5,000mAh ബാറ്ററിയുള്ള ഫോൺ 7,000 രൂപയിൽ താഴെ വിലയ്ക്ക്; ഇൻഫിനിക്സ് സ്മാർട്ട് 10 ഇന്ത്യയിലെത്തി

ഇൻഫിനിക്സ് സ്മാർട്ട് 10 ഇന്ത്യൻ വിപണിയിലെത്തി

5,000mAh ബാറ്ററിയുള്ള ഫോൺ 7,000 രൂപയിൽ താഴെ വിലയ്ക്ക്; ഇൻഫിനിക്സ് സ്മാർട്ട് 10 ഇന്ത്യയിലെത്തി

Photo Credit: Infinix

ഇൻഫിനിക്സ് സ്മാർട്ട് 10 ന് പൊടി, തെറിക്കൽ പ്രതിരോധം എന്നിവയ്ക്ക് IP64 റേറ്റിംഗ് ഉണ്ട്

ഹൈലൈറ്റ്സ്
  • ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയ XOS 15.1-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്
  • ഇൻഫിനിക്സ് സ്മാർട്ട് 10-ൻ്റെ റിയർ ക്യാമറയും ഫ്രണ്ട് ക്യാമറയും 8 മെഗാപിക്സ
  • 2K വീഡിയോ റെക്കോർഡിങ്ങിനെ ഇൻഫിനിക്സ് സ്മാർട്ട് 10-ൻ്റെ ക്യാമറ സപ്പോർട്ടു
പരസ്യം

സാധാരണക്കാരുടെ കൊക്കിലൊതുങ്ങുന്ന വിലയിൽ മികച്ച ഹാൻഡ്സെറ്റുകൾ പുറത്തിറക്കി ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ ഇടയിൽ ശ്രദ്ധേയമായ ബ്രാൻഡായ ഇൻഫിനിക്സിൻ്റെ ഏറ്റവും പുതിയ ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 10 വെള്ളിയാഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഈ പ്രൈസ് റേഞ്ചിൽ നാല് വർഷം വരെ മികച്ച, ലാഗ്-ഫ്രീ പെർഫോമൻസ് ഉറപ്പു നൽകുന്ന ആദ്യത്തെ ഫോണാണിതെന്ന് കമ്പനി പറയുന്നു. ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത് യൂണിസോക്ക് T7250 പ്രോസസറാണ്, 5,000mAh ബാറ്ററിയും ഇതിലുണ്ട്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IP64 റേറ്റിങ്ങുള്ള ഈ ഫോണിൽ ഇൻഫിനിക്‌സിന്റെ AI സാങ്കേതികവിദ്യ നൽകുന്ന പലതരം സ്മാർട്ട് ഫീച്ചറുകളും ഉൾപ്പെടുന്നു. ഇതിൽ തന്നെ നമ്മുടെ ശബ്ദം ഉപയോഗിച്ച് ഫോണിനെ നിയന്ത്രിക്കാൻ കഴിയുന്ന ഫോളാക്സ് AI വോയ്‌സ് അസിസ്റ്റന്റ് പോലുള്ളവ ഉപയോക്താക്കൾക്ക് വളരെ ഉപയോഗപ്രദമായിരിക്കും. ഇൻഫിനിക്‌സ് സ്മാർട്ട് 10-ന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് അൾട്രാലിങ്ക് ഫീച്ചറാണ്. മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തപ്പോഴും വോയ്‌സ് കോളുകൾ ചെയ്യാൻ ഇത് സഹായിക്കുന്നു.

ഇൻഫിനിക്സ് സ്മാർട്ട് 10 ഫോണിൻ്റെ ഇന്ത്യയിലെ വിലയും ലഭ്യതയും:

4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഇൻഫിനിക്സ് സ്മാർട്ട് 10 വേരിയന്റിന് ഇന്ത്യയിൽ 6,799 രൂപയാണു വില വരുന്നത്. മികച്ച ഫീച്ചറുകളുള്ള ഫോൺ ഇത്രയും കുറഞ്ഞ വിലയ്ക്കു ലഭിക്കുന്നത് നിരവധി പേരെ ആകർഷിക്കും എന്നുറപ്പാണ്.

ഓഗസ്റ്റ് 2 മുതൽ സ്മാർട്ട്‌ഫോൺ വാങ്ങാൻ ലഭ്യമാകും. ഫ്ലിപ്കാർട്ട് വഴി ഓൺലൈനായും ഇന്ത്യയിലുടനീളമുള്ള ഓഫ്‌ലൈൻ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഉപഭോക്താക്കൾക്ക് ഈ ഫോൺ വാങ്ങാം. നാല് ആകർഷകമായ കളർ ഓപ്ഷനുകളിൽ ഇൻഫിനിക്സ് സ്മാർട്ട് 10 ഇന്ത്യയിലെത്തുന്നു. ഐറിസ് ബ്ലൂ, സ്ലീക്ക് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, ട്വിലൈറ്റ് ഗോൾഡ് എന്നിവയാണ് ലഭ്യമായ നിറങ്ങൾ.

ഇൻഫിനിക്സ് സ്മാർട്ട് 10 ഫോണിൻ്റെ പ്രധാന സവിശേഷതകൾ:

6.67 ഇഞ്ച് HD+ IPS LCD ഡിസ്‌പ്ലേയുമായാണ് ഇൻഫിനിക്സ് സ്മാർട്ട് 10 വരുന്നത്. ഇതിന് 720 x 1,600 പിക്‌സൽ റെസല്യൂഷനും 120Hz റീഫ്രഷ് റേറ്റും 700nits പീക്ക് ബ്രൈറ്റ്‌നസ് ലെവലുമുണ്ട്, ഇത് 240Hz ടച്ച് സാമ്പിൾ റേറ്റിനെയും പിന്തുണയ്ക്കുന്നു.

ഒക്ടാ-കോർ യൂണിസോക്ക് T7250 പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. ഇത് 4GB LPDDR4x റാമും 64GB ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാൻ കഴിയും. നാലു വർഷം വരെ ലാഗില്ലാത്ത പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഫോണിന് TÜV SÜD സർട്ടിഫിക്കേഷൻ ഉണ്ടെന്നും പറയപ്പെടുന്നു.

ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള ഇൻഫിനിക്സ് സ്മാർട്ട് 10 കമ്പനിയുടെ XOS 15.1-ൽ ഈ ഫോൺ പ്രവർത്തിക്കുന്നു. ഇൻഫിനിക്‌സിന്റെ നിരവധി AI ഫീച്ചറുകളുമായി എത്തുന്ന ഈ ഫോണിലെ പ്രധാന ഫീച്ചറുകളിൽ ഒന്നാണ് പേഴ്സണൽ അസിസ്റ്റൻ്റ് പോലെ പ്രവർത്തിക്കുന്ന ഫോളാക്സ് AI വോയ്‌സ് അസിസ്റ്റന്റ്. പ്രൊഡക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഡോക്യുമെന്റ് അസിസ്റ്റന്റ്, റൈറ്റിംഗ് അസിസ്റ്റന്റ് തുടങ്ങിയ ടൂളുകളുമുണ്ട്.

ഫോണിൽ 8 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്. ഫ്രണ്ട്, ബാക്ക് ക്യാമറകൾക്ക് 30fps-ൽ 2K റെസല്യൂഷനിൽ വീഡിയോകൾ റെക്കോർഡുചെയ്യാൻ കഴിയും. ഒരേസമയം രണ്ട് ക്യാമറകളും ഉപയോഗിച്ച് റെക്കോർഡ് ചെയ്യാൻ കഴിയുന്ന ഡ്യുവൽ വീഡിയോ മോഡിനെയും ഈ ഫോൺ പിന്തുണയ്ക്കുന്നു.

പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IP64 റേറ്റിംഗുള്ള ഈ ഫോണിൽ DTS ട്യൂൺ ചെയ്‌ത ഡ്യുവൽ സ്പീക്കറുകളും ഉൾപ്പെടുന്നു. ഇതിൻ്റെ ബാറ്ററി ശേഷി 5,000mAh ആണ്. USB ടൈപ്പ്-സി പോർട്ട് വഴി 15W ഫാസ്റ്റ് ചാർജിംഗിനെയും ഇത് പിന്തുണയ്ക്കുന്നു.

കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഇൻഫിനിക്സ് സ്മാർട്ട് 10 4G, വൈ-ഫൈ, ബ്ലൂടൂത്ത്, GPS, FM റേഡിയോ, OTG, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയെ പിന്തുണയ്ക്കുന്നു. ഇതിലെ അൾട്രാലിങ്ക് എന്ന ഫീച്ചറിലൂടെ മൊബൈൽ നെറ്റ്‌വർക്ക് കുറവോ ഇല്ലാത്തതോ ആയ സ്ഥലങ്ങളിൽ പോലും മറ്റ് ഇൻഫിനിക്സ് ഫോണുകളിലേക്ക് വോയ്‌സ് കോളുകൾ ചെയ്യാൻ നിങ്ങൾക്കു കഴിയും. ഫോണിന്റെ വലിപ്പം 165.62 x 77.01 x 8.25 മില്ലിമീറ്ററും ഭാരം 187 ഗ്രാമും ആണ്.

Comments
Gadgets 360 Staff
 ...കൂടുതൽ
        
    
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സാംസങ്ങ് എന്തിനിതു ചെയ്തു? വൺ യുഐ 8 അപ്ഡേറ്റിൽ ഒഇഎം അൺലോക്കിങ്ങ് ഇനിയില്ല
  2. കരുത്തുറ്റ ബാറ്ററിയുമായി ഓപ്പോ റെനോ 14FS എത്തുന്നു; സവിശേഷതകൾ പുറത്ത്
  3. റിയൽമി വിപണി കീഴടക്കാൻ ഒരുങ്ങുന്നു; റിയൽമി 15 5G, റിയൽമി 15 പ്രോ 5G എന്നിവ ഇന്ത്യയിലെത്തി
  4. 5,000mAh ബാറ്ററിയുള്ള ഫോൺ 7,000 രൂപയിൽ താഴെ വിലയ്ക്ക്; ഇൻഫിനിക്സ് സ്മാർട്ട് 10 ഇന്ത്യയിലെത്തി
  5. ഇനി ഇവൻ്റെ കാലം; മോട്ടോ G86 പവർ ഉടനെ ഇന്ത്യയിലെത്തും
  6. സാധാരണക്കാർക്കായി സാധാരണ ഫോൺ; ഐടെൽ സൂപ്പർ ഗുരു 4G മാക്സ് ഇന്ത്യയിലെത്തി
  7. വില തുച്ഛം ഗുണം മെച്ചം; ലാവ ബ്ലേസ് ഡ്രാഗൺ 5G ഇന്ത്യയിലേക്ക്
  8. ഇന്ത്യയിലെ ആരാധകർക്കു റെഡ്മിയുടെ വാർഷികസമ്മാനം; രണ്ടു ഫോണുകൾ ഉടൻ വരും
  9. രണ്ടു റീചാർജ് പ്ലാനുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ; പുതിയ ഓഫർ അവതരിപ്പിക്കാൻ വൊഡാഫോൺ ഐഡിയ
  10. ലാപ്ടോപ് വിപണിയിലേക്ക് പുതിയ അവതാരം; അസൂസ് വിവോബുക്ക് 14 ഇന്ത്യയിലെത്തി
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »