വീട്ടുപകരണങ്ങൾ 65 ശതമാനം വരെ വിലക്കുറവിൽ; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലാഭമഴ

വീട്ടുപകരണങ്ങൾക്ക് വമ്പൻ ഓഫറുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025

വീട്ടുപകരണങ്ങൾ 65 ശതമാനം വരെ വിലക്കുറവിൽ; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ലാഭമഴ

Photo Credit: Samsung

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025, ഒന്നിലധികം ബ്രാൻഡുകളിൽ നിന്നുള്ള വീട്ടുപകരണ ഉപകരണങ്ങൾക്ക് ഡീലുകൾ നൽകുന്നു

ഹൈലൈറ്റ്സ്
  • ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ആരംഭിച്ചത് സെപ്തംബർ 23-നാണ്
  • SBI കാർഡ് ഉടമകൾക്ക് 10% വരെ ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും
  • തെരഞ്ഞെടുത്ത പ്രൊഡക്റ്റുകൾക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും
പരസ്യം

വിലക്കുറവിൻ്റെ ഓൺലൈൻ ഉത്സവമായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 സെപ്റ്റംബർ 23 മുതൽ എല്ലാ ഉപയോക്താക്കൾക്കുമായി ആരംഭിച്ചു. ദസറ, ദീപാവലി ഉത്സവ സീസണു മുൻപായി നടക്കുന്ന ഈ ഓഫർ ഫെസ്റ്റിവൽ വീട്ടുപകരണങ്ങൾ വാങ്ങാനും അപ്‌ഗ്രേഡ് ചെയ്യാനും ഏറ്റവും നല്ല സമയമാണ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വിവിധ തരം ഉപകരണങ്ങൾ വലിയ വിലക്കിഴിവിൽ ലഭ്യമാണ്. വാഷിംഗ് മെഷീനുകൾ, ഡിഷ്‌വാഷറുകൾ, റഫ്രിജറേറ്ററുകൾ, മൈക്രോവേവ് ഓവനുകൾ, എയർ കണ്ടീഷണറുകൾ, ചിമ്മിനികൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയിലെല്ലാം ഉപഭോക്താക്കൾക്ക് മികച്ച ഡീലുകൾ കണ്ടെത്താൻ കഴിയും. മികച്ച ബ്രാൻഡുകളുടെ ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്കു വാങ്ങാൻ ഇതൊരു സുവർണാവസരമാണ്. സാംസങ്, എൽജി, ഗോദ്‌റെജ്, ഹെയർ, ഹിറ്റാച്ചി, ബോഷ് തുടങ്ങിയ പ്രശസ്ത ബ്രാൻഡുകൾ വിൽപ്പനയുടെ ഭാഗമാണ്. ഡിസ്കൗണ്ടുകൾക്കു പുറമെ ബാങ്ക് ഓഫറുകൾ ഉപയോഗിച്ചു കൂടുതൽ ലാഭം ഉണ്ടാക്കാനും കഴിയും. ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട്, ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ തുടങ്ങിയവയിലുള്ള ഓഫറുകളെല്ലാം ഷോപ്പർമാർക്ക് നേടിയെടുക്കാം.

കൂടുതൽ ലാഭം ബാങ്ക് ഓഫറുകളിലൂടെയും:

വീട്ടുപകരണങ്ങളിൽ വലിയ ലാഭവുമായാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 എത്തുന്നത്. 65 ശതമാനം വരെ വിലക്കുറവ് ഷോപ്പർമാർക്ക് സ്വന്തമാക്കാം. കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള നല്ലൊരു അവസരമാണിത്. ഇതിനു പുറമെ മറ്റു ചില വഴികളിലൂടെയും കൂടുതൽ ലാഭമുണ്ടാക്കാൻ കഴിയും.

നിങ്ങൾ ഒരു എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ, നിങ്ങളുടെ വാങ്ങലിൽ 10 ശതമാനം അധിക കിഴിവ് ലഭിക്കും. ഡിസ്കൗണ്ടിനു പുറമെയാണ് ഈ വിലക്കിഴിവ്. ഒറ്റയടിക്കു മുഴുവൻ തുകയും നൽകി സാധനം സ്വന്തമാക്കാൻ ആഗ്രഹമില്ലാത്ത ആളുകൾക്ക്, ആമസോൺ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. ഇതുപയോഗിച്ച്, അധിക പലിശ നൽകാതെ 24 മാസം വരെയുള്ള നിങ്ങൾക്ക് പണമടയ്ക്കാം.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ വീട്ടുപകരണങ്ങൾക്കുള്ള മികച്ച ഡീലുകൾ:

യഥാർത്ഥ വില 50,990 രൂപയുള്ള, 9 കിലോ കപ്പാസിയുള്ള ഫ്രണ്ട്-ലോഡിംഗ് വാഷിംഗ് മെഷീൻ സാംസങ് 28,240 രൂപയ്ക്ക് വാഗ്ദാനം ചെയ്യുന്നു. 9 കിലോഗ്രാം ശേഷിയുള്ള എൽജിയുടെ ഫ്രണ്ട്-ലോഡിംഗ് വാഷിംഗ് മെഷീൻ 52,990 രൂപയ്ക്ക് പകരം 27,740 രൂപയ്ക്കും ലഭ്യമാണ്. ടോപ്പ്-ലോഡിംഗ് ഓപ്ഷനുകളാണു വേണ്ടതെങ്കിൽ ഗോദ്‌റെജിൻ്റെ 8 കിലോഗ്രാം വാഷിംഗ് മെഷീൻ 14,240 രൂപയ്ക്ക് ലഭ്യമാകും. 34,000 രൂപയായിരുന്നു ഇതിൻ്റെ സാധാരണ വില.

റഫ്രിജറേറ്ററുകൾ എടുത്തു നോക്കിയാൽ, 1,22,899 രൂപ സാധാരണ വിലയുള്ള എൽജിയുടെ ഡബിൾ ഡോർ 655 ലിറ്റർ മോഡലിന് ഇപ്പോൾ 58,240 രൂപയായി കുറഞ്ഞിട്ടുണ്ട്. അതേസമയം 1,21,000 രൂപ വിലയുണ്ടായിരുന്ന, 653 ലിറ്റർ ശേഷിയുള്ള സാംസങ്ങിന്റെ AI സ്മാർട്ട് റഫ്രിജറേറ്ററിന് 60,240 രൂപയായി. ഹയറിന്റെ 596L ഡബിൾ ഡോർ റഫ്രിജറേറ്റർ 1,21,890 രൂപയിൽ നിന്ന് കുറഞ്ഞ് 50,240 രൂപയ്ക്കു ലഭ്യമാണ്.

സെയിലിലെ മറ്റ് വീട്ടുപകരണങ്ങളിൽ ഹിറ്റാച്ചിയുടെ 1.5 ടൺ സ്പ്ലിറ്റ് എസി ഉൾപ്പെടുന്നു, യഥാർത്ഥത്തിൽ 63,850 രൂപ വിലയുള്ള ഇത് 25,950 രൂപയ്ക്ക് ലഭ്യമാണ്. 52,990 രൂപ വിലയുള്ള ബോഷ് ഡിഷ് വാഷറിന് 35,500 രൂപയായി. എൽജിയുടെ 28L കൺവെക്ഷൻ ഓവന്റെ വില 16,990 രൂപയിൽ നിന്ന് 12,730 രൂപയായും കുറഞ്ഞിട്ടുണ്ട്. അടുക്കള വെന്റിലേഷനായുള്ള, എലിക്ക 60cm ഫിൽട്ടർലെസ് ചിമ്മിനി 28,990 രൂപയിൽ നിന്ന് കുറഞ്ഞ് 12,490 രൂപയ്ക്ക് ലഭ്യമാണ്.

അനുബന്ധ വാർത്തകൾ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്പും 7,300mAh ബാറ്ററിയും; വൺപ്ലസ് 15 ഇന്ത്യൻ വിപണിയിലെത്തി
  2. 200 മെഗാപിക്സൽ പ്രൈമറി സെൻസർ; സാംസങ്ങ് ഗാലക്സി S26 സീരീസ് ഫോണുകളുടെ ക്യാമറ സവിശേഷതകൾ പുറത്ത്
  3. വെറും 7,299 രൂപയ്ക്കൊരു ഗംഭീര ഫോൺ; ഐടെൽ A90 ലിമിറ്റഡ് എഡിഷൻ 128 GB മോഡൽ ഇന്ത്യൻ വിപണിയിലെത്തി
  4. ഫ്ലാഗ്ഷിപ്പ് ഫോൺ താങ്ങാനാവുന്ന വിലയിൽ; പോക്കോ F8 അൾട്രാ ലോഞ്ചിങ്ങിന് ഒരുങ്ങുന്നു
  5. വിപണി കീഴടക്കാൻ ഓപ്പോ റെനോ 15 സീരീസ് വരുന്നു; ഇന്ത്യയിലെ ലോഞ്ച് തീയ്യതി, വില വിവരങ്ങൾ എന്നിവ പുറത്ത്
  6. ഒരു രൂപ സർവീസ് ചാർജില്ലാതെ ഐക്യൂ ഫോണുകൾ അറ്റകുറ്റപ്പണി നടത്താം; സർവീസ് ഡേ പ്രഖ്യാപിച്ച് ഐക്യൂ
  7. ഏറ്റവും ഭാരമേറിയ ഐഫോൺ വരുന്നു; ഐഫോൺ 17 പ്രോ മാക്സിനേക്കാൾ വലിപ്പം ഐഫോൺ 18 പ്രോ മാക്സിനുണ്ടായേക്കും
  8. ഡിസ്പ്ലേയുടെ കാര്യത്തിൽ വൺപ്ലസ് വേറെ ലെവലിലേക്ക്; 240Hz ഡൈനാമിക് റിഫ്രഷ് റേറ്റ് സ്ക്രീനുമായി വൺപ്ലസ് 16 എത്തിയേക്കും
  9. സീസ് ബാക്ക്ഡ് ക്യാമറയും ടെലിഫോട്ടോ എക്സ്റ്റൻഡർ കിറ്റും; ഇന്ത്യയിൽ മാസ് എൻട്രി നടത്താൻ വിവോ X300 സീരീസ്
  10. 8,000mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്പും; റിയൽമി നിയോ 8-ൻ്റെ സവിശേഷതകൾ അറിയാം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »