സാംസങ്ങിൻ്റെ രണ്ടു ടാബ്‌ലറ്റുകൾ ഇന്ത്യയിലെത്തി
സാംസങ് ഗാലക്‌സി ടാബ് S10 FE-യിൽ 1440x2304 പിക്‌സൽ റെസല്യൂഷനുള്ള 10.9 ഇഞ്ച് TFT LCD സ്‌ക്രീനാണുള്ളത്. മികച്ച ദൃശ്യപരതയ്ക്കായി 90Hz റിഫ്രഷ് റേറ്റ്, 800 നിറ്റ്‌സ് ബ്രൈറ്റ്‌നെസ്, വിഷൻ ബൂസ്റ്റർ എന്നിവ ഇതിലുണ്ട്. ഗാലക്‌സി ടാബ് S10 FE+ ടാബിന് 13.1 ഇഞ്ച് ഡിസ്‌പ്ലേയുമുണ്ട്. രണ്ട് ടാബ്‌ലെറ്റുകളും എക്‌സിനോസ് 1580 പ്രോസസറിൽ പ്രവർത്തിക്കുന്നു, കൂടാതെ 12 ജിബി റാമും 256 ജിബി സ്റ്റോറേജും പിന്തുണയ്ക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് 2 ടിബി വരെ വികസിപ്പിക്കാൻ കഴിയും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയ വൺ യുഐ 7-ൽ ഇവ പ്രവർത്തിക്കുന്നു.