Photo Credit: Apple
അടിസ്ഥാന 128 ജിബി ഐഫോൺ 16 ഇന്ത്യയിൽ 79,900 രൂപ വിലയ്ക്ക് പുറത്തിറക്കി
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരെ എടുത്തു നോക്കിയാൽ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരായി വളരെ ചുരുക്കം പേരേയുണ്ടാകൂ. എന്നാൽ അതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത് ഈ ഫോണിനു നൽകേണ്ട വിലയാണ്. എന്നാൽ വലിയ വില നൽകേണ്ട ഒരു ഐഫോൺ മോഡൽ ഇപ്പോൾ ഡിസ്കൗണ്ട് വിലയ്ക്ക് ഇന്ത്യയിൽ ലഭ്യമാണ്. 128 ജിബി പതിപ്പിന് 79,900 രൂപ എന്ന പ്രാരംഭ വിലയിൽ ലോഞ്ച് ചെയ്ത ഐഫോൺ 16 ഇപ്പോൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഫ്ലിപ്കാർട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ഗോട്ട് സെയിൽ 2025-ന്റെ ഭാഗമായി, ഫോൺ ഇപ്പോൾ 69,999 രൂപ വരെയുള്ള വിലയ്ക്ക് സ്വന്തമാക്കാം. സമാനമായ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്ത് ആമസോണും ഐഫോൺ 16-ന്റെ വില കുറച്ചിട്ടുണ്ട്. ഈ ഡിസ്കൗണ്ടുകൾ പരിമിതമായ സമയത്തേക്ക് മാത്രമേ ലഭ്യമാകൂ, അതിനാൽ കുറഞ്ഞ നിരക്കിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ മടിച്ചു നിൽക്കരുത്. 128 ജിബി പതിപ്പിന് പുറമെ, 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളിലും ഐഫോൺ 16 ലഭ്യമാണ്.
ഐഫോൺ 16-ന് (128GB) ലോഞ്ചിങ്ങ് സമയത്ത് 79,990 രൂപയായിരുന്നു വില ഉണ്ടായിരുന്നത്. ഇപ്പോൾ ഈ ഫോൺ ഫ്ലിപ്കാർട്ടിൽ 69,999 രൂപയ്ക്ക് ലഭ്യമാണ്. യഥാർത്ഥ ലോഞ്ച് വിലയിൽ നിന്നും 9,901 രൂപ കിഴിവിലാണ് ഇതിപ്പോൾ വിൽക്കുന്നത്.
കൂടുതൽ സ്റ്റോറേജ് ആവശ്യമുണ്ടെങ്കിൽ, ലോഞ്ച് ചെയ്യുമ്പോൾ 89,900 രൂപയുണ്ടായിരുന്ന 256GB മോഡൽ ഇപ്പോൾ 81,999 രൂപയ്ക്കും സ്വന്തമാക്കാം. ഇതിനു പുറമെ 1,09,900 രൂപ വിലയുള്ള 512GB പതിപ്പ് 99,999 രൂപയ്ക്കും ലഭ്യമാണ്.
ജൂലൈ 12-ന് ആരംഭിച്ച് ജൂലൈ 17 വരെ തുടരുന്ന ഫ്ലിപ്കാർട്ടിന്റെ GOAT സെയിൽ 2025-ന്റെ ഭാഗമാണ് ഐഫോണിനുള്ള ഡിസ്കൗണ്ട് വിലകൾ. ആമസോണിന്റെ പ്രൈം ഡേ 2025-നൊപ്പം ഫ്ലിപ്കാർട്ട് നടത്തുന്ന സെയിലാണിത്. ഐഫോൺ 16-നുള്ള ഡിസ്കൗണ്ട് വില ഈ സെയിലിൻ്റെ അവസാനം വരെ സാധുതയുള്ളതാകും എന്നു പ്രതീക്ഷിക്കുന്നു.
സെയിലിലെ വിലയ്ക്കു പുറമേ, തിരഞ്ഞെടുത്ത ബാങ്ക് ഓഫറുകൾ ഉപയോഗിക്കുന്നതിലൂടെ വാങ്ങുന്നവർക്ക് 3,000 രൂപ വരെ അധിക കിഴിവുകളും ലഭിക്കുമെന്നത് ഡീൽ കൂടുതൽ മികച്ചതാക്കുന്നു.
ആമസോൺ ഇന്ത്യയിൽ, 128 ജിബി ഐഫോൺ 16-ൻ്റെ വില 73,500 രൂപയാണ്. ഇത് ലോഞ്ച് വിലയെ അപേക്ഷിച്ച് 6,400 രൂപ കുറവാണ്. 256 ജിബി പതിപ്പ് 83,500 രൂപയ്ക്കും 512 ജിബി മോഡൽ 99,900 രൂപയ്ക്കും ലഭ്യമാണ്.
പേയ്‌മെന്റ് രീതിയും ഉപയോക്താവിന്റെ യോഗ്യതയും അനുസരിച്ച് ബാങ്ക് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, ക്യാഷ്ബാക്ക് ഡീലുകൾ തുടങ്ങിയ അധിക ആനുകൂല്യങ്ങളും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
ഐഫോൺ 16 ഫോൺ ബ്ലാക്ക്, പിങ്ക്, ടീൽ, അൾട്രാമറൈൻ, വെള്ള എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ ലഭ്യമാണ്:
ഐഫോൺ 16-ൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഉള്ളത്. 2,000nits പീക്ക് ബ്രൈറ്റ്നസ് ലെവൽ ഉള്ളതിനാൽ ശക്തമായ സൂര്യപ്രകാശത്തിൽ പോലും സ്ക്രീൻ കാണാൻ എളുപ്പമാണ്. സ്‌ക്രീനിനെ പോറലുകളിൽ നിന്നും കേടുപാടുകളിൽ നിന്നും സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്ന സെറാമിക് ഷീൽഡ് പരിരക്ഷയും ഇതിലുണ്ട്.
ആപ്പിളിന്റെ പുതിയ A18 ചിപ്പിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് വേഗതയേറിയ, സുഗമമായ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ iOS 18 ഓപ്പറേറ്റിംഗ് സിസ്റ്റം മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്താണ് ഈ ഫോൺ വരുന്നത്.
ഫോട്ടോഗ്രാഫിക്കായി, ഐഫോൺ 16-ൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. പ്രധാന ക്യാമറ 48 മെഗാപിക്സൽ സെൻസറാണ്, കൂടാതെ 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ട്രൂഡെപ്ത് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.
പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഐഫോൺ 16-ന് IP68 റേറ്റിംഗാണുള്ളത്. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഉപകരണം 5G, 4G LTE, Wi-Fi 6E, ബ്ലൂടൂത്ത്, GPS, NFC എന്നിവയെ പിന്തുണയ്ക്കുന്നു, കൂടാതെ ചാർജിംഗിനും ഡാറ്റ കൈമാറ്റത്തിനുമായി ഒരു USB ടൈപ്പ്-സി പോർട്ടും ഇതിലുണ്ട്.
പരസ്യം
പരസ്യം