EWS ഇയർഫോൺ വിപണിയിലേക്ക് ഓപ്പോയുടെ പുതിയ എൻട്രി
ഓപ്പോ അവരുടെ ഏറ്റവും പുതിയ ഇയർഫോണായ എൻകോ X3 ഇയർഫോണുകൾ കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഇന്ത്യയിൽ അവതരിപ്പിച്ച വൺപ്ലസ് ബഡ്‌സ് പ്രോ 3 യുടെ റീബ്രാൻഡഡ് പതിപ്പാണ് ഈ ഇയർഫോണെന്നാണു കരുതപ്പെടുന്നത്. വൺപ്ലസ് പോലെത്തന്നെ, ഓപ്പോ എൻകോ X3 ട്യൂൺ ചെയ്തിരിക്കുന്നത് പ്രശസ്ത ഓഡിയോ കമ്പനിയായ ഡൈനോഡിയോ ആണ്. 11mm ബാസ് ഡ്രൈവറുകളും 6mm ട്വീറ്ററുകളും ഉൾപ്പെടുന്ന ഓഡിയോ സിസ്റ്റമാണ് ഇതിലുള്ളത്. കൂടാതെ, ഓഡിയോയുടെ വ്യക്തതയും നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ഡ്യുവൽ DAC (ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ) യൂണിറ്റുകളും സജ്ജീകരിച്ചിരിക്കുന്നു