സാംസങ്ങ് ഗാലക്സി S26 സീരീസിന് വില വർദ്ധിക്കാൻ സാധ്യതയെന്നു റിപ്പോർട്ട്; വിവരങ്ങൾ അറിയാം
ഫോൺ നിർമിക്കാൻ ഉപയോഗിക്കുന്ന ഭാഗങ്ങളുടെ ഉയർന്ന വില കാരണം ഗാലക്‌സി S26 സീരീസിന്റെ വില വർദ്ധിപ്പിക്കാൻ സാംസങ്ങ് പദ്ധതിയിടുന്നു എന്നു റിപ്പോർട്ട്. ആഗോളതലത്തിൽ മെമ്മറി ചിപ്പുകളുടെയും മറ്റ് ഹാർഡ്‌വെയറുകളുടെയും ക്ഷാമം തുടരുന്ന സാഹചര്യത്തിൽ, പ്രധാന ഭാഗങ്ങൾക്ക്, പ്രത്യേകിച്ച് മെമ്മറിയുടെ ഭാഗങ്ങൾക്കുള്ള ചെലവ് വർദ്ധിച്ചു വരുന്നതായി പറയപ്പെടുന്നു. നിരവധി സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ സമാനമായ പ്രശ്നം നേരിടുന്നുണ്ട്. ഗാലക്‌സി S26 ലൈനപ്പിൽ സ്റ്റാൻഡേർഡ് ഗാലക്‌സി S26, ഗാലക്‌സി S26+, ഗാലക്‌സി S26 അൾട്രാ എന്നീ മൂന്ന് മോഡലുകൾ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫോണുകൾ 2026 ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യയുൾപ്പെടെ നിരവധി ആഗോള വിപണികളിൽ ഇതു പുറത്തിറങ്ങാൻ സാധ്യതയുണ്ട്. ലോഞ്ച് ചെയ്ത ഉടനെ ഗാലക്‌സി S26 സീരീസ് വാങ്ങാൻ ലഭ്യമായേക്കില്ലെന്നും, ഏകദേശം ഒരു മാസത്തിനു ശേഷം വിൽപ്പന ആരംഭിക്കുമെന്നും സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മെമ്മറി സ്റ്റിക്കുകളും ഇന്റേണൽ ഹാർഡ്‌വെയറും ഉൾപ്പെടെയുള്ള ഭാഗങ്ങളുടെ വിലവർദ്ധനവാണ് ഗാലക്‌സി S26 സീരീസിന്റെ വിലവർദ്ധനവിന് പിന്നിലെ പ്രധാന കാരണമെന്നും വിശ്വസിക്കപ്പെടുന്നു.
ദക്ഷിണ കൊറിയൻ പ്രസിദ്ധീകരണമായ ദി ബെല്ലിന്റെ സമീപകാല റിപ്പോർട്ട് പ്രകാരം, സാംസങ്ങിന്റെ മൊബൈൽ എക്സ്പീരിയൻസ് (MX) വിഭാഗം നിർമ്മാണ ചെലവ് നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറയുന്നു. പല സ്മാർട്ട്‌ഫോൺ ഭാഗങ്ങളുടെയും വില വർദ്ധിച്ചു കൊണ്ടിരിക്കുന്നത് ഉത്പാദനം കൂടുതൽ ചെലവേറിയതാക്കുന്നു. ഉയർന്ന ചെലവുകൾക്കൊപ്പം, സ്മാർട്ട്‌ഫോൺ വിപണിയിലെ ശക്തമായ മത്സരം മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്കും മറ്റും കൂടുതൽ പണം ചെലവഴിക്കാൻ സാംസങ്ങിനെ നിർബന്ധിതരാക്കി. ഈ വർദ്ധിച്ച ചെലവുകൾ കാരണം, വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകൾക്ക് ന്യായമായ വില നിശ്ചയിക്കുന്നതിൽ കമ്പനി ബുദ്ധിമുട്ടുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.
ഈ വെല്ലുവിളികൾ കാരണം, അടുത്ത ഗാലക്‌സി എസ്-സീരീസ് മോഡലുകളായ സാംസങ് ഗാലക്‌സി S26, ഗാലക്‌സി S26+, ഗാലക്‌സി S26 അൾട്രാ എന്നിവ അതിൻ്റെ മുൻഗാമിയേക്കാൾ വളരെ ഉയർന്ന വിലയിലാണു ലഭ്യമാവുകയെന്ന് പ്രതീക്ഷിക്കുന്നു.
ജനുവരി 22-നാണ് സാംസങ്ങ് ഗാലക്‌സി S25 ലൈനപ്പ് അവതരിപ്പിച്ചത്. ഇന്ത്യയിൽ, 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഗാലക്‌സി S25 അടിസ്ഥാന മോഡൽ 80,999 രൂപയെന്ന പ്രാരംഭ വിലയ്ക്കാണു പുറത്തിറക്കിയത്. 12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഉയർന്ന സ്റ്റോറേജ് വേരിയന്റിന് 92,999 രൂപയായിരുന്നു വില.
256 ജിബി സ്റ്റോറേജ് വേരിയന്റിന് 99,999 രൂപയെന്ന പ്രാരംഭ വിലയിലാണ് സാംസങ്ങ് ഗാലക്‌സി S25+ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിൻ്റെ 512 ജിബി സ്റ്റോറേജ് മോഡലിന് 1,11,999 രൂപയായിരുന്നു വില. അതേസമയം, പ്രീമിയം ഗാലക്‌സി S25 അൾട്രാ ഒന്നിലധികം സ്റ്റോറേജ് ഓപ്ഷനുകളുമായാണ് വിപണിയിൽ പ്രവേശിച്ചത്. 256 ജിബി പതിപ്പിന് 1,29,999 രൂപയും 512 ജിബി മോഡലിന് 1,41,999 രൂപയുമാണ് വില. ടോപ്പ്-എൻഡ് 1 ടിബി സ്റ്റോറേജ് വേരിയന്റിന് 1,65,999 രൂപയും വില വരുന്നു.
വരാനിരിക്കുന്ന ഗാലക്‌സി S26 സീരീസിന് വില വർദ്ധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ വരുന്നത് ഇതാദ്യമല്ല. നേരത്തെ, ഇൻഡസ്ട്രി സോഴ്സുകളെ അടിസ്ഥാനമാക്കി മറ്റൊരു ദക്ഷിണ കൊറിയൻ പ്രസിദ്ധീകരണം, സാംസങ്ങ് ഉയർന്ന വിലയ്ക്ക് ഗാലക്‌സി S26 ലൈനപ്പ് പുറത്തിറക്കാൻ പദ്ധതിയിടുന്നു എന്നു റിപ്പോർട്ട് ചെയ്തിരുന്നു. ഡ്രാം മെമ്മറി ഉൾപ്പെടെ, സ്മാർട്ട്‌ഫോൺ ഉൽപാദനത്തിന് ആവശ്യമായ പ്രധാന ഘടകങ്ങളുടെ വില വർദ്ധിക്കുന്നത് ഈ തീരുമാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന ഉൽപ്പാദന ചെലവുകൾ കൈകാര്യം ചെയ്യുന്നതിനൊപ്പം ലാഭവിഹിതം സംരക്ഷിക്കുന്നതും കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും പറയപ്പെടുന്നു.
പരസ്യം
പരസ്യം
New Electrochemical Method Doubles Hydrogen Output While Cutting Energy Costs