ഗാലക്സി ടാബ് മോഡലുകൾക്കായി സാംസങ്ങിൻ്റെ പുതിയ അപ്ഡേറ്റ് വരുന്നു; വൺ UI 8.5 തയ്യാറായി

വൺ Ul 8.5 അപ്ഡേറ്റ് സാംസങ്ങ് ഗാലക്സി ടാബുകളിലേക്കും; വിശദമായി അറിയാം

ഗാലക്സി ടാബ് മോഡലുകൾക്കായി സാംസങ്ങിൻ്റെ പുതിയ അപ്ഡേറ്റ് വരുന്നു; വൺ UI 8.5 തയ്യാറായി

വൺ യുഐ 8.5 അപ്‌ഡേറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗാലക്‌സി ഉപകരണങ്ങളുടെ നീണ്ട പട്ടിക അടുത്തിടെയുള്ള ഒരു ചോർച്ച വെളിപ്പെടുത്തി.

ഹൈലൈറ്റ്സ്
  • ഗാലക്സി ടാബ് S11 സീരീസ് വൺ Ul 8-മായാണ് ലോഞ്ച് ചെയ്തത്
  • വൺ Ul 8.5-ൻ്റെ സ്റ്റേബിൾ വേർഷൻ ലഭിക്കുന്ന ആദ്യത്തെ ഡിവൈസ് ഗാലക്സി ടാബ് S1
  • ഇന്ത്യ ഉൾപ്പെടെ നിരവധി വിപണികളിൽ ഈ അപ്ഡേറ്റ് ലഭ്യമാകും
പരസ്യം

സാംസങ്ങ് അടുത്തിടെ വൺ യുഐ 8.5 അപ്‌ഡേറ്റിനായുള്ള ടെസ്റ്റുകൾ വിപുലീകരിച്ചു. ഈ മാസം ആദ്യം, വൺ യുഐ 8.5 ബീറ്റ പ്രോഗ്രാം ചില പ്രദേശങ്ങളിൽ ആരംഭിച്ചിരുന്നു. എന്നാൽ ഇതു ഫ്ലാഗ്ഷിപ്പ് ഗാലക്‌സി S25 സ്മാർട്ട്‌ഫോൺ ലൈനപ്പിലേക്കു മാത്രമായി പരിമിതപ്പെടുത്തുകയാണ് ചെയ്തത്. ഇപ്പോൾ പുതിയ യൂസർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സാംസങ്ങ് തങ്ങളുടെ പുതിയ ഗാലക്‌സി ടാബ്‌ലെറ്റുകൾക്കായി വൺ യുഐ 8.5 ടെസ്റ്റ് ബിൽഡുകൾ പുറത്തിറക്കാൻ തുടങ്ങി എന്നാണ്. ഈ റിപ്പോർട്ടുകൾ പ്രകാരം, ഗാലക്‌സി ടാബ് S8 സീരീസും പുതിയ ഗാലക്‌സി ടാബ് S11 ലൈനപ്പും വൺ യുഐ 8.5 ബീറ്റ പതിപ്പുകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ടെസ്റ്റിങ്ങ് ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡിവൈസുകളുടെ എണ്ണം സാംസങ്ങ് ക്രമേണ വർദ്ധിപ്പിക്കുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. മിഡ്-പ്രീമിയം മോഡലുകളും ട്രയലിന്റെ ഭാഗമാണെന്നു വ്യക്തമാക്കി, വൺ യുഐ 8.5 ടെസ്റ്റ് ബിൽഡുകൾ ഈ ടാബ്‌ലെറ്റുകളുടെ ഫാൻ എഡിഷൻ (എഫ്ഇ) വേരിയന്റുകൾക്ക് ലഭ്യമായതും ഉപയോക്താക്കൾ ശ്രദ്ധിച്ചിട്ടുണ്ട്.

ഗാലക്സി ടാബ്‌ലറ്റുകൾക്കായി വൺ UI 8.5 ടെസ്റ്റിങ്ങ് ആരംഭിച്ച് സാംസങ്ങ്:

സാമൂഹ്യമാധ്യമമായ എക്സിലെ യൂസർ പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ, നിരവധി ഗാലക്‌സി ടാബ്‌ലെറ്റ് മോഡലുകൾക്കായുള്ള വൺ UI 8.5 അപ്‌ഡേറ്റിന്റെ ഇൻ്റേണൽ ടെസ്റ്റിങ്ങ് സാംസങ്ങ് ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഗാലക്‌സി ടാബ് S8 സീരീസിനായുള്ള സാംസങ്ങിന്റെ സെർവറുകളിൽ പുതിയ വൺ UI 8.5 ടെസ്റ്റ് ഫേംവെയർ പ്രത്യക്ഷപ്പെടുന്നത് ടിപ്‌സ്റ്ററായ ആൽഫറ്റുർക്ക് (@Alfaturk16) ശ്രദ്ധിച്ചു. സ്‌പോട്ട് ചെയ്ത ബിൽഡ് നമ്പറുകളിൽ X900XXU9EYL1, X900OXM9EYL1 എന്നിവ ഉൾപ്പെടുന്നു. ഇന്ത്യ, യൂറോപ്പ്, ദക്ഷിണ കൊറിയ, തുർക്കി തുടങ്ങിയ ഒന്നിലധികം പ്രദേശങ്ങളിൽ ഈ ടെസ്റ്റ് ബിൽഡുകൾ കണ്ടു, ഇത് പല പ്രദേശങ്ങളിലും ടെസ്റ്റിങ്ങ് നടക്കുന്നതിനെ സൂചിപ്പിക്കുന്നു.

കൂടാതെ, സാംസങ്ങിന്റെ പുതിയ ടാബ്‌ലെറ്റുകൾ വൺ UI 8.5 ടെസ്റ്റ് ബിൽഡുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഗാലക്‌സി ടാബ് S11 അൾട്രാ വൈ-ഫൈ പതിപ്പ് ബിൽഡ് നമ്പർ X930XXU3AYL6 ഉപയോഗിച്ച് കണ്ടെത്തിയപ്പോൾ ഗാലക്‌സി ടാബ് S11 വൈ-ഫൈ മോഡൽ ബിൽഡ് X730XXU3AYL6 ഉപയോഗിച്ചാണു സ്പോട്ട് ചെയ്തത്. ഗാലക്‌സി ടാബ് S10 സീരീസ്, ഗാലക്‌സി ടാബ് S10 FE, ഗാലക്‌സി ടാബ് S9 സീരീസ്, ഗാലക്‌സി ടാബ് S9 FE മോഡലുകൾ എന്നിവയുൾപ്പെടെ കൂടുതൽ ടാബ്‌ലെറ്റ് ലൈനപ്പുകൾക്കു വേണ്ടി സാംസങ്ങ് വൺ UI 8.5 പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8 ഉപയോഗിച്ചാണ് ഗാലക്‌സി ടാബ് S11 സീരീസ് പുറത്തിറക്കിയത്. അടുത്തിടെ പുറത്തിറങ്ങിയതിനാൽ, സ്ഥിരതയുള്ള റോൾഔട്ട് ആരംഭിക്കുമ്പോൾ വൺ യുഐ 8.5 സ്റ്റേബിൾ അപ്‌ഡേറ്റ് ലഭിക്കുന്ന ആദ്യ ടാബ്‌ലെറ്റുകളിൽ ഒന്നായിരിക്കും ഇതെന്നു പ്രതീക്ഷിക്കുന്നു.

ഈ മാസം ആദ്യം, കൊറിയ, യുഎസ്, യുകെ, ജർമ്മനി, ഇന്ത്യ, പോളണ്ട് തുടങ്ങിയ പ്രദേശങ്ങളിലെ ഗാലക്‌സി S25 സ്മാർട്ട്‌ഫോണുകൾക്കായി വൺ യുഐ 8.5 ബീറ്റ അപ്‌ഡേറ്റും സാംസങ്ങ് പുറത്തിറക്കി.

സാംസങ്ങ് ഗാലക്സി ടാബ് S11 സീരീസിൻ്റെ വിശേഷങ്ങൾ:

ഈ വർഷം സെപ്റ്റംബറിലാണ് സാംസങ്ങ് ഇന്ത്യയിൽ ഗാലക്‌സി ടാബ് S11 സീരീസ് അവതരിപ്പിച്ചത്. അതിന്റെ പ്രാരംഭ വില 80,999 രൂപയായിരുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ Ul 8 ഉപയോഗിച്ചാണ് ഈ ടാബ്‌ലെറ്റുകൾ പുറത്തിറക്കിയത്.

സ്റ്റാൻഡേർഡ് ഗാലക്‌സി ടാബ് S11-ൻ്റെ ഡിസ്പ്ലേ 11 ഇഞ്ച് വലുപ്പമുള്ളതാണ്, അതേസമയം ഗാലക്‌സി ടാബ് S11 അൾട്രയ്ക്ക് 14.6 ഇഞ്ച് വലിയ സ്‌ക്രീനാണുള്ളത്. രണ്ട് മോഡലുകളും മീഡിയടെക് ഡൈമെൻസിറ്റി 9400 പ്രോസസറാണ് നൽകുന്നത്. ബാറ്ററി കപ്പാസിറ്റിയുടെ കാര്യത്തിൽ, ഗാലക്‌സി ടാബ് S11-ന് 8,400mAh ബാറ്ററിയുണ്ട്, അതേസമയം ഗാലക്‌സി ടാബ് S11 അൾട്ര 11,600mAh ബാറ്ററിയുമായി വരുന്നു.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ
#ഏറ്റവും പുതിയ സ്റ്റോറികൾ
  1. ഗൂഗിൾ പിക്സൽ 11 സീരീസ് വിപണിയിൽ: 'HiLight' ഫീച്ചറും ടെൻസർ G6 പ്രൊസസറുമായി 3 പുതിയ മോഡലുകൾ!
  2. ഗൂഗിൾ പിക്സൽ 11 പ്രോ ഫോൾഡ് ഇന്ത്യയിൽ അവതരിപ്പിച്ചു; വിലയും പ്രധാന സവിശേഷതകളും അറിയാം
  3. ഹെൽത്ത് ഗാർഡിയൻ ഫീച്ചറുകളുമായി ഗൂഗിൾ പിക്സൽ വാച്ച് 5 എത്തി; അറിയേണ്ടതെല്ലാം
  4. ആപ്പിൾ എയർടാഗിന് ബദലായി ഗൂഗിൾ പിക്സൽ ടാഗ്: അറിയേണ്ടതെല്ലാം
  5. ആകർഷകമായ ലോഞ്ച് ഓഫറുകളോടെ ഗൂഗിൾ പിക്സൽ 11 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു
  6. ഐഫോൺ 17-നെ വെല്ലാൻ പിക്‌സൽ 11-ൽ ഗൂഗിൾ കൊണ്ടുവന്ന ആരും പറയാത്ത ആ മാറ്റം!
  7. വിപണിയെ ഞെട്ടിച്ച് വിവോ! Vivo X300 FE-യുടെ വില കുത്തനെ കൂട്ടി
  8. ആമസോൺ സെയിലിന് ഇന്ന് രാത്രിയോടെ തിരശ്ശീല വീഴും: പ്രീമിയം ഫോണുകൾക്ക് മികച്ച വിലക്കുറവ്
  9. ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026: പ്രീമിയം സ്മാർട്ട്‌ഫോണുകൾക്ക് വൻ വിലക്കിഴിവ്
  10. ഇനി യൂട്യൂബിൽ നിന്ന് പണം ഉണ്ടാക്കാൻ ഇത് നിർബന്ധം! 2018-ന് ശേഷമുള്ള ഏറ്റവും വലിയ മാറ്റങ്ങൾ
© Copyright Red Pixels Ventures Limited 2026. All rights reserved.
Trending Products »
Latest Tech News »