6,500mAh ബാറ്ററിയുടെ കരുത്തിൽ ഓപ്പോ റെനോ 15c എത്തി; ലോഞ്ച് ചെയ്ത ഫോണിൻ്റെ വിശേഷങ്ങൾ അറിയാം

ഓപ്പോ റെനോ 15c ചൈനയിൽ അവതരിപ്പിച്ചു; വിലയും പ്രധാന സവിശേഷതകളും അറിയാം

6,500mAh ബാറ്ററിയുടെ കരുത്തിൽ ഓപ്പോ റെനോ 15c എത്തി; ലോഞ്ച് ചെയ്ത ഫോണിൻ്റെ വിശേഷങ്ങൾ അറിയാം

Photo Credit: Oppo

ചൈനയിൽ ലോഞ്ച് ചെയ്ത ഓപ്പോ റെനോ 15C പ്രധാന സവിശേഷതകൾ അറിയാം ഫോൺ

ഹൈലൈറ്റ്സ്
  • ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഓപ്പോ റെനോ 15c-യിലുണ്ടാവുക 12GB വരെ UF
  • ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയ കളർഒഎസ് 16.0-യിൽ ഇതു പ്രവർത്തിക്കും
  • 12GB വരെ UFS 3.1 ഓൺബോർഡ് സ്റ്റോറേജും ഈ ഫോണിലുണ്ടാകും
പരസ്യം

പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോയുടെ പുതിയ ഫോണായ ഓപ്പോ റെനോ 15c തിങ്കളാഴ്ച ചൈനയിൽ ലോഞ്ച് ചെയ്തു. സുഗമമായ പ്രകടനം വാഗ്ദാനം ചെയ്യുന്ന സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറാണ് ഈ പുതിയ ഫോണിന്റെ കരുത്ത്. റെനോ 15c മൂന്ന് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും ഇതിലുണ്ടാകും. 120Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 6.59 ഇഞ്ച് സ്‌ക്രീനാണ് സ്മാർട്ട്‌ഫോണിനുള്ളത്. പിന്നിൽ, രണ്ട് 50 മെഗാപിക്സൽ സെൻസറുകൾ ഉൾപ്പെടെ ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഇതിൽ 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുണ്ട്. വലിയ 6,500mAh ബാറ്ററിയാണ് ഉപകരണത്തിന് കരുത്ത് പകരുന്നത്, കൂടാതെ ഇത് 80W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ചൈനയിൽ ലോഞ്ച് ചെയ്ത ഫോൺ ഇന്ത്യൻ വിപണിയിലേക്കും എത്തുമെന്ന പ്രതീക്ഷയുണ്ടെങ്കിലും അതിനെ കുറിച്ചുള്ള യാതൊരു സൂചനയും നിലവിൽ ലഭ്യമായിട്ടില്ല.

ഓപ്പോ റെനോ 15c-യുടെ വില, കളർ ഓപ്ഷൻസ് മുതലായ വിവരങ്ങൾ:

12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഓപ്പോ റെനോ 13c മോഡലിന്, CNY 2,899 ( ഏകദേശം 37,000 ഇന്ത്യൻ രൂപ) ആണു വില വരുന്നത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള പതിപ്പ് നിങ്ങൾക്ക് വേണമെങ്കിൽ CNY 3,199 (ഏകദേശം 41,000 രൂപ) വില വരും.

ഫോൺ മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് വരുന്നത്. ചൈനീസ് ഭാഷയിൽ നിന്ന് വിവർത്തനം ചെയ്തതു പ്രകാരം ഓറോറ ബ്ലൂ, കോളേജ് ബ്ലൂ, സ്റ്റാർലൈറ്റ് ബോ എന്നിവയാണ് ഈ നിറങ്ങൾ. ഓരോ നിറവും ഫോണിന് സവിശേഷവും സ്റ്റൈലിഷുമായ ലുക്ക് നൽകുന്നു.

ഓപ്പോ റെനോ 15c-യുടെ പ്രധാന സവിശേഷതകൾ:

ഓപ്പോ റെനോ 15c, നാനോ + നാനോ ഡ്യുവൽ സിം കാർഡുകളെ പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ ColorOS 16-ലാണ് ഇത് പ്രവർത്തിക്കുന്നത്. 1,256 x 2,760 പിക്സൽ റെസല്യൂഷനുള്ള 6.59 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റെ സവിശേഷത. 120Hz വരെ റിഫ്രഷ് റേറ്റുള്ള സ്‌ക്രീൻ സുഗമമായ കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നു. 1,200nits വരെ പീക്ക് ബ്രൈറ്റ്‌നസിനെയും 240Hz വരെ ടച്ച് സാമ്പിൾ റേറ്റിനെയും ഇതു പിന്തുണയ്ക്കുന്നു, കൂടാതെ 460ppi പിക്‌സൽ ഡെൻസിറ്റിയുമുണ്ട്.

അഡ്രിനോ 722 GPU-യുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 12GB വരെ LPDDR5x റാമും വേഗതയേറിയ UFS 3.1 സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 512GB വരെ സ്റ്റോറേജ് ഓപ്ഷനുകളും ഇത് വാഗ്ദാനം ചെയ്യുന്നു.

ഫോട്ടോഗ്രാഫിക്ക്, ഓപ്പോ റെനോ 15c-യിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുണ്ട്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 50 മെഗാപിക്സൽ മെയിൻ വൈഡ് ആംഗിൾ ക്യാമറ, OIS ഉള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവ ഉൾപ്പെടുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50 മെഗാപിക്സൽ ക്യാമറയുണ്ട്.

കണക്റ്റിവിറ്റി സവിശേഷതകളിൽ വൈ-ഫൈ 6, ബ്ലൂടൂത്ത്, എൻ‌എഫ്‌സി, യുഎസ്ബി ടൈപ്പ്-സി, ജിപിഎസ്, ബെയ്‌ഡൗ, ഗ്ലോനാസ്, ഗലീലിയോ, ക്യുഇസെഡ്എസ്എസ് തുടങ്ങിയ ഒന്നിലധികം സാറ്റലൈറ്റ് നാവിഗേഷൻ സിസ്റ്റങ്ങൾ ഉൾപ്പെടുന്നു. പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇലക്ട്രോണിക് കോമ്പസ്, ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ എന്നിവയുൾപ്പെടെ നിരവധി സെൻസറുകൾ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.

IP66, IP68, IP69 റേറ്റിംഗുകളാണ് വെള്ളം, പൊടി എന്നിവയെ സംരക്ഷിക്കുന്ന കാര്യത്തിൽ ഫോണിനുള്ളത്. 80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന വലിയ 6,500mAh ബാറ്ററി ഇതിന് പിന്തുണ നൽകുന്നു. ഫോണിന് 158 x 74.83 x 7.77mm വലിപ്പവും ഏകദേശം 197 ഗ്രാം ഭാരവുമുണ്ട്.

Gadgets 360 Staff റസിഡന്റ് ബോട്ട്. നിങ്ങൾ എനിക്ക് ഇമെയിൽ അയച്ചാൽ, ഒരു മനുഷ്യൻ ...കൂടുതൽ

പരസ്യം

പരസ്യം

#ഏറ്റവും പുതിയ സ്റ്റോറികൾ
  1. 6,500mAh ബാറ്ററിയുടെ കരുത്തിൽ ഓപ്പോ റെനോ 15c എത്തി; ലോഞ്ച് ചെയ്ത ഫോണിൻ്റെ വിശേഷങ്ങൾ അറിയാം
  2. ഇന്ത്യയിലേക്ക് എൻട്രിക്കൊരുങ്ങി വൺപ്ലസ് 15R; പ്രതീക്ഷിക്കുന്ന വിലയും സ്റ്റോറേജ് വിവരങ്ങളും ലീക്കായി പുറത്ത്
  3. 174 മില്യൺ ഡോളർ ചിലവാക്കി ഫോക്സ്കോണിൻ്റെ വമ്പൻ ഫാക്ടറി വരുന്നു; ആപ്പിളിനു വേണ്ടിയല്ലെന്നു സൂചന
  4. 16GB റാമുള്ള ഫോണുകൾ ഇനി സ്വപ്നം മാത്രമാകും; മെമ്മറി ദൗർബല്യം സ്മാർട്ട്ഫോൺ ഇൻഡസ്ട്രിയെ ബാധിക്കുമെന്നു റിപ്പോർട്ടുകൾ
  5. പുതുവർഷ സമ്മാനവുമായി റിലയൻസ് ജിയോ; ഹാപ്പി ന്യൂ ഇയർ 2026 പ്ലാനുകളിലൂടെ നിരവധി ആനുകൂല്യങ്ങൾ നേടാം
  6. നത്തിങ്ങ് ഫോൺ 4a, നത്തിങ്ങ് ഫോൺ 4a പ്രോ എന്നിവയുടെ വിലയും സവിശേഷതകളും പുറത്ത്; നത്തിങ്ങ് ഹെഡ്ഫോൺ (a)-യും പണിപ്പുരയിൽ
  7. കൂടുതൽ മികച്ച സവിശേഷതകളുമായി ജിപിടി 5.2 റോൾഔട്ട് ആരംഭിച്ചു; വർക്ക്പ്ലേസ് ഓട്ടോമേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കും
  8. : വാട്സ്ആപ്പിൽ അടിമുടി മാറ്റം വരുത്തി പുതിയ ഫീച്ചറുകൾ; മിസ്ഡ് കോൾ മെസേജസ്, ഇമേജ് അനിമേഷൻ എന്നിങ്ങനെ നിരവധി സവിശേഷതകൾ
  9. സ്മാർട്ട്ഫോൺ വിപണിയിൽ ഇനി ഇവൻ്റെ കാലം; വാവെയ് മേറ്റ് X7 ആഗോളതലത്തിൽ ലോഞ്ച് ചെയ്തു
  10. ഫാസ്റ്റ് ചാർജിങ്ങിൻ്റെ കാര്യത്തിൽ സാംസങ്ങ് ഗാലക്സി S26 അൾട്രാ വേറെ ലെവലാകും; ഫോണിനു 3C സർട്ടിഫിക്കേഷൻ ലഭിച്ചുവെന്നു റിപ്പോർട്ട്
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »