ഒരു ഒന്നൊന്നര വരവു തന്നെയായിരിക്കും സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിം സ്മാർട്ട്ഫോണിൻ്റേത്

ഒരു ഒന്നൊന്നര വരവു തന്നെയായിരിക്കും സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിം സ്മാർട്ട്ഫോണിൻ്റേത്
ഹൈലൈറ്റ്സ്
  • സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിം സെപ്തംബർ 25ന് ലോഞ്ച് ചെയ്യുമെന്നു പ്രതീക
  • സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിം വളരെ പരിമിതമായ എണ്ണം മാത്രമേ പുറത്തു വരാ
  • വളരെ കനം കുറഞ്ഞ ഡിസൈനിലാണ് ഈ സ്മാർട്ട്ഫോൺ ഒരുക്കിയിരിക്കുന്നത്
പരസ്യം
സെപ്തംബറിൽ ഐഫോൺ 16 സീരീസ് പുറത്തിറങ്ങാനൊരുങ്ങി നിൽക്കെ അതിനു ചെക്ക് വെക്കാൻ സാംസങ്ങ് ഒരുങ്ങുന്നു. വളരെ കനം കുറഞ്ഞ, ബുക്കു പോലെ മടക്കാവുന്ന സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചാണ് സാംസങ്ങ് ഏവരെയും ഞെട്ടിക്കാൻ ഒരുങ്ങുന്നത്. സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിം എന്ന പേരിലുള്ള പുതിയ മോഡൽ സ്മാർട്ട്ഫോൺ സെപ്തംബർ 25 നു ലോഞ്ച് ചെയ്യപ്പെടുമെന്നാണു ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

സൗത്ത് കൊറിയൻ മാധ്യമമായ ചോസുൻ ഡെയ്ലിയെ അധികരിച്ച് ആൻഡ്രോയ്ഡ് ഡെയ്ലി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സെപ്തംബർ 25 ന് സൗത്ത് കൊറിയയിലാണ് സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിം ലോഞ്ച് ചെയ്യപ്പെടുക. ചൈനീസ് ബ്രാൻഡുകളായ ഓപ്പോ, വിവോ, ഹോണർ എന്നിവയെല്ലാം കനം കുറഞ്ഞ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ സമീപകാലത്തു പുറത്തിറക്കിയിരുന്നു. ഇവരോടു മത്സരിക്കാൻ കൂടി വേണ്ടിയാണ് സാംസങ്ങ് പുതിയ സ്മാർട്ട്ഫോൺ രംഗത്തിറക്കുന്നത്. ഇങ്ങിനെയൊക്കെ ആണെങ്കിലും തെരഞ്ഞെടുക്കപ്പെട്ട ചില മാർക്കറ്റുകളിൽ മാത്രമേ ഇവ ലഭ്യമാകൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിം ലോഞ്ച് ചെയ്യപ്പെടുമെന്നു പ്രതീക്ഷിക്കുന്ന തീയ്യതി:


ചോസുൻ ഡെയ്ലിയുടെ റിപ്പോർട്ടുകൾ പ്രകാരം സെപ്തംബർ 25 നു സൗത്ത് കൊറിയയിൽ സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിം സൗത്ത് കൊറിയയിൽ ലോഞ്ച് ചെയ്യും. അവിടുത്തെ അരങ്ങേറ്റത്തിനു പിന്നാലെ ഈ സ്മാർട്ട്ഫോൺ ചൈനയിലും അവതരിപ്പിക്കുമെന്നു റിപ്പോർട്ടുകൾ പറയുന്നു. ഈ രണ്ടു മാർക്കറ്റുകളിൽ മാത്രമേ സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിം ലഭ്യമാകൂവെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാംസങ്ങിൻ്റെ വമ്പൻ മാർക്കറ്റുകളായ ഇന്ത്യ, സിംഗപൂർ, അമേരിക്ക, യുകെ തുടങ്ങിയവയിലൊന്നും ഈ ഫോൺ ലഭ്യമായേക്കില്ല. വിപണികൾ കുറവാണ് എന്നതിനാൽ തന്നെ സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിമ്മിൻ്റെ പ്രൊഡക്ഷനും പരിമിതമായ എണ്ണം മാത്രമേയുണ്ടാകൂ. റിപ്പോർട്ടുകൾ പ്രകാരം 4 മുതൽ അഞ്ചു ലക്ഷം യൂണിറ്റ് സ്മാർട്ട്ഫോണുകൾ മാത്രമേ സാംസങ്ങ് പുറത്തിറക്കാൻ സാധ്യതയുള്ളൂ.

സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിം സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ:


റിപ്പോർട്ടുകൾ പ്രകാരം സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിം സ്മാർട്ട്ഫോണിൽ ടൈറ്റാനിയം ബാക്ക്പ്ലേറ്റ് ആയിരിക്കും ഉണ്ടാവുക. ഹിഞ്ച് സിസ്റ്റവും പ്ലേറ്റും നിർമിക്കാനും പ്രോസസ് ചെയ്യാനും ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും സാംസങ്ങ് അതു നൽകുമെന്നാണു പ്രതീക്ഷിക്കുന്നത്. സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 എന്ന മുൻഗാമിയെ അപേക്ഷിച്ച് വളരെ കനം കുറഞ്ഞതായിരിക്കും സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിം എന്നാണു പ്രതീക്ഷിക്കുന്നത്. മടക്കി കഴിഞ്ഞാൽ 11.5mm വീതിയാണ് ഈ സ്മാർട്ട്ഫോണിനു പ്രതീക്ഷിക്കുന്നത്.

ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട പുറത്തു വന്ന റിപ്പോൾട്ടുകൾക്കൊപ്പം ലഭ്യമായ വിവരങ്ങൾ പറയുന്നത് സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 നെ അപേക്ഷിച്ച് പുതിയ സ്മാർട്ട്ഫോണിൻ്റെ ക്യാമറ യൂണിറ്റ് മെച്ചപ്പെട്ടതായിരിക്കുമെന്നാണ്. ഡച്ച് പബ്ലിക്കേഷനായ ഗാലക്സി ക്ലബ് റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിമ്മിനുണ്ടാവുക. സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 ൽ ഇത് 4 മെഗാപിക്സൽ ക്യാമറയായിരുന്നു. അതേസമയം കവർ ഡിസ്പ്ലേ ക്യാമറയിൽ 10 മെഗാപിക്സൽ സെൻസറാണ് ഉണ്ടാവുക. 12 മെഗാപിക്സലിൻ്റെ അൾട്രാ വൈഡ് ക്യാമറ നിലനിർത്തുകയും ചെയ്യും.

8 ഇഞ്ച് ഇൻ്റേണൽ ഡിസ്പ്ലേയും 6.5 ഇഞ്ച് എക്സ്റ്റേണൽ ഡിസ്പ്ലേയുമാണ് സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 സ്ലിമ്മിൽ പ്രതീക്ഷിക്കുന്നത്. സാംസങ്ങ് ഗാലക്സി Z ഫോൾഡ് 6 ലെ 7.6 ഇഞ്ച് ഇൻ്റേണൽ, 6.3 ഇഞ്ച് എക്സ്റ്റേണൽ ഡിസ്പ്ലേയുമായി താരതമ്യം ചെയ്യുമ്പോൾ ഇതുമൊരു അപ്ഗ്രേഡാണ്
Comments
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »