ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഷവോമി 17ടി ഇന്ത്യയിലേക്ക്

ഷവോമി 17ടിയിൽ ലൈക്ക സംവിധാനത്തോടെയുള്ള റിയർ ക്യാമറ സജ്ജീകരണമുണ്ടാകുമെന്ന് കമ്പനി സൂചന നൽകുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഷവോമി 17ടി ഇന്ത്യയിലേക്ക്

Photo Credit: Xiaomi

ഷവോമി 15ടി-ക്ക് പകരക്കാരനായാണ് ഷവോമി 17ടി എത്തുന്നത്.

ഹൈലൈറ്റ്സ്
  • ഷവോമി 17ടിയിൽ മീഡിയടെക് ചിപ്‌സെറ്റ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ
  • ഷവോമി 17ടിയിൽ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമുണ്ടാകും
  • ഷവോമി 17ടി മെയ് 28-ന് ആഗോള വിപണിയിൽ പുറത്തിറങ്ങും
പരസ്യം

ഷവോമി 17ടി അടുത്ത മാസം ആദ്യം ഇന്ത്യയിൽ പുറത്തിറക്കുമെന്ന് കമ്പനി വെള്ളിയാഴ്ച അറിയിച്ചു. 2022 ജനുവരിയിൽ ഷവോമി 11ടി പ്രോ പുറത്തിറങ്ങിയതിന് ശേഷം ഈ ടി സീരീസ് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്. മെയ് 28-ന് തിരഞ്ഞെടുത്ത ആഗോള വിപണികളിൽ ഷവോമി 17ടി സീരീസ് പുറത്തിറക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. രണ്ട് മോഡലുകൾ ഉൾപ്പെടുന്നതാണ് ഈ സീരീസ്. ഫോണിന്റെ സവിശേഷതകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8000 സീരീസ് ചിപ്‌സെറ്റായിരിക്കും ഇതിലുണ്ടാകുക. കൂടാതെ 6500എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജൂൺ 4-ന് ഷവോമി 17ടി ഇന്ത്യയിൽ എത്തും

ഷവോമി 17ടി ജൂൺ 4-ന് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് കമ്പനി വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഈ സീരീസ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. ടി സീരീസ് ഫോൺ എത്തുന്നു എന്ന സൂചനകൾ കമ്പനി നേരത്തെ നൽകിയിരുന്നു.

മെയ് 28-ന് ആഗോള വിപണിയിൽ എത്തിയതിന് ശേഷമാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ലൈക്ക സംവിധാനത്തോടെയുള്ള ട്രിപ്പിൾ റിയർ ക്യാമറയും സ്ക്വയർ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളും ഫോണിന്റെ പ്രത്യേകതയാണ്.

ആഗോളതലത്തിൽ ഷവോമി 17ടി, ഷവോമി 17ടി പ്രോ എന്നീ മോഡലുകൾ അവതരിപ്പിക്കുമെങ്കിലും പ്രോ മോഡൽ ഇന്ത്യയിൽ ഉണ്ടാകില്ലെന്നാണ് സൂചന.

ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8500 അൾട്രാ ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 3.4 ജിഗാഹെർട്സ് വേഗതയും 6500 എംഎഎച്ച് ബാറ്ററിയും ഫോണിനുണ്ടാകും. 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ലഭ്യമാണ്.

50 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും ടെലിഫോട്ടോ ക്യാമറയും 12 മെഗാപിക്സലിന്റെ അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുന്നതാണ് ക്യാമറ സംവിധാനം. 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്.

അമേരിക്കയിൽ 780 മുതൽ 800 ഡോളർ വരെയും ഇന്ത്യയിൽ 69,000 രൂപ മുതൽ 72,000 രൂപ വരെയും ആയിരിക്കും ഈ ഫോണിന്റെ വിലയെന്നാണ് റിപ്പോർട്ടുകൾ.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ
#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഗൂഗിൾ പിക്സൽ 11 സീരീസ് വിപണിയിൽ: 'HiLight' ഫീച്ചറും ടെൻസർ G6 പ്രൊസസറുമായി 3 പുതിയ മോഡലുകൾ!
  2. ഗൂഗിൾ പിക്സൽ 11 പ്രോ ഫോൾഡ് ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും പ്രധാന സവിശേഷതകളും അറിയാം
  3. ഹെൽത്ത് ഗാർഡിയൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ വാച്ച് 5 എത്തി; അറിയേണ്ടതെല്ലാം
  4. ആപ്പിൾ എയർടാഗിന് ബദലായി ഗൂഗിൾ പിക്സൽ ടാഗ്: അറിയേണ്ടതെല്ലാം
  5. ആകർഷകമായ ലോഞ്ച് ഓഫറുകളോടെ ഗൂഗിൾ പിക്സൽ 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു
  6. ഐഫോൺ 17-നെ വെല്ലാൻ പിക്‌സൽ 11-ൽ ഗൂഗിൾ കൊണ്ടുവന്ന ആരും പറയാത്ത ആ മാറ്റം!
  7. വിപണിയെ ഞെട്ടിച്ച് വിവോ! Vivo X300 FE-യുടെ വില കുത്തനെ കൂട്ടി
  8. ആമസോൺ സെയിലിന് ഇന്ന് രാത്രിയോടെ തിരശ്ശീല വീഴും: പ്രീമിയം ഫോണുകൾക്ക് മികച്ച വിലക്കുറവ്
  9. ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026: പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ്
  10. ഇനി യൂട്യൂബിൽ നിന്ന് പണം ഉണ്ടാക്കാൻ ഇത് നിർബന്ധം! 2018-ന് ശേഷമുള്ള ഏറ്റവും വലിയ മാറ്റങ്ങൾ
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »