ഒറ്റയടിക്ക് അഞ്ചു ലാപ്ടോപുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് അസൂസ്

ഒറ്റയടിക്ക് അഞ്ചു ലാപ്ടോപുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് അസൂസ്

Asus ROG Zephyrus G16 (left) and Asus ProArt PX13

ഹൈലൈറ്റ്സ്
  • അസൂസിൻ്റെ പുതിയ അഞ്ചു ലാപ്ടോപുകളും വിൻഡോസ് 11ൽ ആണു പ്രവർത്തിക്കുന്നത്
  • റൈസെൻ Al 9 HX 370 APU ആണ് ഈ അഞ്ചു ലാപ്ടോപുകളിലുമുള്ളത്
  • അസൂസ് സെൻബുക്ക് S16, സെൻബുക്ക് S14 എന്നിവയിൽ 120Hz OLED ഡിസ്പ്ലേ നൽകിയിരി
പരസ്യം

ഇന്ത്യൻ ലാപ്ടോപ് വിപണിയിൽ മുൻനിരയിൽ നിൽക്കുന്ന ബ്രാൻഡുകളിൽ ഒന്നായ അസൂസ് കഴിഞ്ഞ ദിവസം അഞ്ചു ലാപ്ടോപുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ROG സൈഫറസ്, TUF ഗെയിമിംഗ്, പ്രോ ആർട്ട് എന്നിവക്കു പുറമെ സെൻബുക്കിൻ്റെ രണ്ടു പുതിയ മോഡലുകളായ സെൻബുക്ക് S16, സെൻബുക്ക് S14 എന്നീ മോഡലുകളാണ് അസൂസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ അഞ്ച് ലാപ്ടോപുകളിലും AMD യുടെ സെൻ 5 ‘സ്ട്രിക്സ് പോയിൻ്റ്' റെയ്സൻ APU കളും Al സാങ്കേതികവിദ്യകളും അടങ്ങിയിരിക്കുന്നു. സാധാരണ ഉപയോക്താക്കൾക്കും ക്രിയേറ്റേഴ്സിനും ഗെയിമിംഗ് കമ്പമുള്ളവർക്കും എല്ലാം ഉപയോഗിക്കാൻ കഴിയുന്ന ലാപ്ടോപുകളാണ് അസൂസ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ ലാപ്ടോപുകൾ എല്ലാം വിൻഡോസ് 11 ഔട്ട് ഓഫ് ദി ബോക്സിലാണു പ്രവർത്തിക്കുന്നത്. ഇവക്കെല്ലാം OLED സ്ക്രീനും നൽകിയിരിക്കുന്നു. ഇതിൽ മൂന്നു ലാപ്ടോപുകൾ ഉറപ്പിൻ്റെ കാര്യത്തിൽ മിലിറ്ററി സ്റ്റാൻഡേർഡ് പുലർത്തുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

അസൂസ് ROG സെഫൈറസ് G16, TUF ഗെയിമിംഗ് A14, പ്രോആർട്ട് PX13, സെൻബുക്ക് S16, സെൻബുക്ക് S14 എന്നിവയുടെ ഇന്ത്യയിലെ വിലയും ലഭ്യതയും:


അസൂസിൻ്റെ സ്വന്തം സ്റ്റോറുകൾ, ഇ ഷോപ്പുകൾ എന്നിവക്കു പുറമെ ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ, ഇന്ത്യയിലെ ലാർജ് ഫോർമാറ്റ് റീട്ടെയിൽ (LFR) സ്റ്റോറുകൾ എന്നിവയിലൂടെയാണ് ഈ ലാപ്ടോപുകളുടെ വിൽപ്പന നടക്കുന്നത്. ഇവയുടെ വില താഴെ നൽകുന്നു:

-    അസൂസ് പ്രോആർട്ട് PX13 ന് ഇന്ത്യയിലെ വില 179990 രൂപയാണ്. അസൂസ് സ്റ്റോർസ്, അസൂസ് ഇ ഷോപ്പ്, ക്രോമ, ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയിൽ ഇതു ലഭ്യമാകും.
-    അസൂസ് സെഫൈറസ് G16 ലാപ്ടോപിൻ്റെ 32GB + 2TB മോഡലിന് 249990 രൂപയും 16GB + 1TB മോഡലിന് 194990 രൂപയുമാണ്. അസൂസ് സ്റ്റോർസ്, അസൂസ് ഇ ഷോപ്പ്, ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയിൽ ഇതു ലഭ്യമാകും.
-    അസൂസ് TUF ഗെയിമിംഗ് A14 ലാപ്ടോപിന് 169990 രൂപയാണു വില. അസൂസ് സ്റ്റോർസ്, അസൂസ് ഇ ഷോപ്പ്, ഫ്ലിപ്കാർട്ട്, ആമസോൺ, ലാർജ് ഫോർമാറ്റ് റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ ഇതു ലഭ്യമാകും.
-    അസൂസ് സെൻബുക്ക് S16 OLED ലാപ്ടോപിന് 149990 രൂപ വില വരുന്നു. അസൂസ് ഇ ഷോപ്പ്, ആമസോൺ ഫ്ലിപ്കാർട്ട് എന്നിവയിലൂടെ ഇതു ലഭ്യമാകും.
-    അസൂസ് സെൻബുക്ക് S14 OLED ലാപ്ടോപ്പിന് 124990 രൂപയാണു വില. അസൂസ് സ്റ്റോർസ്, അസൂസ് ഇ ഷോപ്പ്, ആമസോൺ, ഫ്ലിപ്കാർട്ട്, ലാർജ് ഫോർമാറ്റ് റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ ഇതു വാങ്ങാം.

അസൂസ് പ്രോആർട്ട് PX13 ലാപ്ടോപിൻ്റെ സവിശേഷതകൾ:


റെയ്സൺ Al 9 HX 370 പ്രോസസർ, എൻവിഡിയ ജിഫോഴ്സ് RTX 4050 GPU, AMD റേഡിയോൺ 890M ഗ്രാഫിക്സ് എന്നിവയാണ് ഈ ലാപ്ടോപ്പിലുള്ളത്. 24GB RAM + 1TB SSD സ്റ്റോറേജുള്ള ഈ ലാപ്ടോപിൽ 13.3 ഇഞ്ചുള്ള 3K ഡിസ്പ്ലേയും സജ്ജീകരിച്ചിരിക്കുന്നു. വൈഫൈ 7, ബ്ലൂടൂത്ത് 5.4, ഒരു USB 3.2 ജെൻ 2 ടൈപ്പ് എ പോർട്ട്, രണ്ട് USB 4 ടൈപ്പ് സി പോർട്ട്, ഒരു HDMI 2.1 പോർട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനായുള്ളത്. 200W ചാർജിംഗിനെ പിന്തുണക്കുന്ന 70Wh ഫോർ സെൽ ബാറ്ററിയും ഫുൾ എച്ച്ഡി ഇൻഫ്രാറെഡ് ക്യാമറയുമുള്ള ലാപ്ടോപ്പിന് മിലിറ്ററി സ്റ്റാൻഡേർഡ് 810H ഡ്യുറബിലിറ്റി റേറ്റിംഗുമുണ്ട്.

അസൂസ് ROG സെഫൈറസ് G16, അസൂസ് TUF ഗെയിമിങ്ങ് A14 എന്നീ ലാപ്ടോപുകളുടെ സവിശേഷതകൾ:


റെയ്സൺ Al 9 HX 370 പ്രോസസറിനു പുറമെ 32GB RAM വരെയുള്ള മെമ്മറിയാണ് ഈ രണ്ടു ലാപ്ടോപ്പുകളിലുമുള്ളത്. ജിഫോഴ്സ് RTX 4060 GPU ഉള്ള വേരിയൻ്റ് ഇവ രണ്ടിലും ലഭ്യമാണ്. അസൂസ് ROG സെഫൈറസ് ജിഫോഴ്സ് RTX 4070 ഗ്രാഫിക്സുള്ള വേരിയൻ്റും നൽകുന്നു. അസൂസ് ROG സെഫൈറസ് G16 ൽ 16 ഇഞ്ച് 2.5K OLED സ്ക്രീനാണെങ്കിൽ അസൂസ് TUF ഗെയിമിംഗ് A14 മോഡലിൽ 14 ഇഞ്ച് സ്ക്രീനാണ്. രണ്ടിലെയും സ്ക്രീനുകൾ എൻവിഡിയ ജി സിങ്കിനെ പിന്തുണക്കുന്നു.

പ്രോആർട്ട് PX13 ലാപ്ടോപിൻ്റെ അതേ ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റിയാണ് ഈ രണ്ടു ലാപ്ടോപുകളിലുമുള്ളത്. ഒരു USB 4 ടൈപ്പ് സി പോർട്ട്, ഒരു USB 3.2 ജെൻ 2 ടൈപ്പ് സി പോർട്ട്, രണ്ട് USB 3.2 ജെൻ 2 ടൈപ്പ് എ പോർട്ട്, ഒരു HDMI 2.1 പോർട്ട്, ഒരു SD കാർഡ് റീഡർ, 3.5mm ഓഡിയോ ജാക്ക് എന്നിവ ഇതിലുണ്ട്. സെഫൈറസ് G16 മോഡലിൽ 90Wh ബാറ്ററിയും സിംഗിൾ സോൺ RGB ബാക്ക്ലൈറ്റിംഗുമുള്ള കീബോർഡുമാണുള്ളത്. അതേസമയം TUF ഗെയിമിംഗ് A14 മോഡലിൽ വൈറ്റ് ബാക്ക്ലൈറ്റുള്ള ചിക്‌ലെറ്റ് കീബോർഡും 73Wh ബാറ്ററിയും നൽകിയിരിക്കുന്നു.

അസൂസ് സെൻബുക്ക് S16, അസൂസ് സെൻബുക്ക് S14 എന്നിവയുടെ സവിശേഷതകൾ:

റെയ്സൺ Al 9 HX 370 പ്രോസസർ തന്നെയാണ് ഈ രണ്ടു ലാപ്ടോപ്പിലും വരുന്നത്. ഇതിനു പുറമെ AMD റേഡിയോൺ 890M ഗ്രാഫിക്സ്, 32GB RAM + 1TB വരെയുള്ള SSD സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ഇവ രണ്ടും 16 ഇഞ്ച്, 14 ഇഞ്ച് 3K OLED സ്ക്രീൻ വേരിയൻ്റുകളിൽ ലഭ്യമാണ്. 

സെൻബുക്ക് S16 ൻ്റെ വലിയ മോഡലിൽ 78Wh ബാറ്ററി, ഒരു USB 3.2 ജെൻ 2 ടൈപ്പ് എ പോർട്ട്, രണ്ട് USB 4 ടൈപ്പ് സി പോർട്ട്, ഒരു HDMI 2.1 പോർട്ട്, ഒരു മൈക്രോ SD കാർഡ് റീഡർ, 3.5mm ഓഡിയോ ജാക്ക് എന്നിവ അടങ്ങിയിരിക്കുന്നു. അതേസമയം 14 ഇഞ്ച് മോഡലിൽ 75Wh ബാറ്ററി, ഒരു USB 3.2 ജെൻ 1 ടൈപ്പ് സി പോർട്ട്, രണ്ടു USB 3.2 ജെൻ 1 ടൈപ്പ് എ പോർട്ട്സ്, ഒരു USB 4 ടൈപ്പ് സി പോർട്ട്, ഒരു HDMI 2.1 പോർട്ട്, ഒരു മൈക്രോ SD കാർഡ് റീഡർ, 3.5mm ഓഡിയോ ജാക്ക് എന്നിവയാണുള്ളത്.

Comments
Gadgets 360 Staff The resident bot. If you email me, a human will respond. കൂടുതൽ
ഫേസ്ബുക്കിൽ ഷെയർ ചെയ്യുക Gadgets360 Twitter Shareട്വീറ്റ് ഷെയർ Snapchat റെഡ്ഡിറ്റ് കമൻ്റ്

പരസ്യം

പരസ്യം

© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »