പ്രീമിയം ഹെഡ്ഫോണുകൾക്ക് വമ്പൻ വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ
Photo Credit: Sony
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025, താരതമ്യേന കുറഞ്ഞ വിലയ്ക്ക് സോണി WH-1000XM5 വാഗ്ദാനം ചെയ്യുന്നു
നിരവധി മികച്ച ബ്രാൻഡുകളുടെയും മറ്റും ഉൽപന്നങ്ങൾ വലിയ വിലക്കിഴിവിൽ ലഭ്യമാകുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 സെപ്തംബർ 23 മുതൽ ആരംഭിച്ചു കഴിഞ്ഞു. ഇലക്ട്രോണിക്സ്, ഹോം ഗാഡ്‌ജെറ്റുകൾ എന്നിവയിൽ വലിയ ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന ഈ ഫെസ്റ്റിവൽ സെയിലിനിടെ സ്മാർട്ട് ടിവികൾ, സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകൾ, ലാപ്‌ടോപ്പുകൾ, പിസികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങുമ്പോൾ വലിയ വിലക്കിഴിവു സ്വന്തമാക്കാൻ ഷോപ്പർമാർക്ക് അവസരമുണ്ട്. റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയവയും പ്രത്യേക വിലയിൽ ലഭ്യമാണ്. ഇതോടൊപ്പം, സോണി, ബോസ്, സ്‌കൾകാൻഡി തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള പ്രീമിയം ഹെഡ്‌ഫോണുകളിലും ആമസോൺ ആകർഷകമായ ഡീലുകൾ നൽകുന്നു. പുതിയ ഇയർഫോൺ വാങ്ങാനോ നിലവിലുള്ളത് അപ്ഗ്രേഡ് ചെയ്യാനോ ആഗ്രഹിക്കുന്നവർക്ക് നിരവധി ഓവർ-ദി-ഇയർ ഹെഡ്‌ഫോണുകൾ കുറഞ്ഞ വിലയിൽ ലഭ്യമാണ്. സെയിലിലെ വിലക്കുറവിനു പുറമെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചു വാങ്ങുന്നവർക്ക് 10 ശതമാനം ഇൻസ്റ്റ്ൻ്റ് ഡിസ്കൗണ്ട് വഴിയും അധികലാഭം കണ്ടെത്താം.
നിങ്ങൾ 25,000 രൂപയോളം ബജറ്റിൽ പുതിയ ഓവർ-ദി-ഇയർ ഹെഡ്‌ഫോൺ വാങ്ങാനോ പഴയവ അപ്‌ഗ്രേഡ് ചെയ്യാനോ പദ്ധതിയിടുന്നുണ്ടെങ്കിൽ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 ഏറ്റവും നല്ല സമയമാണ്. നിങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന ഡിസ്കൗണ്ട് കൂടാതെ, എസ്‌ബിഐ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് അല്ലെങ്കിൽ എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ വഴി പ്രൊഡക്റ്റുകളുടെ പണമടച്ചാൽ 10 ശതമാനം ഇൻസ്റ്റൻ്റ് ഡിസ്കൗണ്ട് ലഭിക്കും.
കൂടുതൽ ലാഭമുണ്ടാക്കണമെങ്കിൽ കൂപ്പൺ ഡിസ്‌കൗണ്ടുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ, പലിശരഹിത ഇഎംഐ ഓപ്ഷനുകൾ, തിരഞ്ഞെടുത്ത ഹെഡ്‌ഫോണുകളിലുള്ള എക്‌സ്‌ചേഞ്ച് ബോണസുകൾ എന്നിവയും നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.
സോണി, സെൻഹൈസർ, ബോസ്, സ്‌കൾകാൻഡി തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ നിന്നുള്ള പ്രീമിയം ഓവർ-ദി-ഇയർ ഹെഡ്‌ഫോണുകൾ മികച്ച ഓഫറുകളിൽ ലഭ്യമാണ്. ചില ഹെഡ്ഫോണുകൾ സാധാരണ വിലയുടെ പകുതി വിലയ്ക്കാണ് ആമസോൺ സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025 സമയത്ത് നിരവധി പ്രീമിയം ഓവർ-ദി-ഇയർ ഹെഡ്‌ഫോണുകൾ മികച്ച ഡിസ്കൗണ്ടിൽ ലഭ്യമാണ്. മികച്ചൊരു ഹെഡ്ഫോൺ സ്വന്തമാക്കാൻ ആഗ്രഹമുള്ള സംഗീതപ്രേമികൾക്ക് സെയിലിലെ ഏറ്റവും മികച്ച ഡീലുകൾ അറിയാം
സാധാരണ 34,990 രൂപ വിലയുള്ള സോണി WH-1000XM5 ഇപ്പോൾ 22,489 രൂപയ്ക്കാണു വിൽക്കുന്നത്. ഈ മോഡലിൻ്റെ മുൻഗാമിയായ സോണി WH-1000XM4-ന്, യഥാർത്ഥത്തിൽ 29,990 രൂപയായിരുന്നു. ഇതു സെയിലിൽ 19,980 രൂപയ്ക്ക് ലഭ്യമാണ്. നിരവധി പേരുടെ ഇഷ്ടപ്പെട്ട ബ്രാൻഡായ ബോസിനും ഓഫറുകൾ ഉണ്ട്. 35,900 രൂപയിൽ ലിസ്റ്റുചെയ്തിരുന്ന ബോസ് ക്വയറ്റ്കംഫോർട്ട് അൾട്ര ഇപ്പോൾ 21,990 രൂപയ്ക്ക് ലഭ്യമാണ്.
ശക്തമായ ബാസ് ഇഷ്ടപ്പെടുന്നവർക്ക്, 49,999 രൂപ യഥാർത്ഥ വിലയുള്ള സ്കൾകാൻഡി ക്രഷർ ANC 2 വെറും 14,999 രൂപയ്ക്ക് സ്വന്തമാക്കാം. 34,990 രൂപ വിലയുള്ള സെൻഹൈസർ മൊമെന്റം 4, സെയിലിൽ 17,990 രൂപയ്ക്ക് ലഭ്യമാണ്. സാധാരണയായി 39,990 രൂപ വിലയുള്ള സെൻഹൈസർ HD 600-ൻ്റെ വില ഇപ്പോൾ 19,990 രൂപയായി കുറഞ്ഞു. ഇതിനു പുറമെ 48,700 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്ന EPOS അഡാപ്റ്റ് 660 എന്ന ഹെഡ്ഫോൺ നിങ്ങൾക്ക് 19,999 രൂപയ്ക്കും സ്വന്തമാക്കാം.
പരസ്യം
പരസ്യം