നെറ്റ്‌വർക്ക് കുറഞ്ഞ സ്ഥലങ്ങളിലും യാത്രകളിലും ഡിജിറ്റൽ ഇടപാടുകൾ സുഗമമാക്കാൻ ഇത് ഏറെ സഹായിക്കും.
Photo Credit: YouTube/ NPCI
ഓഫ്‌ലൈൻ സേവനം ലഭ്യമാക്കാൻ മർച്ചന്റ് പോസ് (PoS) കമ്പനികൾ ഇനി എൻപിസിഐയുടെ (NPCI) സർട്ടിഫിക്കേഷൻ നേടണം
ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ പണമിടപാടുകൾ നടത്താൻ സഹായിക്കുന്ന പുതിയ യുപിഐ (UPI) ഇന്ത്യ വികസിപ്പിച്ചുവരുന്നതായി റിപ്പോർട്ട്. നെറ്റ്‌വർക്ക് ലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും വിദൂര ഗ്രാമങ്ങളിലും ഡിജിറ്റൽ പേയ്‌മെന്റ് എളുപ്പമാക്കാൻ ഈ സംവിധാനം സഹായിക്കും. പുതിയ ഓഫ്‌ലൈൻ യുപിഐ സേവനം നൽകുന്നതിന് മർച്ചന്റ് പോയിന്റ്-ഓഫ്-സെയിൽ (PoS) കമ്പനികൾക്ക് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) സർട്ടിഫിക്കേഷൻ നിർബന്ധമായിരിക്കും.
ഉപയോക്താവിന്റെ ഫോണിലോ മർച്ചന്റ് പോസ് (PoS) മെഷീനിലോ ഇന്റർനെറ്റ് ലഭ്യമല്ലെങ്കിലും യുപിഐ പണമിടപാട് സാധ്യമാക്കുന്ന സാങ്കേതികവിദ്യ ഇന്ത്യ ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. വിഷയവുമായി ബന്ധപ്പെട്ട മൂന്ന് വ്യക്തികളെ ഉദ്ധരിച്ച് 'ബിസിനസ് സ്റ്റാൻഡേർഡ്' ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇത്തരം ഓഫ്‌ലൈൻ പേയ്‌മെന്റുകൾ പിന്തുണയ്ക്കുന്ന പോസ് ടെർമിനലുകൾക്ക് ഈ വർഷം അവസാനത്തോടെ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) സർട്ടിഫിക്കേഷൻ നൽകിത്തുടങ്ങും.
എൻ.എഫ്.സി (NFC) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ പുതിയ ഓഫ്‌ലൈൻ യുപിഐ സവിശേഷത പ്രവർത്തിക്കുന്നത്. ഈ സൗകര്യം ലഭ്യമാകുന്നതോടെ, എൻ.എഫ്.സി ഫോണുകൾ അനുയോജ്യമായ പേയ്‌മെന്റ് മെഷീനുകളിൽ ടാപ്പ് ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് എളുപ്പത്തിൽ പണമടയ്ക്കാം. തുടക്കത്തിൽ ഒരു തവണ പരമാവധി ₹2,000 വരെ മാത്രമേ ഓഫ്‌ലൈനായി അടയ്ക്കാൻ സാധിക്കൂ. നെറ്റ്‌വർക്ക് ഇല്ലാത്ത വിദൂര ഗ്രാമങ്ങൾ, വിമാന യാത്രകൾ, അണ്ടർഗ്രൗണ്ട് മെട്രോകൾ എന്നിവടങ്ങളിൽ പണമിടപാടുകൾ നടത്താൻ ഈ സംവിധാനം വളരെ പ്രയോജനപ്പെടും.
ഫോണിലെ യുപിഐ ലൈറ്റ് (UPI Lite) വാലറ്റ് അധിഷ്ഠിതമായാണ് പുതിയ ഓഫ്‌ലൈൻ സംവിധാനം പ്രവർത്തിക്കുകയെന്നാണ് വിവരം. ഇതിനായി ഇന്റർനെറ്റ് ലഭ്യതയുള്ള സമയത്ത് ഉപയോക്താക്കൾ വാലറ്റിലേക്ക് മുൻകൂട്ടി തുക ആഡ് ചെയ്തു വെക്കേണ്ടതുണ്ട്. പിന്നീട് പോസ് (PoS) ടെർമിനലുകളിൽ പണമടയ്ക്കുമ്പോൾ ഇന്റർനെറ്റ് കണക്ഷനോ യുപിഐ പിൻ (UPI PIN) നമ്പറോ ആവശ്യമായി വരില്ല; വാലറ്റിലെ ബാലൻസ് തുക ഉപയോഗിച്ച് നേരിട്ട് ഇടപാട് പൂർത്തിയാക്കാം.
"ഓഫ്‌ലൈൻ യുപിഐ പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് പോസ് (PoS) കമ്പനികൾക്ക് എൻപിസിഐയുടെ (NPCI) സർട്ടിഫിക്കേഷൻ നിർബന്ധമാണ്. സർട്ടിഫിക്കേഷൻ ലഭിച്ച ശേഷമേ അവർക്ക് ഇതിനാവശ്യമായ ആപ്ലിക്കേഷനുകൾ നിർമ്മിക്കാൻ സാധിക്കൂ," എന്ന് ഫിൻടെക് മേഖലയിലെ ഒരു പ്രതിനിധിയെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
എൻപിസിഐ സർട്ടിഫിക്കേഷൻ ലഭിച്ചതിനു ശേഷം, 'ടാപ്പ്-ടു-പേ' (tap-to-pay) സൗകര്യം ലഭ്യമാക്കുന്നതിനായി അംഗീകൃത പ്ലാറ്റ്‌ഫോമിൽ പുതിയ ആപ്ലിക്കേഷനുകളും സേവനങ്ങളും വികസിപ്പിച്ചെടുക്കാൻ മർച്ചന്റ് പോസ് (PoS) കമ്പനികൾക്ക് സാധിക്കും.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹64,999
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹37,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Samsung Galaxy S27 Ultra Could Get New Image Processing for More Natural Photos: Leak