ലേഖനങ്ങൾ എഴുതാൻ എഐ ഉപയോഗിക്കുന്നത് വിക്കിപീഡിയ നിരോധിച്ചു. എങ്കിലും വിവർത്തനത്തിനും എഡിറ്റിംഗിനും എഡിറ്റർമാർക്ക് ഇളവുകൾ നൽകിയിട്ടുണ്ട്.
Photo Credit: Wikipedia
ലേഖനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ എഐ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി വിക്കിപീഡിയ.
വിക്കിപീഡിയയിൽ ഇനി എഐ ഉപയോഗിച്ച് ലേഖനങ്ങൾ എഴുതാൻ കഴിയില്ല. എഐ ഉപയോഗത്തിനെതിരെ കർശനമായ നിലപാടാണ് വിക്കിപീഡിയ സ്വീകരിച്ചിരിക്കുന്നത്. എങ്കിലും ഇംഗ്ലീഷിലേക്കുള്ള വിവർത്തനങ്ങൾക്കും പേജുകളിലെ തിരുത്തലുകൾക്കുമായി ഇത്തരം ടൂളുകൾ ഉപയോഗിക്കാൻ എഡിറ്റർമാർക്ക് അനുവാദമുണ്ട്. എഐ ചാറ്റ്‌ബോട്ടുകൾ നൽകുന്ന വിവരങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത വേണമെന്നും വിക്കിപീഡിയ മുന്നറിയിപ്പ് നൽകുന്നു.
വിക്കിപീഡിയ തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ എഐ ഉപയോഗിക്കുന്നതിനെതിരെ കർശന നിലപാട് സ്വീകരിച്ചു. "ലേഖനങ്ങൾ തയ്യാറാക്കുന്നതിനോ നിലവിലുള്ളവ പരിഷ്കരിക്കുന്നതിനോ ലാർജ് ലാംഗ്വേജ് മോഡലുകൾ (LLMs) ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു" എന്ന് വിക്കിപീഡിയ പുതുക്കിയ കണ്ടന്റ് പോളിസിയിൽ വ്യക്തമാക്കി. ചാറ്റ്ജിപിടി (ChatGPT), ജെമിനി (Gemini), ക്ലോഡ് (Claude), ഡീപ്സീക്ക് (DeepSeek) തുടങ്ങിയ എഐ ചാറ്റ്‌ബോട്ടുകൾ ഉപയോഗിക്കുന്നത് വിക്കിപീഡിയയുടെ അടിസ്ഥാന നയങ്ങളുടെ ലംഘനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വിവരങ്ങളുടെ ആധികാരികതയും നിഷ്പക്ഷതയുമാണ് പ്രധാന വെല്ലുവിളിയായി വിക്കിപീഡിയ കാണുന്നത്. എഐ തയ്യാറാക്കുന്ന ഉള്ളടക്കം പലപ്പോഴും യഥാർത്ഥ അർത്ഥത്തിൽ മാറ്റം വരുത്താനോ തെറ്റായ വിവരങ്ങൾ (Hallucinations) നൽകാനോ സാധ്യതയുണ്ട്. ലേഖനങ്ങളുടെ ഗുണനിലവാരത്തിനും കൃത്യതയ്ക്കും വലിയ പ്രാധാന്യം നൽകുന്നതിനാലാണ് വിക്കിപീഡിയ ഇത്തരമൊരു തീരുമാനമെടുത്തത്.
എങ്കിലും എഡിറ്റർമാർക്കായി രണ്ട് പ്രധാന ഇളവുകൾ വിക്കിപീഡിയ അനുവദിച്ചിട്ടുണ്ട്. ആദ്യത്തേത്, തങ്ങൾ എഴുതിയ ലേഖനങ്ങളിലെ അക്ഷരത്തെറ്റുകളോ വ്യാകരണ പിശകുകളോ തിരുത്താൻ (Copyedits) എഐ ടൂളുകളുടെ സഹായം തേടാം. എന്നാൽ എഐ സ്വന്തമായി പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കാൻ പാടില്ലെന്നും വിവരങ്ങൾ പേജിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് കൃത്യമായി പരിശോധിക്കണമെന്നും വിക്കിപീഡിയ നിർദ്ദേശിക്കുന്നു.
രണ്ടാമതായി, മറ്റ് ഭാഷകളിലുള്ള ലേഖനങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ എഐ ചാറ്റ്‌ബോട്ടുകൾ ഉപയോഗിക്കാം. പക്ഷേ ഇത്തരം വിവർത്തനങ്ങൾ 'ഓട്ടോമാറ്റിക്കലി ട്രാൻസ്ലേറ്റഡ്' (Automatically translated) എന്ന് പ്രത്യേകം അടയാളപ്പെടുത്തണം. മനുഷ്യസഹായത്തോടെയുള്ള കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇവ ലേഖനങ്ങളിൽ ഉൾപ്പെടുത്താൻ അനുവാദമുള്ളൂ.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച പോസ്റ്റുകൾ കൊണ്ട് നിറയുന്ന സാഹചര്യത്തിലാണ് വിക്കിപീഡിയയുടെ ഈ നിർണ്ണായക നീക്കം. മനുഷ്യർ നേരിട്ട് തയ്യാറാക്കുന്ന ഉള്ളടക്കങ്ങൾക്ക് പകരം എഐ കടന്നുവരുന്നതും, അവ നൽകുന്ന വിവരങ്ങളുടെ ആധികാരികതയും വലിയ ആശങ്കകൾക്ക് കാരണമാകുന്നുണ്ട്.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹59,909
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
New Uncharted Game Reportedly in Development at Naughty Dog, Launch Planned After Intergalactic
Airbnb’s New Fall Update Adds Travel Map, AI Search, Social Features and More