6000 mAh ബാറ്ററിയുമായി സാംസങ്ങ് ഗ്യാലക്സി M35 5G ഇന്ത്യയിലും

6000 mAh ബാറ്ററിയുമായി സാംസങ്ങ് ഗ്യാലക്സി M35 5G ഇന്ത്യയിലും
ഹൈലൈറ്റ്സ്
  • 13 മെഗാപിക്സൽ സെൽഫി ക്യാമറയാണ് സാംസങ്ങ് ഗ്യാലക്സി M35 5G ഫോണിലുള്ളത്
  • ഡോൾബി അറ്റ്മോസ് സ്റ്റീരിയോ സ്പീക്കറുകളാണ് ഹാൻഡ് സെറ്റിൻ്റെ മറ്റൊരു പ്രത്യ
  • 8GB വരെയുള്ള മൂന്നു RAM ഉം സാംസങ്ങ് ഗ്യാലക്സി M35 5G ഹാൻഡ് സെറ്റിലുണ്ട്
പരസ്യം
ബ്രസീലിൽ അവതരിപ്പിക്കപ്പെട്ടു മൂന്നു മാസം പിന്നിട്ടപ്പോൾ ഇന്ത്യൻ വിപണിയിലുമെത്തി സാംസങ്ങ് ഗ്യാലക്സി M35 5G. ബുധനാഴ്ചയാണ് ഇന്ത്യയിൽ സാംസങ്ങ് ഗ്യാലക്സി M35 5G ഹാൻഡ് സെറ്റിൻ്റെ ലോഞ്ചിംഗ് നടന്നത്. 6.6 ഇഞ്ചിൻ്റെ സൂപ്പർ AMOLED ഡിസ്പ്ലേയും സാംസങ്ങിൻ്റെ തന്നെ ഒക്ടാ-കോർ എക്സിനോസ് 1380 ചിപ്സെറ്റുമാണ് ഈ ഫോണിലുള്ളത്. 50 മെഗാപിക്സലിൻ്റെ റിയർ ക്യാമറയും ഡോൾബി അറ്റ്മോസ് സ്പീക്കറുകളും ഈ ഫോണിൻ്റെ പ്രധാന സവിശേഷതകളായി കണക്കാക്കാം. ആൻഡ്രോയ്ഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഹാൻഡ്സെറ്റ് സാംസങ്ങിൻ്റെ നോക്സ് സെക്യൂരിറ്റി, എൻഫ്സി ബേസ്ഡ് ടാപ്പ് ആൻ പേയ് തുടങ്ങിയ ഫീച്ചറുകളോടെയാണ് എത്തിയിരിക്കുന്നത്. മൂന്നു വ്യത്യസ്ത RAMലും സ്റ്റോറേജ് സംവിധാനങ്ങളുമായി ഈ മാസം അവസാനം മുതൽ ഈ ഹാൻഡ്സെറ്റ് വാങ്ങാൻ കഴിയും.

സാംസങ്ങ് ഗ്യാലക്സി M35 5Gയുടെ വില, ലഭ്യത മുതലായവ:


സാംസങ്ങ് ഗ്യാലക്സി M35 5G ഫോണിൻ്റെ 6GB RAM + 128GB മോഡലിന് ഇന്ത്യയിൽ 19999 രൂപയാണു വില. 8GB + 128GB മോഡലിന് 21499 രൂപയാണെങ്കിൽ 8GB + 256GB മോഡലിന് 24299 രൂപ വില വരുന്നുണ്ട്. ജൂലൈ 20 മുതലാണ് ഇത് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്. ആമസോൺ ഇന്ത്യ, സാംസങ്ങ് ഇന്ത്യ വെബ്സൈറ്റ് എന്നിവക്കു പുറമെ ഓഫ്‌ലൈൻ റീട്ടെയിൽ ഷോപ്പുകളിലൂടെയും ഇതു വാങ്ങാൻ കഴിയും.

പരിമിതമായ കാലയളവിലേക്ക് 1000 രൂപ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ടായി ഫോൺ വാങ്ങുന്ന ഉപഭോക്താക്കൾക്കു നേടാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ ഏതു ബാങ്ക് കാർഡ് ഉപയോഗിച്ച് സാംസങ്ങ് ഗ്യാലക്സി M35 5G വാങ്ങിയാലും 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും. ആമസോൺ പേ ക്യാഷ്ബാക്കിലൂടെ 1000 രൂപ ഡിസ്കൗണ്ടും ഉപഭോക്താക്കൾക്കു നേടിയെടുക്കാൻ കഴിയും.

മൂന്നു കളറുകളിലാണ് ഫോൺ വിപണിയിൽ എത്തിയിട്ടുള്ളത്. ഡേബ്രേക്ക് ബ്ലൂ, മൂൺലൈറ്റ് ബ്ലൂ, തണ്ടർ ഗ്രേ എന്നിവയാണ് ലഭ്യമായ മൂന്നു നിറങ്ങൾ.

സാംസങ്ങ് ഗ്യാലക്സി M35 5G ൻ്റെ പ്രധാന സവിശേഷതകൾ:


സാംസങ്ങ് ഗ്യാലക്സി M35 5G ഹാൻഡ് സെറ്റിന് 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ (1,080 x 2,340 പിക്‌സൽ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 1000 നിറ്റ്സിൻ്റെ ഏറ്റവുമുയർന്ന ബ്രൈറ്റ്നസ് ലെവൽ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ്+ ൻ്റെ സുരക്ഷിതത്വം എന്നിവ ഇതിനെ കൂടുതൽ മികവുള്ളതാക്കുന്നു. 8GB വരെയുള്ള RAM, 256GB വരെയുള്ള ഓൺ ബോർഡ് സ്‌റ്റോറേജ് എന്നിവയുള്ള ഫോണിൽ സാംസങ്ങിൻ്റെ തന്നെ ഒക്ട-കോർ എക്സിനോസ് 1380 Soc ആണുള്ളത്.

ഫോട്ടോകൾക്കായി 50 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയാണ് (f/1.8) സാംസങ്ങ് സജ്ജീകരിച്ചിരിക്കുന്നത്. ഇവക്കൊപ്പം 8 മെഗാപിക്സൽ സെൻസറുള്ള അൾട്രാ വൈഡ് ആംഗിൾ ലെൻസും (f/2.2) രണ്ട് മെഗാപിക്സൽ മാക്രോ (f/2.4) ക്യാമറയുമുണ്ട്.   സെൽഫികൾക്കും വീഡിയോ ചാറ്റിനുമായി f/2.2 അപാർച്ചറുള്ള 13 മെഗാപിക്സൽ ക്യാമറ മുൻവശത്തുമുണ്ട്.

ഡോൾബി അറ്റ്മോസ് സ്‌റ്റീരിയോ സ്പീക്കർ സിസ്റ്റം നൽകുന്ന സാംസങ്ങ് ഗ്യാലക്സി M35 5Gയിൽ 6000 mAh ബാറ്ററിയാണുള്ളത്. 5G, ഡ്യുവൽ 4G VoLTE, WiFi 6, ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ് സി എന്നീ കണക്റ്റിവിറ്റികളെ ഹാൻഡ്സെറ്റ് പിന്തുണക്കുന്നു. സാംസങ്ങിൻ്റെ നോക്സ് സെക്യൂരിറ്റി, ടാപ് ആൻഡ് പേ എന്നീ ഫീച്ചറുകളുമായി വരുന്ന ഹാൻഡ് സെറ്റിൻ്റെ ആകെ വലിപ്പം 162.3 x 78.6 x 9.1 മില്ലീമീറ്ററും ഭാരം 222 ഗ്രാമുമാണ്.
Comments
കൂടുതൽ വായനയ്ക്ക്: Samsung Galaxy M35 5G, Samsung
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »