ഐക്യു Z11 ഉടൻ ഇന്ത്യയിലേക്ക്. ആഗോള പതിപ്പിൽ നിന്ന് വ്യത്യസ്തമായ ഫീച്ചറുകളോടെ എത്തുന്ന ഫോണിന് മുപ്പതിനായിരം രൂപയിൽ താഴെയായിരിക്കും വില.
Photo Credit: iQOO
കരുത്തുറ്റ പ്രൊസസറും കിടിലൻ ഫീച്ചറുകളും; ഐക്യു Z11 വരുന്നു!
ഐക്യു Z11 സീരീസ് സ്മാർട്ട്ഫോൺ ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് സൂചന നൽകി കമ്പനി രംഗത്ത്. ഫോണിന്റെ ഔദ്യോഗിക പേര് കമ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് ഐക്യു Z11 ആകാനാണ് സാധ്യത. വിപണിയിൽ ലഭ്യമായ മറ്റ് ആഗോള പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായ സവിശേഷതകളോടെയായിരിക്കും പുതിയ ഫോൺ ഇന്ത്യയിലെത്തുക. ഒരു ബെഞ്ച്മാർക്ക് ലിസ്റ്റിംഗിലൂടെ ഫോണിന്റെ പ്രധാനപ്പെട്ട ഹാർഡ്വെയർ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അന്താരാഷ്ട്ര മോഡലുകളിൽ നിന്ന് വ്യത്യസ്തമായ ചിപ്സെറ്റും സോഫ്റ്റ്വെയറുമായിരിക്കും ഈ ഫോണിൽ ഉണ്ടാവുകയെന്നാണ് സൂചനകൾ. മറ്റ് വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഐക്യു ഇന്ത്യ സിഇഒ നിപുൺ മാര്യ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് പുതിയ ഫോണിന്റെ വരവ് സംബന്ധിച്ച സൂചനകൾ ലഭിച്ചത്. മോഡലിന്റെ പേര് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് ഐക്യു Z11 ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചൈനയിലും മലേഷ്യയിലും നിലവിൽ ഐക്യു Z11 ലഭ്യമാണ്, എന്നാൽ ഓരോ രാജ്യത്തും വ്യത്യസ്തമായ ഹാർഡ്വെയർ സജ്ജീകരണങ്ങളാണുള്ളത്. ചൈനീസ് പതിപ്പിൽ മീഡിയടെക് ഡൈമെൻസിറ്റി 8500 ചിപ്സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്, മലേഷ്യൻ പതിപ്പിൽ സ്നാപ്ഡ്രാഗൺ 7എസ് ജെൻ 4 ചിപ്സെറ്റാണുള്ളത്. രണ്ട് പതിപ്പുകളിലും 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയും 1.5 കെ റെസല്യൂഷനും 9,020 എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്.
ഒരു ടിപ്സ്റ്റർ നൽകുന്ന വിവരം അനുസരിച്ച്, ഐക്യു Z11 ജൂൺ 15-ഓടെ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. സ്നാപ്ഡ്രാഗൺ 7എസ് ജെൻ 4 ചിപ്സെറ്റും ആൻഡ്രോയിഡ് 16-ഉം ഉള്ള ഫോണിന് മുപ്പതിനായിരം രൂപയിൽ താഴെയായിരിക്കും വില. ഗീക്ക്ബെഞ്ച് എഐ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട പ്രോട്ടോടൈപ്പ് പ്രകാരം, ഇതിൽ മീഡിയടെക് ഡൈമെൻസിറ്റി 7500 ചിപ്സെറ്റും 12 ജിബി റാമുമായിരിക്കും ഉണ്ടാവുകയെന്നും സൂചനയുണ്ട്.
ഇന്ത്യൻ പതിപ്പിന്റെ മറ്റ് സവിശേഷതകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ മാസം അവസാനത്തോടെ ഫോൺ വിപണിയിലെത്തുമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
വിവോയുടെ S60e അഥവാ S60 വൈറ്റാലിറ്റി എഡിഷൻ എന്ന ഫോണിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കാം ഐക്യു Z11 ഇന്ത്യയിൽ എത്തുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7500 പ്രൊസസർ തന്നെയാണ് ഈ ഫോണിലും ഉപയോഗിച്ചിരിക്കുന്നത്.
വിവോ S60e സ്മാർട്ട്ഫോണിൽ 1.5 കെ റെസല്യൂഷനും 144 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.59 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 90 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,200 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 50 മെഗാപിക്സൽ മുൻ ക്യാമറയും, 50 മെഗാപിക്സൽ പ്രധാന സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനവും ഈ ഫോണിലുണ്ട്.
പരസ്യം
പരസ്യം
Apple Watch Series 12
Starts from ₹56,900
Samsung Galaxy Watch Ultra 2
Starts from ₹58,949
Samsung Galaxy Watch 9 (44mm, LTE)
Starts from ₹41,999
Samsung Galaxy Watch 9 (40mm, LTE)
Starts from ₹38,999
Samsung Galaxy Watch 9 (40mm)
Starts from ₹36,999
Samsung Galaxy Watch 9 (44mm)
Starts from ₹40,999
Razer Hammerhead V3 Chroma Wired Earphones Launched With ANC, IPX4 Rating: Price, Features
Name of Motorola's Upcoming Wide Foldable Phone Revealed in New Leak