Photo Credit: Amazfit
ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിലെ പ്രമുഖ ബ്രാൻഡുകളിൽ ഒന്നാണ് അമേസ്ഫിറ്റ്. ഇന്ത്യയിൽ നിരവധി സ്മാർട്ട് വാച്ചുകൾ ഇവർ അവതരിപ്പിക്കുകയും അവയിൽ പലതും വളരെയധികം ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. മികച്ച ഫീച്ചേഴ്സുള്ള സ്മാർട്ട് വാച്ച് നൽകുന്ന അമേസ്ഫിറ്റിൻ്റെ ഏറ്റവും പുതിയ മോഡൽ കഴിഞ്ഞ ദിവസം ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അമേസ്ഫിറ്റ് GTR 4 ന്യൂ എന്ന മോഡലാണ് ഇന്ത്യൻ വിപണിയിലേക്ക് എത്തിയിരിക്കുന്നത്. ഇതിൻ്റെ മുൻ വേരിയൻ്റിനെ അപേക്ഷിച്ച് 1.45 ഇഞ്ചിൻ്റെ ഡിസ്പ്ലേ, ഓപ്പറേഷണൽ ഫിസിക്കൽ ക്രൗൺ എന്നിവയുമായാണ് ഈ സ്മാർട്ട് വാച്ച് എത്തിയിരിക്കുന്നത്. 475mAh ബാറ്ററി നൽകിയിരിക്കുന്ന അമേസ്ഫിറ്റിൻ്റെ ഈ മോഡൽ വാച്ച് സാധാരണ ഉപയോഗമാണെങ്കിൽ 12 ദിവസം വരെ ചാർജ് നിൽക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. സെപ്പ് ആപ്പുമായി യോജിച്ചു പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഈ സ്മാർട്ട് വാച്ചിൽ അലക്സ കൺട്രോൾ ഇൻ ബിൽട്ടായി നൽകിയിരിക്കുന്നു.
അമേസ്ഫിറ്റ് ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയും ആമസോൺ വഴിയുമാണ് അമേസ്ഫിറ്റ് GTR 4 ന്യൂ സ്മാർട്ട് വാച്ച് വാങ്ങാൻ കഴിയുക. ഇന്ത്യൻ വിപണിയിൽ ഇതിനു വില 16999 രൂപയാണ്. സ്‌റ്റെയ്ൻലസ് സ്റ്റീൽ ഫിനിഷ്ഡ് കെയ്സിൽ രണ്ടു സ്ട്രാപ് ഓപ്ഷനിലാണ് ഇതു ലഭ്യമാവുന്നത്. ബ്രൗൺ ലെതർ, ഗ്യാലക്സി ബ്ലാക്ക് എന്നിവയാണീ സ്ട്രാപ് ഓപ്ഷൻസ്.
466 x 466 pixels റെസലൂഷനും 366ppi പിക്സൽ ഡെൻസിറ്റിയുമുള്ള വൃത്താകൃതിയിലുള്ള 1.45 ഇഞ്ചിൻ്റെ AMOLED സ്ക്രീനാണ് ഈ സ്മാർട്ട് വാച്ചിലുള്ളത്. ആൻ്റി ഫിംഗർപ്രിൻ്റ് കോട്ടിങ്ങ്, ടെംപേർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയും സ്ക്രീനിനു നൽകിയിരിക്കുന്നു. ബ്ലൂടൂത്ത് കോളിംഗ്, ഇൻഡിപെൻഡൻ്റ് മ്യൂസിക് പ്ലേബാക്ക് എന്നീ ഫീച്ചറുകളെ ഈ സ്മാർട്ട് വാച്ച് പിന്തുണക്കുന്നുണ്ട്. 2.3GB വരെയുള്ള MP3 ഫയലുകൾ ഈ സ്മാർട്ട് വാച്ചിൽ സൂക്ഷിക്കാൻ കഴിയും. ഇൻ ബിൽട്ട് അലക്സ വോയ്സ് അസിസ്റ്റൻ്റ് ഫീച്ചറും ഇതിലുണ്ട്.
150 ലധികം പ്രീസെറ്റ് സ്പോർട്സ് മോഡുമായി, 150 ലധികം വാച്ച് ഫേസുകളെ പിന്തുണക്കുന്ന തരത്തിലാണ് ഇത് എത്തിയിരിക്കുന്നത്. ഹേർട്ട് റേറ്റ്, ബ്ലഡ്-ഓക്സിജൻ സാച്വറേഷൻ, സ്ട്രസ് ലെവൽ, ബ്രീത്തിംഗ് റേറ്റ്, മെൻസ്ട്രൽ സർക്കിൾ എന്നിവയെല്ലാം ട്രാക്ക് ചെയ്യാൻ കഴിയും. Al പിന്തുണയോടെ ഉറക്കത്തെ നിരീക്ഷിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. വൈഫൈ, ബ്ലൂടൂത്ത് 5.0, GPS എന്നീ കണക്റ്റിവിറ്റിയുള്ള ഇതിലെ ബാരോമെട്രിക് ആൾട്ടിമീറ്റർ ഉപയോഗിച്ച് നമ്മുടെ ലൊക്കേഷൻ കണ്ടെത്താൻ കഴിയും.
475mAh ബാറ്ററിയാണ് ഈ സ്മാർട്ട് വാച്ചിൽ നൽകിയിരിക്കുന്നത്. സാധാരണ ഉപയോഗത്തിൽ 12 ദിവസം വരെ ബാറ്ററി ചാർജ് നിൽക്കുന്ന ഇതിൽ കൂടുതൽ ഉപയോഗമുണ്ടെങ്കിൽ 8 ദിവസം വരെ ചാർജ് നിൽക്കും. അതേസമയം GPS മോഡിലാണെങ്കിൽ ഈ സ്മാർട്ട് വാച്ചിൻ്റെ ബാറ്ററി ചാർജ് വെറും 28 മണിക്കൂർ മാത്രമായിരിക്കും.
5ATM വാട്ടർ റെസിസ്റ്റൻ്റുമായി വരുന്ന ഈ സ്മാർട്ട് വാച്ചിനു സ്ട്രാപ് ഇല്ലാതെ 49 ഗ്രാമാണു ഭാരം. ലെതർ സ്ട്രാപിനു 11 ഗ്രാം ഭാരവും ഫ്ലൂറോഎലാസ്റ്റോമർ സ്ട്രാപിനു 25 ഗ്രാം ഭാരവുമുണ്ടാകും.
പരസ്യം
പരസ്യം