അടിപൊളി ഇയർഫോൺ സ്വന്തമാക്കാൻ ഇതിലും മികച്ചൊരു അവസരമുണ്ടാകില്ല

അടിപൊളി ഇയർഫോൺ സ്വന്തമാക്കാൻ ഇതിലും മികച്ചൊരു അവസരമുണ്ടാകില്ല
ഹൈലൈറ്റ്സ്
  • ഓഗസ്റ്റ് 11 വരെ മാത്രയാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ നടക്കുന്നത്
  • ഡിസ്കൗണ്ടുകളുമായി നിരവധി വമ്പൻ ബ്രാൻഡുകൾ
  • വയർലെസ് ഇയർഫോണുകൾ,വിലക്കുറവിനു പുറമെ ബാങ്ക് ഓഫറുകളും ഉപയോഗിക്കാനാവും
പരസ്യം

അവിശ്വസനീയമായ വിലക്കുറവിനൊപ്പം മറ്റുള്ള ഓഫറുകളും കൂപ്പണുകളുമെല്ലാം ഉപയോഗിക്കാൻ കഴിയുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിനു വേണ്ടി ഓരോരുത്തരും കാത്തിരിക്കുകയായിരുന്നു. വിലക്കുറവിൻ്റെ ഉത്സവമേളം നൽകുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചപ്പോൾ, ഇത്തവണയും നിരവധി ഓഫറുകൾ നമുക്കു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റ് 11 വരെ മാത്രമാണ് സെയിൽ നടക്കുന്നത് എന്നതിനാൽ ഒരു മിനുറ്റു പോലും പാഴാക്കാതെ നിങ്ങൾക്കു വേണ്ട പ്രൊഡക്റ്റുകൾ ഓരോന്നായി ബുക്ക് ചെയ്യാനാരംഭിക്കാം. ബാങ്ക് ഡിസ്കൗണ്ട്, ആമസോൺ പേ ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയെല്ലാം നിങ്ങൾക്ക് വിലക്കുറവിനൊപ്പം ആസ്വദിക്കാനാകും.

ടിവി, വയർലെസ് ഇയർഫോണുകൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപുകൾ തുടങ്ങി ഒട്ടനവധി പ്രൊഡക്റ്റുകളാണ് വലിയ വിലക്കിഴിവിൽ നിങ്ങൾക്കു സ്വന്തമാക്കാൻ കഴിയുക. മിതമായ വിലക്ക് ഒരടിപൊളി ഇയർഫോൺ സ്വന്തമാക്കണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതുപോലൊരു അവസരം സമീപകാലത്തൊന്നും നിങ്ങൾക്കുണ്ടാകാൻ പോകുന്നില്ല. മികച്ച വയർലെസ് ഇയർഫോൺ ബ്രാൻഡുകളുടെ ഒരു നിര ഇത്തവണ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ഓഫറിൽ ലഭ്യമാക്കിയിട്ടുണ്ട്.

TWS ഇയർബഡ്സുകളിലെ പ്രധാന ബ്രാൻഡുകളായ ജെബിഎൽ, വൺപ്ലസ്, ഓപ്പോ, റിയൽമി, ബോട്ട് എന്നിവയെല്ലാം ഓഫർ പ്രൈസിൽ തങ്ങളുടെ ഉൽപന്നങ്ങൾ നൽകുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട്, ലോ ലാറ്റൻസി, ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ (ANC) തുടങ്ങി നിങ്ങളാഗ്രഹിക്കുന്ന എല്ലാ സവിശേഷതകളുമുള്ള ഇയർബഡ്സാണ് ആകർഷകമായ വിലയിൽ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ലഭ്യമാകുന്നത്.

വൺപ്ലസ് നോർദ് ബഡ്സ് 2R ൻ്റെ കാര്യം തന്നെയെടുക്കാം. 12.4mm ഡ്രൈവേഴ്സും 38 മണിക്കൂർ സമയം ബാറ്ററി ലൈഫ് അവകാശപ്പെടുകയും ചെയ്യുന്ന
വൺപ്ലസ് നോർദ് ബഡ്സ് 2R ന് 2299 രൂപയായിരുന്നു വിലയുണ്ടായിരുന്നത്. ഇതു 1698 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇതിനു പുറമെ IP54 റേറ്റിംഗുള്ള ജെബിഎല്ലിൻ്റെ വേവ് ഫ്ലെക്സ് ഇയർബഡ്സ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ 2299 രൂപക്കു ലഭ്യമാണ്. ഇതിൻ്റെ ഒറിജിനൽ പ്രൈസ് 4999 രൂപയായിരുന്നു എന്നു പ്രത്യേകം ഓർക്കുക.

ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത വമ്പൻ ഓഫറിൽ ബോട്ടിൻ്റെ ഒരു ഇയർബഡ്‌സ് മോഡൽ ലഭ്യമാണ്. ബോട്ട് എയർഡോപ്സ് 141 വെറും 1299 രൂപക്ക് ഈ സെയിലിൽ നേടാനാവും. 5990 രൂപയിൽ നിന്നാണ് ഈ വിലയിലേക്കു വീണതെന്നറിയുമ്പോൾ കണ്ണു തള്ളിപ്പോകുന്നില്ലേ? ഇല്ലെങ്കിൽ 7999 രൂപ ലോഞ്ചിങ്ങ് പ്രൈസിൽ നിന്നും താഴേക്കു പോന്ന് 3798 രൂപക്ക് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ ലഭ്യമായ ഓപ്പോ എൻകോ എയർ 3 പ്രോയെക്കുറിച്ചു പറഞ്ഞാൽ ഉറപ്പായും ആ കണ്ണു തള്ളി പുറത്തേക്കു ചാടും.

നോയ്സ് ബഡ്സ് N1 ഇയർബഡ്സും ഗംഭീര ഓഫറിൽ ലഭ്യമാണ്. 3499 രൂപയുണ്ടായിരുന്ന ഇയർബഡ്സിന് 1099 രൂപയാണ് ഇപ്പോൾ വില. റിയൽമി ബഡ്സ് T300 ൻ്റെ വില 3999 രൂപയിൽ നിന്നും 1999 രൂപയിൽ എത്തിയിട്ടുണ്ട്. പിട്രോൺ ബാസ്ബഡ്സ് ഡ്യുവോ പ്രോ വെറും 599 രൂപക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൻ്റെ യഥാർത്ഥ വില 2899 രൂപയായിരുന്നു. 6999 രൂപ വിലയുണ്ടായിരുന്ന ട്രൂകെ ബഡ്സ് ലിബർട്ടി 1498 രൂപക്കും നിങ്ങൾക്കു സ്വന്തമാക്കാൻ കഴിയും.

ഇൻ-ഇയർ ഇയർഫോണുകളായ ഇവയെല്ലാം പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷിയുള്ളവയാണ്. വളരെപ്പെട്ടന്നു പെയർ ചെയ്യുന്നതിനായി ഗൂഗിൾ ഫാസ്റ്റ് പെയർ ഫീച്ചറും ഇതിലുണ്ട്. SBI ക്രഡിറ്റ് കാർഡ് അല്ലെങ്കിൽ EMI ഉപയോഗിച്ചാൽ 10 ശതമാനം വരെ ഡിസ്കൗണ്ട് നിങ്ങൾക്കു സ്വന്തമാക്കാം. നോ കോസ്റ്റ് EMI, ആമസോൺ പേ ഓഫറുകൾ എന്നിവയും നിങ്ങൾക്കു നേടാൻ കഴിയും.

Product Deal Price MRP
OnePlus Nord Buds 2r Rs. 1,698 Rs. 2,299
Boat Airdopes 141 Rs. 1,299 Rs. 5,990
Noise Buds N1 Rs. 1,099 Rs. 3,499
Oppo Enco Air 3 Pro Rs. 3,798 Rs. 7,999
Realme Buds T300 Rs. 1,999 Rs. 3,999
PTron Bassbuds Duo Pro Rs. 599 Rs. 2,899
JBL Wave Flex Rs. 2,299 Rs. 4,999
Truke Buds Liberty Rs. 1,498 Rs. 6,999
Comments
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »