സാംസങ്ങിൻ്റെ പുതിയ നീക്കം ഐഫോണുകളുടെ വില വർദ്ധിക്കാൻ കാരണമാകും; വിശദമായി അറിയാം
മെമ്മറി ചിപ്പിൻ്റെ വില അതിവേഗം ഉയർന്നു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. പുതിയ സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ പദ്ധതിയിടുന്ന ആളുകളെ ഈ വർധനവ് ഉടൻ തന്നെ ബാധിച്ചേക്കാം. 2026-ൽ പുറത്തിറങ്ങുന്ന ഐഫോൺ മോഡലുകളുടെ വില വർദ്ധിപ്പിക്കാൻ ആപ്പിൾ നിർബന്ധിതരാകുമെന്നും സമീപകാല റിപ്പോർട്ടുകൾ പറയുന്നു. ആഗോള മെമ്മറി വിപണിയിൽ സാംസങ്ങിന്റെ സമീപകാല നടപടികളാണ് ഇതിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, റാം, സ്റ്റോറേജ് ചിപ്പുകൾ തുടങ്ങിയ മെമ്മറി ഘടകങ്ങളുടെ വില കുത്തനെ വർദ്ധിച്ചിട്ടുണ്ട്. 2026-ൽ ഉടനീളം ഈ വിലകൾ വർദ്ധിച്ചു കൊണ്ടിരിക്കുമെന്ന് ഇൻഡസ്ട്രിയിലെ വിതരണക്കാർ വിശ്വസിക്കുന്നു. ഇക്കാരണം കൊണ്ടു സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്ക് കുറച്ച് ഓപ്ഷനുകൾ മാത്രമേയുള്ളൂ. അവർക്ക് ഹാർഡ്‌വെയർ സവിശേഷതകൾ കുറച്ചോ, കുറഞ്ഞ ലാഭ മാർജിൻ സ്വീകരിച്ചോ, ഫോണിൻ്റെ വില വർദ്ധിപ്പിച്ചോ മാത്രമേ ഇതിനെ നേരിടാനാകൂ. ആപ്പിളിനെ സംബന്ധിച്ചിടത്തോളം, അടുത്ത ഐഫോണുകൾക്കായി തയ്യാറെടുക്കുന്ന സമയത്ത് ഈ വർദ്ധിച്ചുവരുന്ന മെമ്മറി ഘടകങ്ങളുടെ ചെലവുകൾ ഒരു പ്രധാന പ്രശ്നമായി മാറുമെന്നതിൽ സംശയമില്ല.
സാംസങ്ങിന്റെ മെമ്മറി ഡിവിഷൻ അവരുടെ സ്വന്തം ഫോൺ ഡിവിഷനുമായുള്ള ദീർഘകാല വിലനിർണ്ണയ ഇടപാടുകൾ നിർത്തിവച്ചതായി സമീപകാല റിപ്പോർട്ടുകൾ പറയുന്നു. പകരം, വിപണിയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ കഴിയുന്ന ഹ്രസ്വകാലത്തേക്കോ ത്രൈമാസത്തേക്കോ ഉള്ള കരാറുകളാണ് കമ്പനി ഇപ്പോൾ ഉപയോഗിക്കുന്നത്. മെമ്മറി വിപണി എത്രത്തോളം പ്രവചനാതീതവും അസ്ഥിരവുമായി മാറിയെന്ന് ഇത് കാണിക്കുന്നു.
സാംസങ്ങിന്റെ മൊബൈൽ മേധാവി ടി.എം. റോയ് അടുത്ത മാസം മൈക്രോണിന്റെ സിഇഒയുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. വരാനിരിക്കുന്ന ഗാലക്‌സി S26 സീരീസിനായി സാംസങ്ങിന് ആവശ്യത്തിന് മെമ്മറി ചിപ്പുകൾ ഉണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. മെമ്മറി വിതരണവും വിലയും ഇതിനകം തന്നെ സാംസങ്ങിന് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നു.
കരാറുകൾ മാറ്റുന്നതിലൂടെയും പ്രധാന വിതരണക്കാരുമായി ചർച്ചകൾ ക്രമീകരിക്കുന്നതിലൂടെയും, വർദ്ധിച്ചുവരുന്ന മെമ്മറി ചെലവുകളുടെയും പരിമിതമായ ലഭ്യതയുടെയും വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ സാംസങ്ങ് ശ്രമിക്കുന്നു, ഇത് അവരുടെ അടുത്ത തലമുറ സ്മാർട്ട്‌ഫോണുകളുടെ ഉൽപാദന പദ്ധതികളെയും വിലനിർണ്ണയത്തെയും ബാധിച്ചേക്കാം.
ആപ്പിളിന്റെ മെമ്മറി ചിപ്പുകളുടെ പ്രധാന വിതരണക്കാർ ഇപ്പോഴും സാംസങ്ങും എസ്‌കെ ഹൈനിക്സുമാണ്. ഇവരുടെ ചിപ്പുകളാണ് ഐഫോണുകളിലും മറ്റ് ആപ്പിൾ ഉപകരണങ്ങളിലും ഉപയോഗിക്കുന്നത്. ഈ കമ്പനികളുമായുള്ള ആപ്പിളിന്റെ ദീർഘകാല വിതരണ കരാറുകൾ അവസാനിക്കാൻ പോവുകയാണ്. 2026 ജനുവരി മുതൽ മെമ്മറി വില വർദ്ധിപ്പിക്കാൻ സാംസങ്ങും എസ്‌കെ ഹൈനിക്സും പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്വന്തം മൊബൈൽ വിഭാഗത്തിന് അനുസൃതമായി നല്ല വില നൽകുന്നില്ലെങ്കിൽ, ആപ്പിളിന് മികച്ച ഡീലുകൾ ലഭിക്കാൻ സാധ്യതയില്ല.
ഈ സാഹചര്യം ആപ്പിളിനെ പ്രതിസന്ധിയിലാക്കുന്നതാണ്. ആപ്പിളിന് ആവശ്യമുള്ള അളവിൽ മെമ്മറി നൽകാൻ കഴിയുന്ന മറ്റ് വിതരണക്കാർ വളരെ കുറവാണ്. തൽഫലമായി, മെമ്മറി ചിപ്പുകൾക്കുള്ള ഉയർന്ന വില ഐഫോണുകൾക്കു വില വർദ്ധിക്കാൻ കാരണമായേക്കാം. ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 2026 ഐഫോൺ മോഡലുകൾ മുൻ പതിപ്പുകളേക്കാൾ വിലയേറിയതായിരിക്കുമെന്ന് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നു.
വില വർദ്ധനവിന്റെ എത്ര ശതമാനം ഉപഭോക്താക്കളുടെ തോളിലേക്കു വരുമെന്ന് ഇപ്പോഴും വ്യക്തമല്ല. എന്തായാലും, അടുത്ത വർഷത്തെ ഫ്ലാഗ്ഷിപ്പ് ഐഫോണുകളുടെ വില തീരുമാനിക്കുന്നതിൽ മെമ്മറി വിപണി വ്യക്തമായും ഒരു പ്രധാന ഘടകമായി മാറുകയാണ്.
പരസ്യം
പരസ്യം
Honor Win, Honor Win RT Launch Date, Colourways, RAM and Storage Configurations Revealed