ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2024 സെയിൽ ഇന്ത്യയിൽ പ്രൈം മെമ്പർഷിപ്പുള്ള അംഗങ്ങൾക്കായി സെപ്റ്റംബർ 26 നും, മറ്റെല്ലാവർക്കുമായി സെപ്തംബർ 27 നുമാണ് ആരംഭിച്ചത്. നിരവധി ഉൽപ്പന്നങ്ങൾക്ക് വലിയ കിഴിവുകൾ നൽകുന്ന ഓഫർ സെയിൽ നിലവിൽ തകൃതിയായി രാജ്യത്തുടനീളം നടക്കുകയാണ്. സ്‌മാർട്ട്‌ഫോണുകൾ, സ്‌മാർട്ട് വാച്ചുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ പോലുള്ള വ്യക്തിഗത ഗാഡ്‌ജെറ്റുകൾക്കും വീട്ടുപകരണങ്ങൾ, സ്‌മാർട്ട് ടിവികൾ എന്നിവ പോലുള്ള ഇനങ്ങളിലും നിങ്ങൾക്ക് മികച്ച ഡീലുകൾ നേടാനാകും. ഈ ഓഫർ സെയിലിൽ നിരവധി ഇനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. കൂടുതൽ ലാഭിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് മറ്റുള്ള ഓഫറുകളും ഉണ്ട്. ബാങ്ക് ഓഫറുകൾ, കൂപ്പൺ ഡിസ്കൗണ്ടുകൾ, നോ കോസ്റ്റ് EMI തുടങ്ങിയ സൗകര്യങ്ങളും ഇതിനൊപ്പം നിങ്ങൾക്ക് നേടാൻ കഴിയും. മികച്ച ഡീലുകൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കാൻ അവ ഇവിടെ പട്ടികപ്പെടുത്തുന്നു.
ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഡീലുകൾ, ക്യാഷ്ബാക്ക്, ഒരു ഉൽപ്പന്നത്തിൻ്റെ വില കുറയ്ക്കാനുള്ള കൂപ്പൺ ഡിസ്കൗണ്ടുകൾ എന്നിവ പോലുള്ള ആനുകൂല്യങ്ങളും പുറമെ ലഭിക്കും. ആമസോൺ സെയിലിൽ എസ്ബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും. ചില പേയ്‌മെൻ്റ് രീതികൾക്കൊപ്പം നോ-കോസ്റ്റ് EMI ഓപ്ഷനുകൾ ലഭ്യമാണ്. ഈ ഓഫറുകൾ നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനപ്പെടുത്തി നേടാനാകും. ചുവടെ സൂചിപ്പിച്ചിരിക്കുന്ന മികച്ച ഡീലുകളിൽ ഈ ആനുകൂല്യങ്ങളും ഉൾപ്പെടുന്നുണ്ട്.
വൺപ്ലസ് നോർദ് CE 4 ലൈറ്റ് 5G യഥാർത്ഥ വിലയായ 23999 രൂപയിൽ നിന്നും കുറഞ്ഞ് 19999 രൂപയായി. സാംസങ്ങ് ഗാലക്സി M35 5G യുടെ വില 24499 രൂപയിൽ നിന്നും കുറഞ്ഞ് 14999 രൂപയായി.
അസൂസ് TUF ഗെയിമിംഗ് A15 ലാപ്‌ടോപ്പ് 83990 രൂപയായിരുന്നത് 60990 രൂപയിലെത്തി. അതുപോലെ, ഹോണർ മാജിക് X16 Pro വില്പനയ്‌ക്കെത്തുന്നത് രൂപ 50999 രൂപക്കാണ്. 84999 രൂപയായിരുന്നു മുൻവില.
ടാബ്‌ലെറ്റ് വിഭാഗത്തിൽ ഷവോമി പാഡ് 6 ൻ്റെ വില 41999 രൂപയിൽ നിന്നും കുറഞ്ഞ് 22999 രൂപയിലെത്തി. വൺപ്ലസ് പാഡ് ഗോ 19999 രൂപയുണ്ടായിരുന്നത് 17999 രൂപയായി.
റെഡ്മി വാച്ച് 5 ലൈറ്റ് 6999 രൂപയുണ്ടായിരുന്നത് 3299 രൂപയിൽ എത്തി. നോയ്‌സ് പൾസ് 2 മാക്‌സിന് 5999 രൂപയിൽ നിന്നും കുറഞ്ഞ് 1099 രൂപയായി.
129900 രൂപയുണ്ടായിരുന്ന സോണി ബ്രാവിയ 55 ഇഞ്ച് ടിവിക്ക് 65989 രൂപയായി. സാംസങ് 43 ഇഞ്ച് ടിവി 49900 രൂപയിൽ നിന്നും കുറഞ്ഞ് 29490 രൂപയായി.
ബോട്ട് നിർവാണ സ്‌പേസ് ഹെഡ്‌ഫോണുകൾ 7990 രൂപയിൽ നിന്നും കുറഞ്ഞ് 1898 രൂപക്കു ലഭിക്കും. 10999 രൂപയായിരുന്ന JBL ഫ്ലിപ്പ് 5 സ്പീക്കറിന് 10999 രൂപയിൽ നിന്നും കുറഞ്ഞ് 5499 രൂപയായി.
ഗോദ്‌റെജ് 1 ടൺ എസി 42900 രൂപയിൽ നിന്നും കുറഞ്ഞ് 27990 രൂപക്കു സ്വന്തമാക്കാം. ഹെയർ ഡബിൾ ഡോർ റഫ്രിജറേറ്ററിന് 36990 രൂപയിൽ നിന്ന് 23990 രൂപയായും IFB ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീന് 29900 രൂപയിൽ നിന്നും 21490 രൂപയായും കുറഞ്ഞു.
പരസ്യം
പരസ്യം