ഇനി നിങ്ങളുടെ മെഡിക്കൽ വിവരങ്ങൾ വിശകലനം ചെയ്ത് കൃത്യമായ നിർദ്ദേശങ്ങളും ജീവിതശൈലി പ്ലാനുകളും എഐ നൽകും.
Photo Credit: OpenAI
ആപ്പിൾ ഹെൽത്തുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ഓപ്പൺഎഐയുടെ പുതിയ 'ചാറ്റ്ജിപിടി ഹെൽത്ത്' ഫീച്ചർ
സാം ആൾട്ട്മാന്റെ നേതൃത്വത്തിലുള്ള പ്രമുഖ എഐ കമ്പനിയായ ഓപ്പൺഎഐ (OpenAI), ഉപയോക്താക്കൾക്കായി 'ചാറ്റ്ജിപിടി ഹെൽത്ത്' (ChatGPT Health) സംവിധാനം ഔദ്യോഗികമായി പുറത്തിറക്കി. തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കിയിരുന്ന ഈ സവിശേഷത, ഇപ്പോൾ യുഎസിലെ 18 വയസ്സിന് മുകളിലുള്ള എല്ലാ ഫ്രീ, പെയ്ഡ് ഉപയോക്താക്കൾക്കുമായി (General Availability) ലഭ്യമാക്കിയിട്ടുണ്ട്. വെബ് പ്ലാറ്റ്‌ഫോമിലും ഐഒഎസ് (iOS) ആപ്പിലും ഈ സേവനം ലഭ്യമാണ്.
ഉപയോക്താക്കളുടെ വ്യക്തിഗത ആരോഗ്യ വിവരങ്ങൾ വിശകലനം ചെയ്ത് അവർക്ക് ഏറ്റവും അനുയോജ്യമായ മറുപടികളും നിർദ്ദേശങ്ങളും നൽകുകയാണ് ഈ പുതിയ ഫീച്ചറിന്റെ ലക്ഷ്യം. ഇതിനായി ഉപയോക്താക്കൾക്ക് അവരുടെ ആപ്പിൾ ഹെൽത്ത് (Apple Health) ആപ്പും, വൺ മെഡിക്കൽ (One Medical), ഫംഗ്ഷൻ ഹെൽത്ത് (Function Health) തുടങ്ങിയ ആശുപത്രി ശൃംഖലകളിൽ നിന്നുള്ള മെഡിക്കൽ റെക്കോർഡുകളും ചാറ്റ്ജിപിറ്റിയുമായി സുരക്ഷിതമായി ബന്ധിപ്പിക്കാൻ സാധിക്കും.
ചാറ്റ്ജിപിടി ഹെൽത്തുമായി മെഡിക്കൽ റെക്കോർഡുകൾ ലിങ്ക് ചെയ്യുന്നതോടെ, ഉപയോക്താവ് കഴിക്കുന്ന മരുന്നുകൾ, ലാബ് പരിശോധനാ ഫലങ്ങൾ, സമീപകാലത്തെ ആശുപത്രി സന്ദർശനങ്ങൾ, ഉറക്കത്തിന്റെ പാറ്റേൺ, വ്യക്തിഗത ആരോഗ്യ ലക്ഷ്യങ്ങൾ എന്നിവ അടിസ്ഥാനമാക്കി കൂടുതൽ കൃത്യതയുള്ള മറുപടികൾ നൽകാൻ എഐക്ക് സാധിക്കും.
ഭക്ഷണ ശീലങ്ങൾ: ഒരു റെസ്റ്റോറന്റ് തിരഞ്ഞെടുക്കുമ്പോൾ ഉപയോക്താവിന്റെ പ്രത്യേക ഭക്ഷണ നിയന്ത്രണങ്ങൾ (Dietary restrictions) പരിഗണിക്കാൻ ചാറ്റ്ജിപിറ്റിക്ക് കഴിയും.
വ്യായാമ നിർദ്ദേശങ്ങൾ: ശാരീരിക അസ്വസ്ഥതകളോ പരിക്കുകളോ ഉള്ള സാഹചര്യങ്ങളിൽ അതിനനുസരിച്ചുള്ള ലളിതമായ വ്യായാമങ്ങളോ വാരാന്ത്യ പ്രവർത്തനങ്ങളോ നിർദ്ദേശിക്കാൻ ഇതിന് സാധിക്കും.
ഡാറ്റ മാനേജ്‌മെന്റ്: സ്വന്തം ഹെൽത്ത് ഡാറ്റ പരിശോധിക്കാനും, ട്രെൻഡുകൾ നിരീക്ഷിക്കാനും, മുൻകാല ആരോഗ്യ സംഭാഷണങ്ങൾ എളുപ്പത്തിൽ വീണ്ടെടുക്കാനും ഇതിൽ സൗകര്യമുണ്ട്.
ആരോഗ്യപരമായ ചോദ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ എഐയുടെ കൃത്യതയും സുരക്ഷയും വിലയിരുത്തുന്ന 'ഹെൽത്ത്ബെഞ്ച് പ്രൊഫഷണൽ' (HealthBench Professional) പരിശോധനയിൽ, ഓപ്പൺഎഐയുടെ പുതിയ GPT-5.6 Sol മോഡൽ മികച്ച നേട്ടം കൈവരിച്ചു. മുൻ മോഡലുകളായ GPT-5.5 Instant, GPT-4o എന്നിവയേക്കാൾ ഉയർന്ന സ്കോറാണ് ഈ പുതിയ മോഡൽ സ്വന്തമാക്കിയത്.
നിലവിൽ ഓരോ ആഴ്ചയും 30 കോടിയിലധികം (300 Million) ആരോഗ്യസംബന്ധമായ ചോദ്യങ്ങളാണ് ചാറ്റ്ജിപിറ്റിയിൽ എത്തുന്നത്. സങ്കീർണ്ണമായ ലാബ് റിപ്പോർട്ടുകൾ ലളിതമായി മനസ്സിലാക്കാനും, ഡോക്ടറെ കാണുന്നതിന് മുൻപ് തയ്യാറെടുപ്പുകൾ നടത്താനും, മികച്ച ജീവിതശൈലി പ്ലാൻ ചെയ്യാനുമാണ് ഉപയോക്താക്കൾ പ്രധാനമായും ചാറ്റ്ജിപിറ്റിയെ ആശ്രയിക്കുന്നത്.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹64,999
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Samsung Galaxy S27 Ultra Could Get New Image Processing for More Natural Photos: Leak