ഇന്ത്യയിൽ ഓപ്പോ റെനോ 14 5G സീരീസ് ഉടനെ ലോഞ്ച് ചെയ്യും
Photo Credit: Oppo
ഓപ്പോ റെനോ 14 പ്രോയിൽ 6.83 ഇഞ്ച് OLED സ്‌ക്രീൻ ഉണ്ട്
റെനോ 14 5G, റെനോ 14 പ്രോ 5G എന്നീ ഫോണുകൾ ലോഞ്ച് ചെയ്ത് തങ്ങളുടെ റെനോ സീരീസ് വിപുലമാക്കാൻ പ്രമുഖ ബ്രോൻഡായ ഓപ്പോ ഒരുങ്ങുന്നു. മീഡിയടെക് ഡൈമെൻസിറ്റി ചിപ്‌സെറ്റ് കരുത്തു നൽകുന്ന ഓപ്പോ റെനോ 14 5G സീരീസ് കഴിഞ്ഞ മാസം ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു. ഇപ്പോൾ, ഓപ്പോ റെനോ 14 5G, റെനോ 14 പ്രോ 5G എന്നിവ ആഗോള തലത്തിൽ ലോഞ്ച് ചെയ്യുന്ന തീയതി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മലേഷ്യയിലാണ് ഫോണുകൾ ലോഞ്ച് ചെയ്യുന്നത്. ചൈനയ്ക്ക് പുറത്ത് പുതിയ റെനോ 14 സീരീസ് ലഭിക്കുന്ന ആദ്യ രാജ്യമായിരിക്കും മലേഷ്യ. കൂടാതെ, റെനോ 14 5G സീരീസ് ഉടൻ ഇന്ത്യയിലും ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിലൂടെ ഫോണുകൾ വാങ്ങിക്കാം. ചൈനയിൽ ലോഞ്ച് ചെയ്ത ഓപ്പോ റെനോ 14 5G മോഡലുകളിൽ 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയുമാണുള്ളത്.
2025 ജൂലൈ 1-ന് പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3:30) മലേഷ്യയിൽ റെനോ 14 5G, റെനോ 14 പ്രോ 5G സ്മാർട്ട്‌ഫോണുകൾ ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ ഔദ്യോഗികമായി പ്രഖ്യാപിച്ചു. OOO മ്യൂസിക് ഫെസ്റ്റിവലിലാണ് ലോഞ്ച് നടക്കുക. ഫേസ്ബുക്കിലെയും എക്സിലെയും (മുമ്പ് ട്വിറ്റർ) ഓപ്പോയുടെ ഔദ്യോഗിക പേജുകളിലൂടെയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഈ രണ്ട് മോഡലുകളും വിവോ മലേഷ്യ വെബ്‌സൈറ്റിൽ പ്രീ-ഓർഡറിനായി ഇതിനകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. പ്രീ-ഓർഡർ ഓഫറിന്റെ ഭാഗമായി, ഉപഭോക്താക്കൾക്ക് RM 200 (ഏകദേശം 4,000 രൂപ) വരെ ഇൻസ്റ്റൻ്റ് സിസ്കൗണ്ടായി ഓപ്പോ നൽകുന്നുണ്ട്. കൂടാതെ RM 2,396 (ഏകദേശം 45,000 രൂപ) വരെ മൂല്യമുള്ള സമ്മാനങ്ങളും നൽകുന്നു.
അതേ സമയം, ഓപ്പോ റെനോ 14 5G സീരീസിന്റെ വരാനിരിക്കുന്ന ലോഞ്ച് ഇന്ത്യയിൽ പ്രൊമോട്ട് ചെയ്യുന്നതിനായി ആമസോൺ ഇന്ത്യയും ഫ്ലിപ്കാർട്ടും അവരുടെ വെബ്‌സൈറ്റുകളിൽ പേജുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഫോണുകൾ ഉടൻ ലോഞ്ച് ചെയ്യുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു, പക്ഷേ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജൂലൈയിൽ തന്നെ ഇന്ത്യയിലും ഫോൺ ലോഞ്ച് ചെയ്യും എന്നാണു പ്രതീക്ഷിക്കുന്നത്.
മെയ് മാസത്തിലാണ് ഓപ്പോ റെനോ 14 5G, റെനോ 14 പ്രോ 5G എന്നീ ഫോണുകൾ ആദ്യമായി ചൈനയിൽ പുറത്തിറക്കിയത്. ഈ ഫോണുകളുടെ ഇന്ത്യൻ പതിപ്പുകൾ ചൈനീസ് മോഡലുകളുടെ അതേ സവിശേഷതകളോടെ വരുമെന്നാണു പ്രതീക്ഷിക്കുന്നത്.
1.5K റെസല്യൂഷനുള്ള 6.59 ഇഞ്ച് ഫ്ലാറ്റ് OLED ഡിസ്‌പ്ലേയാണ് റെനോ 14 (ചൈന പതിപ്പ്) നൽകുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8350 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. 6,000mAh ബാറ്ററിയുള്ള ഈ ഫോൺ 80W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
റെനോ 14 പ്രോയ്ക്ക് 1.5K റെസല്യൂഷൻ തന്നെയുള്ള 6.83 ഇഞ്ച് OLED സ്‌ക്രീനാണുള്ളത്. കൂടുതൽ ശക്തമായ മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്പാണ് ഇതിനു കരുത്തു നൽകുന്നത്. 80W വയർഡ് ഫാസ്റ്റ് ചാർജിംഗിനെയും 50W വയർലെസ് ഫാസ്റ്റ് ചാർജിംഗിനെയും പിന്തുണയ്ക്കുന്ന അൽപ്പം വലിയ 6,200mAh ബാറ്ററിയാണ് ഇതിനുള്ളത്.
ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള കളർ ഒഎസിലാണ് രണ്ട് ഫോണുകളും പ്രവർത്തിക്കുന്നത്. 16 ജിബി വരെ റാമും 1 ടിബി വരെ ഇന്റേണൽ സ്റ്റോറേജും ഇവ വാഗ്ദാനം ചെയ്യുന്നു.
ക്യാമറകളെ സംബന്ധിച്ചിടത്തോളം, റെനോ 14, റെനോ 14 പ്രോ എന്നിവയ്ക്ക് 50 മെഗാപിക്സൽ മെയിൻ റിയർ ക്യാമറയും സെൽഫികൾക്കായി 50 മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്. പെർഫോമൻസ്, ഡിസ്പ്ലേ, ബാറ്ററി ലൈഫ്, ക്യാമറ ക്വാളിറ്റി എന്നിവയിൽ റെനോ 14 സീരീസിനെ വേറിട്ടു നിർത്തുന്നത് ഈ സവിശേഷതകളാണ്.
പരസ്യം
പരസ്യം
Dreame L40 Ultra AE Robot Vacuum With 19,000Pa Vormax Suction Launched in India, Dreame D20 Ultra Tags Along