സ്മാർട്ട്ഫോൺ വിപണിയിൽ ഓളമുണ്ടാക്കാൻ വരുന്നു എച്ച്എംഡി ഫ്യൂഷൻ
എച്ച്എംഡിയുടെ പുതിയ മോഡൽ സ്മാർട്ട്ഫോണായ എച്ച്എംഡി ഫ്യൂഷൻ IFA 2024 ൽ അവതരിപ്പിച്ചിരുന്നു. ആൻഡ്രോയ്ഡ് 14ൽ പ്രവർത്തിക്കുന്ന എച്ച്എംഡി ഫ്യൂഷന്‍ രണ്ടു വർഷത്തെ OS അപ്ഡേറ്റും മൂന്നു വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട് ഔട്ട്ഫിറ്റുകൾ എന്നു വിളിക്കുന്ന വ്യത്യസ്തമായ കവറുകൾ ഉപയോഗിച്ച് ഈ ഫോണിനെ നമ്മുടെ ഇഷ്ടാനുസൃതമാക്കാൻ കഴിയും. ആറു പിന്നുകൾ ഉപയോഗിച്ചാണ് ഈ സ്മാർട്ട് ഔട്ട്ഫിറ്റുകൾ ഫോണിനോടു ബന്ധിപ്പിക്കുന്നത്. 108 മെഗാപിക്സൽ മെയിൻ സെൻസറും 2 മെഗാപിക്സൽ ഡെപ്ത്ത് സെൻസറുമുള്ള ഡ്യുവൽ ക്യാമറ യൂണിറ്റും 50 മെഗാപിക്സലിൻ്റെ സെൽഫി ക്യാമറയുമാണ് ഈ ഫോണിലുള്ളത്