Iqoo

Iqoo - ख़बरें

  • ഇന്ത്യൻ വിപണി കീഴടക്കാൻ ഐക്യൂ നിയോ 10R എത്തുന്നു
    സാമൂഹ്യമാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) ഐക്യൂ തങ്ങളുടെ പുറത്തു വരാനിരിക്കുന്ന സ്മാർട്ട്‌ഫോണായ ഐക്യൂ നിയോ 10R-നെ "സെഗ്മെൻ്റിലെ ഏറ്റവും ശക്തമായ സ്മാർട്ട്ഫോൺ" എന്നാണു വിളിച്ചത്. എന്നിരുന്നാലും, ഈ ക്ലെയിമിന് അടുത്തായി ഇതിൻ്റെ കാരണം വിശദീകരിക്കാനായുള്ള ഒരു ചെറിയ സ്റ്റാർ ചിഹ്നം ഉണ്ടായിരുന്നു, താഴെ, ഐക്യൂ അങ്ങിനെ വിളിക്കുന്നതിൻ്റെ കാരണവും വിശദീകരിച്ചു. 2025 മാർച്ച് വരെ ലോഞ്ച് ചെയ്‌ത 30,000 രൂപയിൽ താഴെ വിലയുള്ള മറ്റ് സ്‌മാർട്ട്‌ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഫോണിനു ലഭിച്ച AnTuTu സ്‌കോറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഐക്യൂവിൻ്റെ പ്രസ്താവന. ഐക്യൂ നിയോ 10R-ൻ്റെ വില 30,000 രൂപയിൽ താഴെയായിരിക്കുമെന്ന് ഇത് സ്ഥിരീകരിക്കുന്നു. ടിപ്‌സ്റ്റർമാർ ഇക്കാര്യം നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു.
  • ഐക്യൂവിൻ്റെ പുതിയ കില്ലാഡി കളത്തിലിറങ്ങാൻ സമയമായി
    ഐക്യൂ നിയോ 10R "ഉടൻ" ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഐക്യൂ സിഇഒ നിപുൻ മരിയ അടുത്തിടെ എക്‌സിൽ (മുമ്പ് ട്വിറ്റർ) പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ അവതരിപ്പിച്ച സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്‌സെറ്റാണ് ഫോണിനു കരുത്തു നൽകുകയെന്ന് കമ്പനിയുടെ കമ്മ്യൂണിറ്റി ഫോറത്തിൽ പങ്കിട്ട കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ഐക്യൂ നിയോ 10R അതിൻ്റെ സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട്‌ഫോണായാണ് കമ്പനി പ്രമോട്ട് ചെയ്യുന്നത്. ടീസർ ചിത്രങ്ങളിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും ടു-ടോൺ ഡിസൈനും കാണിക്കുന്നു. ലോഞ്ച് തീയതി അടുക്കുമ്പോൾ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തും.
  • ഇന്ത്യൻ വിപണി കീഴടക്കാൻ ഐക്യൂ നിയോ 10R എത്തുന്നു
    ടിപ്സ്റ്ററായ Paras Guglani (@passionategeekz) അടുത്തിടെ ഐക്യൂ നിയോ 10R 5G ഫോണിനെ കുറിച്ച് സാമൂഹ്യമാധ്യമമായ എക്സിൽ (മുമ്പ് Twitter) പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം പുറത്തു വിട്ട വിവരമനുസരിച്ച്, ഫെബ്രുവരിയിൽ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസ് ചെയ്തു കഴിഞ്ഞാൽ, ഇത് ബ്ലൂ വൈറ്റ് സ്ലൈസ്, ലൂണാർ ടൈറ്റാനിയം എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമായേക്കാം. വിലയുമായി ബന്ധപ്പെട്ട്, ഐക്യൂ നിയോ 10R 5G ഫോണിൻ്റെ വില 30,000 രൂപയിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടറോള എഡ്ജ് 50 പ്രോ, വരാനിരിക്കുന്ന പോക്കോ X7 പ്രോ എന്നിവ പോലുള്ള മറ്റ് ഉപകരണങ്ങളുമായി ഇത് മത്സരിക്കും. എന്നിരുന്നാലും, ഐക്യൂ നിയോ 10R 5G ഫോണിൻ്റെ എല്ലാ വേരിയൻ്റുകളും ഈ വില പരിധിയിൽ തന്നെ വരുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.
  • ഐക്യൂവിൻ്റെ രണ്ടു കരുത്തന്മാരെക്കുറിച്ച് ചില വിവരങ്ങൾ
    മോഡൽ നമ്പർ V2453A ഉള്ള ഒരു ഡിവൈസ് സിംഗിൾ-കോർ ടെസ്റ്റുകളിൽ 1,960 പോയിൻ്റുകളും മൾട്ടി-കോർ ടെസ്റ്റുകളിൽ 5,764 പോയിൻ്റുകളും നേടിയിട്ടുണ്ട്. ഇത് ആൻഡ്രോയിഡ് 15-ൽ പ്രവർത്തിക്കുന്നുവെന്നും 12 ജിബി റാമുണ്ടെന്നും ലിസ്റ്റിംഗ് കാണിക്കുന്നു. "സൺ" എന്ന രഹസ്യനാമമുള്ള ഒരു മദർബോർഡ്, "വാൾട്ട്" എന്ന പേരിലുള്ള ഗവർണർ, അഡ്രിനോ 825 ജിപിയു എന്നിവ ഈ ഉപകരണത്തിൽ ഉൾപ്പെടുന്നു. ഇതിൻ്റെ സിപിയു സജ്ജീകരണത്തിൽ 3.21GHz-ൽ ഒരു പ്രൈം കോർ, 3.01GHz-ൽ മൂന്ന് കോറുകൾ, 2.80GHz-ൽ രണ്ട് കോറുകൾ, 2.20GHz-ൽ രണ്ട് കോറുകൾ എന്നിവ ഉൾപ്പെടുന്നു. ഈ സിപിയു വേഗത ഇത് സ്‌നാപ്ഡ്രാഗൺ 8s എലീറ്റ് ചിപ്‌സെറ്റ് ആയിരിക്കാനുള്ള സാധ്യതകൾ വ്യക്തമാക്കുന്നു
  • ഇനി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഐക്യൂ 13-ൻ്റെ തേരോട്ടം
    രണ്ട് നാനോ സിം കാർഡുകൾ ഇടാൻ കഴിയുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് ഐക്യൂ 13. ഇത് ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15-ലാണ് പ്രവർത്തിക്കുന്നത്. ഈ ഫോണിന് നാല് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 1,440x3,186 പിക്സൽ റെസലൂഷനും LTPO സാങ്കേതികവിദ്യയുയുള്ള 6.82 ഇഞ്ച് 2K AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. സ്‌ക്രീനിന് 144Hz റിഫ്രഷ് റേറ്റ്, 510ppi പിക്‌സൽ ഡെൻസിറ്റി, 1,800 nits വരെയുള്ള പീക്ക് ബ്രൈറ്റ്നസ് ലെവൽ എന്നിവയുണ്ട്.
  • ഐക്യൂ 13-നു വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു
    12GB റാം + 256GB സ്റ്റോറേജുമുള്ള ഐക്യൂ 13 സ്മാർട്ട്ഫോണിൻ്റെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 55,000 രൂപയോളം വിലയുണ്ടാകുമെന്ന് ടിപ്‌സ്റ്റർ മുകുൾ ശർമ്മ (@സ്റ്റഫ്‌ലിസ്റ്റിംഗ്സ്) എക്‌സിൽ (മുമ്പ് ട്വിറ്റർ) വെളിപ്പെടുത്തി. ഈ മോഡലിൻ്റെ മുൻഗാമിയായ ഐക്യൂ 12-ൻ്റെ ലോഞ്ച് വിലയേക്കാൾ കൂടുതലാണിത്. ഇതേ റാമും സ്റ്റോറേജ് സവിശേഷതകളുമുള്ള ഐക്യൂ 12-ന് ഇന്ത്യയിൽ 52,999 രൂപയാണ് വിലയുണ്ടായിരുന്നത്. പുതിയ ഫോണിൻ്റെ വരവിനെ കൂടുതൽ ആകർഷകമാക്കാൻ ഐക്യൂ പ്രത്യേക ബാങ്ക് ഓഫറുകളും ഡീലുകളും പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്
  • ഐക്യൂവിൻ്റെ പുതിയ അവതാരങ്ങൾ ലോഞ്ചിങ്ങിനൊരുങ്ങുന്നു
    ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ ഇട്ട പോസ്റ്റിലൂടെയാണ് ഐക്യൂ അവരുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണുകളായ ഐക്യൂ നിയോ 10 സീരീസിൻ്റെ ലോഞ്ചിങ്ങ് തീയ്യതി പ്രഖ്യാപിച്ചത്. ചൈനയിൽ നവംബർ 29 പ്രാദേശിക സമയം 4 PM-ന് (ഇന്ത്യൻ സമയം ഏകദേശം 3:30 AM) ലോഞ്ചിങ്ങ് നടക്കുമെന്ന് ഐക്യൂ അറിയിച്ചു. ബ്ലാക്ക്, ഓറഞ്ച്, വൈറ്റ് എന്നീ മൂന്നു നിറങ്ങളിൽ ഈ സീരീസിലെ ഫോണുകൾ ലഭ്യമാകും. ഉപഭോക്താക്കൾക്ക് CNY 2267 (ഏകദേശം 26,000 ഇന്ത്യൻ രൂപ) നിരക്കിൽ ഐക്യൂ നിയോ 10 സീരീസിലെ ഫോണുകൾ മുൻകൂട്ടി റിസർവ് ചെയ്യാമെന്നും കമ്പനി വെളിപ്പെടുത്തി
  • ഐക്യൂ നിയോ 10 സീരീസിനു വേണ്ടിയുള്ള കാത്തിരിപ്പവസാനിച്ചു
    സമീപകാലത്തു ലീക്കായി പുറത്തു വന്ന വിവരങ്ങൾ പ്രകാരം ഐക്യൂ നിയോ 10-ൻ്റെ അടിസ്ഥാന മോഡലിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം പ്രോ പതിപ്പിന് മീഡിയടെക് ഡൈമൻസിറ്റി 9400 ചിപ്പ്സെറ്റാകും കരുത്തു നൽകുക. രണ്ട് ഫോണുകളും 100W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. 6,000mAh ബാറ്ററിയുമായി വരുമെന്നു പ്രതീക്ഷിക്കുന്ന ഈ ഫോണുകളിൽ സ്ലിം ബെസലുകളുള്ള 1.5K ഫ്ലാറ്റ് ഡിസ്‌പ്ലേയാകും ഉണ്ടാവുക
  • വിപണി കീഴടക്കാൻ ഐക്യൂ 13 എത്തുന്നു
    ഐക്യൂ അവരുടെ ഏറ്റവും പുതിയ മോഡലായ ഐക്യൂ 13 സ്മാർട്ട്‌ഫോൺ ഉടനെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. കൃത്യമായ ലോഞ്ച് തീയതി ഇതുവരെ അറിയിച്ചില്ലെങ്കിലും, ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇത് ആമസോണിലാണു ലഭ്യമാവുകയെന്നും ഐക്യൂ സ്ഥിരീകരിച്ചു. ഐക്യൂ 13-ൻ്റെ പ്രധാന സവിശേഷതകളിലൊന്ന് ഫോണിൻ്റെ റിയർ ക്യാമറ ഏരിയയെ ചുറ്റിപ്പറ്റിയുള്ള ലൈറ്റിംഗ് ഫീച്ചറാണ്. ഇത് ഉപകരണത്തിന് വിഷ്വൽ ഡൈനാമിക് ടച്ച് നൽകുന്നു
  • ഐക്യൂ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഇതാണു സുവർണാവസരം
    സെപ്തംബർ 27 നാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എല്ലാവർക്കുമായി ആരംഭിക്കുന്നതെങ്കിലും ആമസോൺ പ്രൈം അംഗങ്ങൾക്ക് സെപ്റ്റംബർ 26 മുതൽ തന്നെ ആക്‌സസ് ലഭിക്കും. ഐക്യൂ Z9x 5G, ഐ ക്യൂ Z9 Lite 5G, ഐക്യൂ Z9s പ്രോ 5G, ഐക്യൂ നിയോ 9 പ്രോ, ഐക്യൂ 12 5G എന്നീ സ്മാർട്ട്ഫോണുകൾക്കൊപ്പം ഐക്യൂ TWS 1e ഇയർബഡുകളും ഫെസ്റ്റിവൽ സമയത്ത് ഡിസ്കൗണ്ട് തുകക്ക് ലഭ്യമാണ്
  • കാത്തിരിപ്പിന് അവസാനം, ഐക്യൂ 13 വരുന്നു
    ഐക്യൂ 13 ഡിസംബർ ആദ്യം, ഒരുപക്ഷേ ഡിസംബർ 1 നും ഡിസംബർ 10 നും ഇടയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫോണിൻ്റെ വില ഇന്ത്യയിൽ ഏകദേശം 55,000 രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16 ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജുമുള്ള വിവിധ മോഡലുകളിൽ ഇതു ലഭ്യമാകും. സ്‌നാപ്ഡ്രാഗൺ 8 ജെൻ 4 പ്രോസസറായിരിക്കും ഐക്യൂ 13 ഫോണിന് കരുത്തു നൽകുക. ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഈ ഹാൻഡ്സെറ്റിൽ പ്രതീക്ഷിക്കുന്നത്
  • കാത്തിരുന്ന ഐക്യൂവിൻ്റെ പുതിയ മോഡൽ ഉടനെ വരും
    ലീക്കായി പുറത്തു വന്ന ഐക്യൂ 13 സ്മാർട്ട്ഫോണിൻ്റെ സവിശേഷതകൾ അറിയാം
  • വിപണി കീഴടക്കാൻ ഐക്യൂവിൻ്റെ രണ്ടു സ്മാർട്ട്ഫോണുകളെത്തുന്നു
    ലോഞ്ചിങ്ങിനു മുൻപേ ഐക്യൂ Z9s 5G, ഐക്യൂ Z9s പ്രോ 5G മോഡലുകളുടെ വിലയും സവിശേഷതകളുമറിയാം
  • പുറത്തിറങ്ങും മുൻപ് ഐക്യൂ Z9s ഗീക്ക്ബെഞ്ചിൽ, ഡിസൈൻ വിവരങ്ങൾ പുറത്തായി
    ഓഗസ്റ്റിൽ ഇന്ത്യയിലെത്തുന്ന ഐക്യൂ Z9s സീരീസ് സ്മാർട്ട് ഫോണിൻ്റെ വിവരങ്ങൾ

Iqoo - वीडियो

പരസ്യം
© Copyright Red Pixels Ventures Limited 2025. All rights reserved.
Trending Products »
Latest Tech News »