ലോഞ്ചിങ്ങിനൊരുങ്ങി ആപ്പിളിൻ്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഐഫോൺ 17 എയർ.
Photo Credit: AppleTrack
ഐഫോൺ 17 എയർ കമ്പനിയുടെ ഇൻ-ഹൗസ് സി1 മോഡമുമായി വന്നേക്കാം
ഇന്ന്, സെപ്റ്റംബർ 9-ന് ഇന്ത്യൻ സമയം രാത്രി 10:30-ന് ആപ്പിൾ തങ്ങളുടെ 'Awe Dropping' ഇവന്റ് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടെക്നോളജി ലോഞ്ചുകളിൽ ഒന്നായ ഈ ഇവൻ്റിൽ ഐഫോൺ 17 സീരീസിന്റെ ലോഞ്ചിങ്ങായിരിക്കും പ്രധാന ഹൈലൈറ്റ്. ഈ വർഷം ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാലു മോഡലുകൾ ആപ്പിൾ അവതരിപ്പിക്കും. ഇവയിൽ, ഐഫോൺ 17 എയറാണ് ഏറ്റവും ആവേശം സൃഷ്ടിക്കുന്ന ഫോൺ. കഴിഞ്ഞ വർഷത്തെ ഐഫോൺ 16 പ്ലസ് മോഡലിന് പകരമായി വരുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 17 എയർ ആപ്പിളിന്റെ ഏറ്റവും സ്ലിമ്മായ ഐഫോൺ ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലീക്കുകളിലൂടെയും അഭ്യൂഹങ്ങളിലൂടെയും ഈ ഉപകരണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഈ ഫോണിനു പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ, ഡിസൈൻ തുടങ്ങിയ വിശദാംശങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്.
ഐഫോൺ 17 സീരീസിലെ പ്രധാന ഹൈലൈറ്റ് ആയിരിക്കും ഐഫോൺ 17 എയർ. ക്യാമറ ബമ്പ് ഒഴിവക്കിയാൽ വളരെ സ്ലിം ആയ, 5.5 മില്ലിമീറ്റർ മാത്രം കനമുള്ള ബോഡിയുമായിട്ടാണ് ഇത് വരുന്നതെന്ന് പറയപ്പെടുന്നു. ഫോണിൽ ഒരു റിയർ ക്യാമറ മാത്രമേ ഉണ്ടാകൂ.
ഈ ഫോണിൻ്റെ ആരംഭ വില 949 ഡോളർ (ഏകദേശം 83,000 രൂപ) ആയിരിക്കാം. 899 ഡോളർ (ഏകദേശം 75,500 രൂപ) എന്ന പ്രാരംഭ വിലയിൽ പുറത്തിറങ്ങിയ ഐഫോൺ 16 പ്ലസിനേക്കാൾ ഇതിനു വില കൂടുതലാണ്.
ഇന്ത്യയിൽ, ഐഫോൺ 17 എയറിന്റെ അടിസ്ഥാന മോഡലിന് 89,900 രൂപയാണു വില പ്രതീക്ഷിക്കുന്നത്. ബ്ലാക്ക്, സിൽവർ, ലൈറ്റ് ഗോൾഡ്, ലൈറ്റ് ബ്ലൂ എന്നീ നാല് നിറങ്ങളിൽ ഇത് പുറത്തിറങ്ങുമെന്നും അഭ്യൂഹമുണ്ട്.
ആപ്പിളിൻ്റെ ഏറ്റവും സ്ലിമ്മായ ഫോണായി ഐഫോൺ 17 എയർ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് OLED സ്‌ക്രീൻ ഉണ്ടായിരിക്കും. ഇത് ഐഫോൺ 16 പ്ലസിലെ 60Hz ഡിസ്‌പ്ലേയെ അപേക്ഷിച്ച് ഒരു അപ്‌ഗ്രേഡാണ്. എന്നിരുന്നാലും, പ്രോ മോഡലുകളിൽ കാണുന്ന അഡ്വാൻസ്ഡ് പ്രോമോഷൻ ഫീച്ചർ ഇതിനുണ്ടായേക്കില്ല.
ആപ്പിളിന്റെ പുതിയ A19 ചിപ്പാകും ഫോണിനു കരുത്തു നൽകുക. കൂടാതെ 8GB റാമും ഇതിൽ വരും. സ്റ്റോറേജ് ഓപ്ഷനുകളിൽ 256GB, 512GB, 1TB എന്നിവ ഉൾപ്പെടാം. 48 മെഗാപിക്സൽ ക്യാമറ മാത്രമേ ഈ ഫോണിനുണ്ടാകൂ എന്ന് പ്രതീക്ഷിക്കുന്നു.
സ്ലിം ഡിസൈൻ കാരണം, ഐഫോൺ 16 പ്ലസിലെ 4,674mAh ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഐഫോൺ 17 എയറിന് ചെറിയ ബാറ്ററി ആയിരിക്കാനാണ് സാധ്യത. ഒരുപക്ഷേ 2,800mAh അല്ലെങ്കിൽ 3,100mAh ആയിരിക്കും ബാറ്ററി. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ, ഉപയോക്താക്കൾക്ക് ആപ്പിൾ ഒരു പ്രത്യേക ബാറ്ററി കേസ് വാഗ്ദാനം ചെയ്തേക്കും. ഊർജ്ജക്ഷമത മെച്ചപ്പെടുത്തുന്നതിനായി കമ്പനി പുതിയ സിലിക്കൺ-കാർബൺ ബാറ്ററി സാങ്കേതികവിദ്യ പരീക്ഷിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.
ഐഫോൺ 17 എയറിൽ അലുമിനിയം ഫ്രെയിം ആയിരിക്കും. മികച്ച കണക്റ്റിവിറ്റിക്കായി ആപ്പിളിന്റെ സ്വന്തം C1 മോഡവുമായാണ് ഇതു വരുന്നത്.
സെപ്റ്റംബർ 9-ന് രാവിലെ 10 മണിക്ക് (ഇന്ത്യൻ സമയം രാത്രി 10:30-ന്) നടക്കുന്ന 'Awe Dropping' പരിപാടിയിൽ ആപ്പിൾ ഐഫോൺ 17 എയർ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. ആപ്പിളിന്റെ വെബ്‌സൈറ്റിലും യൂട്യൂബിലും ലോഞ്ച് തത്സമയം സംപ്രേഷണം ചെയ്യും. പുതിയ ഐഫോണുകൾക്കൊപ്പം, അപ്‌ഡേറ്റ് ചെയ്ത ആപ്പിൾ വാച്ച് മോഡലുകൾ, പുതിയ എയർപോഡുകൾ, വരാനിരിക്കുന്ന സോഫ്റ്റ്‌വെയർ റോൾഔട്ടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ എന്നിവയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യം
പരസ്യം