Photo Credit: Redmi
ഷവോമിയുടെ സബ് ബ്രാൻഡും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നുമായ റെഡ്മിയുടെ പുതിയ സ്മാർട്ട്ഫോണായ റെഡ്മി 14C 5G തിങ്കളാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഈ ബഡ്ജറ്റ് ഫ്രണ്ട്ലി 5G ഫോൺ മൂന്ന് സ്റ്റൈലിഷ് കളർ ഓപ്ഷനുകളിൽ വരുന്നതിനു പുറമെ പ്രീമിയം ഗ്ലാസ് ബാക്ക് ഡിസൈനും ഫീച്ചർ ചെയ്യുന്നുണ്ട്. 120Hz റീഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റാണ് റെഡ്മി 14C 5G ഫോണിനു കരുത്തു നൽകുന്നത്. 5,160mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ക്യാമറ ഡിപ്പാർട്ട്‌മെൻ്റിൽ, 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്‌ഫോണിൻ്റെ മറ്റൊരു പ്രധാന സവിശേഷത. മികച്ച ഫീച്ചറുകളും പെർഫോമൻസും ഉറപ്പു നൽകുന്ന ഈ ഫോണിന് ബജറ്റ് നിരക്കാണെന്നതിനാൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് മികച്ച തിരഞ്ഞെടുപ്പായിരിക്കും.
റെഡ്മി 14C 5G ഫോണിൻ്റെ 4GB റാം + 64GB സ്റ്റോറേജ് വേരിയൻ്റിന് 9,999 രൂപയാണ് ഇന്ത്യയിലെ വില. 4GB റാം + 128GB സ്റ്റോറേജ് മോഡലിൻ്റെ വില 10,999 രൂപ, 6GB റാം + 128GB സ്റ്റോറേജ് ഓപ്‌ഷൻ്റെ വില 11,999 രൂപ എന്നിങ്ങനെയാണ്.
ഇത് സ്റ്റാർലൈറ്റ് ബ്ലൂ, സ്റ്റാർഡസ്റ്റ് പർപ്പിൾ, സ്റ്റാർഗേസ് ബ്ലാക്ക് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ ലഭ്യമാകും. ഈ ഫോണിൻ്റെ വിൽപ്പന ജനുവരി 10-ന് ഇന്ത്യൻ സമയം ഉച്ചക്ക് 12 മണി മുതൽ ആരംഭിക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട്, Mi.com, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ നിന്നും നിങ്ങൾക്ക് ഈ ഫോൺ വാങ്ങാം.
റെഡ്മിയുടെ HyperOS സ്‌കിൻ ഉപയോഗിച്ച് ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്‌മാർട്ട്‌ഫോണാണ് റെഡ്മി 14C 5G. ഈ ഫോണിന് രണ്ട് പ്രധാന സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും റെഡ്മി വാഗ്ദാനം ചെയ്യുന്നു.
120Hz റീഫ്രഷ് റേറ്റുള്ള 6.88 ഇഞ്ച് HD+ (720x1640 പിക്സലുകൾ) LCD സ്‌ക്രീൻ ഇതിൻ്റെ സവിശേഷതയാണ്. TUV റെയിൻലാൻഡ് സർട്ടിഫൈ ചെയ്ത കുറഞ്ഞ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ-ഫ്രീ വ്യൂവിങ്ങ്, സർക്കാഡിയൻ റിഥം പിന്തുണ എന്നിവയുള്ള ഡിസ്പ്ലേയാണിതിന്. 600 നിറ്റ്‌സിൻ്റെ പീക്ക് ബ്രൈറ്റ്നസ് ലെവലിം 240Hz ടച്ച് സാമ്പിൾ റേറ്റും ഇതിനുണ്ട്.
4nm സ്‌നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ 6GB വരെ LPDDR4X റാമും ലഭിക്കുന്നു, അധിക സ്റ്റോറേജ് സ്‌പേസ് ഉപയോഗിച്ച് ഇത് 12GB വരെ വിർച്വലായി വികസിപ്പിക്കാം.
ഫോട്ടോഗ്രാഫിക്കായി, റെഡ്മി 14C 5G ഫോണിൽ 50 മെഗാപിക്സൽ പ്രധാന ക്യാമറ (f/1.8 അപ്പേർച്ചർ) ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്. സെൽഫികൾക്കായി 8 മെഗാപിക്സലിൻ്റെ മുൻ ക്യാമറയുള്ള ഫോണിന് പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്നതിൽ IP52 റേറ്റിംഗാണുള്ളത്.
128GB വരെ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്ന ഈ ഫോൺ മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാം. ബ്ലൂടൂത്ത്, GPS, Glonass, Galileo, Beidou, Wi-Fi, 3.5mm ഹെഡ്‌ഫോൺ ജാക്ക്, USB Type-C പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആംബിയൻ്റ് ലൈറ്റ് സെൻസർ, ആക്സിലറോമീറ്റർ, വെർച്വൽ പ്രോക്സിമിറ്റി സെൻസർ, ഇ-കോമ്പസ് എന്നീ സെൻസറുകളും ഇതിലുണ്ട്.
18W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,160mAh ബാറ്ററിയാണ് റെഡ്മി 14C 5G ഫോണിലുള്ളത്. 1,999 രൂപ വിലയുള്ള 33W ചാർജർ ബോക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റ ചാർജിൽ 21 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയവും 139 മണിക്കൂർ മ്യൂസിക് പ്ലേബാക്കും ബാറ്ററിക്ക് നൽകാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.
പരസ്യം
പരസ്യം