Photo Credit: Samsung
ബഡ്ജറ്റ് നിരക്കിലുള്ള സ്മാർട്ട്ഫോണുകൾക്ക് എന്നും ഇന്ത്യൻ വിപണിയിൽ സ്വീകാര്യതയുണ്ട്. ഇന്ത്യയിൽ സാധാരണക്കാരാണു കൂടുതൽ എന്നതിനാൽ തന്നെയാണ് ഈ സ്വീകാര്യത ലഭിക്കുന്നത്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് മറ്റൊരു ബഡ്ജറ്റ് സ്മാർട്ട്ഫോണുമായി എത്തിയിരിക്കയാണ് സാംസങ്ങ്. സാംസങ്ങ് ഗാലക്സി F05 എന്ന സ്മാർട്ട്ഫോൺ ചൊവ്വാഴ്ചയാണു ലോഞ്ച് ചെയ്തത്. ഒക്റ്റ കോർ മീഡിയാ ടെക് ഹീലിയോ G85 ചിപ്പ്സെറ്റുമായി വരുന്ന ഈ സ്മാർട്ട്ഫോണിന് 4GB RAM ആണുള്ളത്. 25W വയേർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 5000mAh ബാറ്ററി സാംസങ്ങ് ഗാലക്സി F05 ൽ സജ്ജീകരിച്ചിരിക്കുന്നു. 6.7 ഇഞ്ചിൻ്റെ HD+ സ്ക്രീനും 50 മെഗാപിക്സലിൻ്റെ റിയർ ക്യാമറ യൂണിറ്റുമുള്ള ഈ സ്മാർട്ട്ഫോണിൻ്റെ ഫ്രണ്ട് ക്യാമറ 8 മെഗാപിക്സലാണ്. സിംഗിൾ RAM + സ്റ്റോറേജ് വേർഷനിൽ ഈ മാസം അവസാനത്തോടെ സാംസങ്ങ് ഗാലക്സി F05 സ്മാർട്ട്ഫോണിൻ്റെ വിൽപ്പന ആരംഭിക്കും.
സാംസങ്ങ് ഗാലക്സി F05 സ്മാർട്ട്ഫോണിൻ്റെ 4GB RAM + 64GB ഓൺ ബോർഡ് സ്‌റ്റോറേജുള്ള ഒരു മോഡൽ മാത്രമാണ് ഇന്ത്യയിൽ വിൽപ്പനക്കു വരുന്നതെന്ന് കമ്പനി പ്രസ് റിലീസിലൂടെ അറിയിച്ചിട്ടുണ്ട്. 7999 രൂപയാണ് ഇതിന് ഇന്ത്യയിൽ വില വരുന്നത്. സെപ്തംബർ 20 മുതൽ ഫ്ലിപ്കാർട്ട്, സാംസങ്ങ് ഇന്ത്യ വെബ്സൈറ്റ്, തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയും. ട്വിലൈറ്റ് ബ്ലൂ നിറത്തിൽ മാത്രമാണ് സാംസങ്ങ് ഗാലക്സി F05 ലഭ്യമാവുക.
6.7 ഇഞ്ചിൻ്റെ HD+ സ്ക്രീനാണ് സാംസങ്ങ് ഗാലക്സി F05 സ്മാർട്ട്ഫോണിലുള്ളത്. മീഡിയാടെക് ഹീലിയോ G85 ചിപ്പ്സെറ്റ് കരുത്തു നൽകുന്ന ഈ ഹാൻഡ്സെറ്റിൽ 4GB RAM + 64GB ഓൺ ബോർഡ് സ്റ്റോറേജാണുണ്ടാവുക. RAM 4GB കൂടി വിപുലീകരിക്കാൻ കഴിയുമെന്ന ഓപ്ഷൻ ഈ സ്മാർട്ട്ഫോൺ നൽകുന്നു. ഇതിനു പുറമെ മൈക്രോSD കാർഡ് ഉപയോഗിച്ച് ഓൺബോർഡ് സ്റ്റോറേജ് 1TB വരെയും വർദ്ധിപ്പിക്കാൻ കഴിയും.
ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള വൺ Ul 5 ലാണ് ഈ ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. രണ്ട് OS അപ്ഗ്രേഡുകളേയും നാലു വർഷത്തേക്കു സെക്യൂരിറ്റി അപ്ഡേറ്റുകളെയും സാംസങ്ങ് ഗാലക്സി F05 പിന്തുണക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് സാംസങ്ങ് ഗാലക്സി F05 ഹാൻഡ്സെറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. 50 മെഗാപിക്സൽ സെൻസറുള്ള പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത്ത് സെൻസറുള്ള സെക്കൻഡറി ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയാണ് സാംസങ്ങ് ഗാലക്സി F05 സ്മാർട്ട്ഫോണിലുള്ളത്.
25W വയേർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണക്കുന്ന 5000mAh ബാറ്ററി യൂണിറ്റാണ് സാംസങ്ങ് ഗാലക്സി F05 സ്മാർട്ട്ഫോണിലുള്ളത്. ചാർജിംഗിനായി USB ടൈപ്പ് സി പോർട്ട് നൽകിയിരിക്കുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി ഫേസ് അൺലോക്ക് ഫീച്ചറുമായി എത്തുന്ന സാംസങ്ങ് ഗാലക്സി F05 ഹാൻഡ്സെറ്റിൻ്റെ റിയർ പാനൽ ലെതർ പാറ്റേണിലാണ് നൽകിയിരിക്കുന്നത്.
പരസ്യം
പരസ്യം