മിതമായ നിരക്കിൽ മികച്ച ഫീച്ചേഴ്സുള്ള സ്മാർട്ട്ഫോണുകൾ തേടുന്നവരുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ ഒന്നാണ് ഇൻഫിനിക്സ്. ഇന്ത്യൻ വിപണിയിൽ തങ്ങളുടേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത ചൈനീസ് ബ്രാൻഡ് തങ്ങളുടെ പ്രൊഡക്റ്റുകൾ വർദ്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ സജീവമായി നടത്തുന്നുണ്ട്. അതിൻ്റെ ഭാഗമായി ഇൻഫിനിക്സിൻ്റെ ലാപ്ടോപ്, ടാബ്, ഇയർബഡ്‌സ് എന്നിവ പുറത്തു വന്നിരുന്നു.
പുതിയ പ്രൊഡക്റ്റുകൾ അവതരിപ്പിക്കുന്ന ഇൻഫിനിക്സ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ രണ്ടു പുതിയ ഇയർബഡ്‌സുകൾ ലോഞ്ച് ചെയ്തിരുന്നു. കമ്പനിയുടെ ഏഴാമതു വാർഷികം കൂടി പ്രമാണിച്ചാണ് രണ്ട് TWS ഇയർഫോണുകൾ ഇൻഫിനിക്സ് പുറത്തിറക്കിയത്. ഇൻഫിനിക്സ് XE27, ഇൻഫിനിക്സ് ബഡ്സ് നിയോ എന്നിവയാണ് ഈ ഇയർബഡ്‌സുകൾ. ഇൻഫിനിക്സ് XE27 ഇയർഫോണിന് 25dB ആക്റ്റീവ് നോയ്സ് ക്യാൻസലേഷനും 28 മണിക്കൂർ ബാറ്ററി ലൈഫുമുണ്ട്. രണ്ട് ഇയർബഡ്സുകൾക്കും IPX4 റേറ്റിംഗാണ് ലഭിച്ചിരിക്കുന്നത്.
ബ്ലൂ, വൈറ്റ് എന്നിങ്ങനെ രണ്ടു കളർ ഓപ്ഷനുകളിലാണ് ഇൻഫിനിക്സ് XE27 ഇന്ത്യൻ വിപണിയിൽ ലഭ്യമാകാൻ പോകുന്നത്. ഇതിൻ്റെ വിൽപ്പന ഓഗസ്റ്റ് 26 മുതൽ ഫ്ലിപ്കാർട്ടിലൂടെ ആരംഭിക്കും. കമ്പനിയുടെ ഏറ്റവും പുതിയ TWS ഇയർബഡ്സായ ഇൻഫിനിക്സ് XE27 ൻ്റെ ഇന്ത്യയിലെ വില 1699 രൂപയാണ്. ഇൻഫിനിക്സ് ബഡ്സ് നിയോയും ഓഗസ്റ്റ് 26നു ഫ്ലിപ്കാർട്ടിലൂടെ തന്നെയാണ് വിൽപ്പന ആരംഭിക്കുന്നത്. ബ്ലാക്ക് ഫ്ലേം, വൈറ്റ് പേൾ എന്നീ നിറങ്ങളിൽ ലഭ്യമാകുന്ന ഈ ഇയർബഡ്സിൻ്റെ ഇന്ത്യയിലെ വില 1399 രൂപയാണ്.
ഓരോ ഇയർബഡിലും 10mm ഡൈനാമിക് ഡ്രൈവറുമായാണ് ഇൻഫിനിക്സ് XE27 എത്തിയിരിക്കുന്നത്. 25dB വരെ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC) ഇതിനുണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതിനു പുറമേ എൻവിറോൺമെൻ്റൽ നോയ്സ് ക്യാൻസലേഷൻ (ENC) ഫീച്ചറും ഈ ഇയർബഡ്സിലുണ്ട്. ഓരോ ഇയർബഡിലും രണ്ടു ബീഫോമിംഗ് ഇയർഫോണുകൾ വീതം ഉപയോഗിച്ച് അനാവശ്യമായ ശബ്ദങ്ങൾ ഒഴിവാക്കാനും ഫോൺ കോളുകൾ ചെയ്യുമ്പോൾ കൂടുതൽ വ്യക്തതയോടെ ഓഡിയോ കേൾക്കാനും സഹായിക്കുന്ന ഫീച്ചർ ആണിത്.
മോഡേൺ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിലുള്ള ഗൂഗിൾ ഫാസ്റ്റ് പെയർ ഈ ഇയർബഡ്സിൽ സപ്പോർട്ട് ചെയ്യുന്നു. ടച്ച് കൺട്രോളുകളും ഇൻഫിനിക്സ് XE27 ലുണ്ട്. ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ ഉപയോഗിച്ചില്ലെങ്കിൽ ഒരൊറ്റ ചാർജിംഗിൽ 5 മണിക്കൂർ വരെ പ്ലേ ബാക്ക് സമയവും ചാർജിംഗ് കേസ് ഉൾപ്പെടെ 28 മണിക്കൂർ ബാറ്ററി ലൈഫുമാണ് ഇതിനുള്ളത്. 60ms ലോ ലാറ്റൻസി മോഡുള്ള ഈ ഇയർബഡ്‌സിന് പൊടി, വെള്ളത്തുള്ളി എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IPX4 റേറ്റിംഗാണു ലഭിച്ചിരിക്കുന്നത്.
ആക്റ്റീവ് നോയ്സ് ക്യാൻസലേഷനെ (ANC) പിന്തുണക്കുന്നില്ല എന്നതാണ് ഇൻഫിനിക്സ് XE27 നുമായി താരതമ്യം ചെയ്യുമ്പോൾ ഇൻഫിനിക്സ് ബഡ്സ് നിയോയുടെ പ്രധാന പോരായ്മ. എന്നാൽ കൂടുതൽ വിലയുള്ള ഇൻഫിനിക്സ് XE27 ൽ ഉള്ളതു പോലെത്തന്നെ എൻവിറോൺമെൻ്റൽ നോയ്സ് ക്യാൻസലേഷൻ (ENC) ഫീച്ചർ ഇതിനും നൽകിയിട്ടുണ്ട്. ടച്ച് കൺട്രോൾ സപ്പോർട്ടുള്ള ഈ ഇയർബഡ്‌സിൽ 13mm ഡ്രൈവേഴ്സാണുള്ളത്.
ഒരൊറ്റ ചാർജിംഗിൽ 6 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഇൻഫിനിക്സ് ബഡ്സ് നിയോ ഇയർഫോണുകൾക്കു ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതിനു പുറമെ ചാർജിംഗ് കെയ്സ് അടക്കം 22 മണിക്കൂർ ബാറ്ററി ലൈഫ് ഉണ്ടാകുമെന്നും അവർ പറയുന്നു. ഇൻഫിനിക്സ് XE227 ഇയർഫോണിൽ എന്നതു പോലെത്തന്നെ പൊടി, വെള്ളത്തുള്ളികൾ എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ IPX4 റേറ്റിംഗാണ് ഇൻഫിനിക്സ് ബഡ്‌സ് നിയോക്കുമുള്ളത്.
പരസ്യം
പരസ്യം