർട്ട്ഫോണിലുള്ളത്. ആക്സിലറോമീറ്റർ, ആംബിയൻ്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്സിമിറ്റി സെൻസർ എന്നിങ്ങനെയുള്ള ഓൺ ബോർഡ് സെൻസറുകളും ഇതിലുണ്ട്. പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP54 റേറ്റഡായ വിവോ Y18i പൂർണമായും വാട്ടർ റെസിസ്റ്റൻ്റ് അല്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ഈ വിലക്ക് 5000 mAh ബാറ്ററി നൽകുന്നു എന്നതാണ് വിവോ Y18i ൻ്റെ മറ്റൊരു പ്രധാന സവിശേഷത. 163.05×75.58×8.39 mm വലിപ്പവും 185 ഗ്രാം ഭാരവുമാണ് വിവോയുടെ പുതിയ മോഡലിനുള്ളത്.
Comments
കൂടുതൽ വായനയ്ക്ക്: Vivo Y18i, vivo
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »