റിയൽമി P4x ഇന്ത്യയിലേക്ക്; ഫോണിൻ്റെ നിരവധി വിവരങ്ങൾ പുറത്തു വന്നു
Photo Credit: Realme
റിയൽമി പി4എക്സ് 5ജിയിൽ എഐ അടിസ്ഥാനമാക്കിയുള്ള 50 മെഗാപിക്സൽ പിൻ ക്യാമറ യൂണിറ്റ് ഉണ്ടായിരിക്കും.
പ്രമുഖ ബ്രാൻഡായ റിയൽമിയുടെ ഏറ്റവും പുതിയ ഫോണായ റിയൽമി P4x 5G ഈ ആഴ്ച അവസാനത്തോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. ഈ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുതിയ ലീക്കുകളിലൂടെ പുറത്തു വന്നിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഈ ഫോൺ വ്യത്യസ്തമായ മോഡലുകളിൽ എത്തിയേക്കാം. 8GB വരെ റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജും ഇതു വാഗ്ദാനം ചെയ്യുന്നു. മീഡിയാടെക് ഡൈമൻസിറ്റി 7400 അൾട്രാ ചിപ്‌സെറ്റിലാകും ഈ ഫോൺ പ്രവർത്തിക്കുകയെന്ന് റിയൽമി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈലൈറ്റ് ചെയ്ത മറ്റൊരു പ്രധാന സവിശേഷതകളിലൊന്ന് അതിന്റെ വലിയ 7,000mAh ബാറ്ററിയാണ്. മൂന്ന് കളർ ഓപ്ഷനുകളിൽ ലഭ്യമാകുന്ന ഈ ഫോണിൽ ഫോട്ടോഗ്രാഫിക്കായി 50 മെഗാപിക്സൽ റിയർ ക്യാമറയാണ് ഉൾപ്പെടുന്നത്. ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നായ റിയൽമിയുടെ ഏറ്റവും പുതിയ ഫോൺ മിഡ് റേഞ്ച് കാറ്റഗറിയിൽ ആയതിനാൽ തന്നെ വിപണിയിൽ വളരെയധകം ശ്രദ്ധിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഈ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
ടിപ്‌സ്റ്റർ അഭിഷേക് യാദവ് (@yabhishekhd) എക്സിലെ ഒരു പോസ്റ്റിൽ വരാനിരിക്കുന്ന റിയൽമി P4x 5G-യുടെ ലീക്കായ വില വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അപ്‌ഡേറ്റ് അനുസരിച്ച്, 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന്റെ അടിസ്ഥാന മോഡലിന് 15,999 രൂപയാണു വില പ്രതീക്ഷിക്കുന്നത്. ഇതിനു പുറമെ രണ്ട് ഉയർന്ന വേരിയന്റുകളും ഉണ്ടാകും. 8GB RAM + 128GB സ്റ്റോറേജ് ഓപ്ഷന് 17,499 രൂപ വിലയുണ്ടാകുമെന്ന് പറയപ്പെടുന്നു, അതേസമയം 8GB RAM + 256GB സ്റ്റോറേജുമുള്ള ഉയർന്ന മോഡലിന് 19,499 രൂപയും വിലയുണ്ടാകാം.
ഡിസംബർ 4-ന് ഉച്ചയ്ക്ക് 12 മണിക്ക് Realme P4x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇതിനകം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേ പരിപാടിയിൽ, കമ്പനിയുടെ പുതിയ സ്മാർട്ട് വാച്ചായ റിയൽമി വാച്ച് 5-ഉം അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി റിയൽമിയും ഫ്ലിപ്കാർട്ടും അവരുടെ പ്ലാറ്റ്‌ഫോമുകളിലെ ഡെഡിക്കേറ്റഡ് മൈക്രോസൈറ്റുകൾ വഴി സ്മാർട്ട്‌ഫോണിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ തുടങ്ങിയിട്ടുണ്ട്. ഈ പേജുകൾ ഫോണിന്റെ ചില പ്രധാന സവിശേഷതകൾ വെളിപ്പെടുത്തുന്നു.
റിയൽമി P4x 5G ഗ്രീൻ, പിങ്ക്, വൈറ്റ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. AI പിന്തുണയുള്ള 50 മെഗാപിക്സൽ റിയർ ക്യാമറയാണ് ഫോണിൽ ഉൾപ്പെടുന്നത്. ഈ ഫോൺ ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 5G ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്നും 18GB വരെ ഡൈനാമിക് റാമിനെ പിന്തുണയ്ക്കുമെന്നും റിയൽമി സ്ഥിരീകരിച്ചു. 7,000mAh ബാറ്ററിയും 45W വയർഡ് ഫാസ്റ്റ് ചാർജിംഗും ഈ ഫോണിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്.
കനത്ത ഉപയോഗത്തിനിടയിൽ ചൂട് നിയന്ത്രിക്കുന്നതിനും മികച്ച കൂളിംഗ് നൽകുന്നതിനും റിയൽമി P4x 5G-യിൽ 5,300 ചതുരശ്ര മില്ലീമീറ്റർ വേപ്പർ ചേമ്പർ (VC) ഉണ്ടായിരിക്കും. ഡിസ്‌പ്ലേ 144Hz റിഫ്രഷ് റേറ്റും 1,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 6.72 ഇഞ്ച് ഫുൾ എച്ച്ഡി+ സ്‌ക്രീനും 2 മെഗാപിക്സൽ സെക്കൻഡറി റിയർ ക്യാമറയും ഫോണിൽ ഉൾപ്പെട്ടേക്കാമെന്ന് കിംവദന്തികൾ ഉണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. റിയൽമി P4x 5G ഫോണിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ലോഞ്ചിങ്ങിനായി ഏവരും കാത്തിരിക്കയാണ്.
പരസ്യം
പരസ്യം