'തുടരും' സിനിമയിലെ മോഹൻലാലിൻ്റെ പകർന്നാട്ടം OTT-യിൽ കാണാനുള്ള വിവരങ്ങൾ
: മോഹൻലാലും ശോഭനയും അഭിനയിക്കുന്ന ത്രില്ലർ ചിത്രമായ ‘തുടരും’ തിയേറ്ററുകളിൽ റിലീസ് ചെയ്തതിനു ശേഷം ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമ ബിഗ് സ്‌ക്രീനുകളിൽ എത്തുന്നതിന് മുമ്പ്, 2025 ജനുവരി ആദ്യം തന്നെ ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഇതിൻ്റെ ഡിജിറ്റൽ റൈറ്റ്സ് വാങ്ങിയതായി റിപ്പോർട്ടുണ്ട്. എന്നാൽ, മോഹൻലാൽ നായകനായ ഒരു ചിത്രത്തിന് ലഭിച്ച ഒടിടി കരാർ പ്രതീക്ഷിച്ചത്ര മികച്ചതായിരുന്നില്ലെന്നും അതുകൊണ്ടാകാം തീയേറ്റർ റിലീസ് വൈകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. സിനിമയുടെ OTT റിലീസ് അത് തീയറ്ററുകളിൽ എത്രത്തോളം വിജയമുണ്ടാക്കും എന്നതിനെ ആശ്രയിച്ചിരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലം തിയേറ്റർ റൺ അവസാനിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാകുമെന്നു റിപ്പോർട്ടുകൾ പറയുന്നു.